Wednesday, September 18, 2024
Homeകഥ/കവിതഅനന്തനടനം (കവിത) ✍ നിർമല അമ്പാട്ട്.

അനന്തനടനം (കവിത) ✍ നിർമല അമ്പാട്ട്.

നിർമല അമ്പാട്ട്. (മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി)

കത്തിജ്വലിക്കുന്ന സൂര്യന് ചുറ്റും
താനേ തിരിയുന്നു ഭൂമി.
താനേ
തിരിഞ്ഞുംകൊണ്ടതിമനോമോഹന-
ചടുലനടനങ്ങൾ തൻ താളം
പിഴക്കാതെ
ഒപ്പം തിരിയുന്ന ഭൂമി.

അതിലേറെ മോഹനം
അനുരാഗലോലം
അരുമയായ് ചേർന്ന്നിന്നൊപ്പം
തിരിയുന്ന ചന്ദ്രൻ !

തട്ടാതെ…മുട്ടാതെ…
താളം പിഴക്കാതെ
തമ്മിലുരസാതെ.
അവിരാമമീ നടനകേളി …!
തുടരുന്നു അവിരാമമീ നടനകേളി.

ഇത്ര മേൽ ചാരുതയോടെ
ആര് ചമച്ചതാണീ നൃത്തമണ്ഡപം ..!!
ഈ ദിവ്യ ബ്രഹ്മാണ്ഡ
വിസ്മയ മണ്ഡപം…!!

നിർമല അമ്പാട്ട്.

മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments