“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”
ശുഭദിനം..
🍀🍀🍀
☘️”ഈശ്വരനെ സ്വാധീനിക്കുകയല്ല പ്രാർത്ഥനയുടെ പ്രവർത്തനം. മറിച്ച് പ്രാർത്ഥിക്കുന്നയാളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുകയെന്നതാണ്.”☘️
– സോറൻ കീക്കെർ ഗാർഡ്
ദൈവവുമായുള്ള സംസ്സർഗമാണ് പ്രാർത്ഥന.
ഓരോ ദിവസവും പ്രഭാതം മുതൽ എത്രയോ പ്രാർത്ഥനങ്ങൾ ദൈവസന്നിധിയിലേക്ക് എത്തുന്നു. അപേക്ഷകളായി.. ആവശ്യങ്ങളായി..
ആവലാതികളായി… ദുഃഖങ്ങളായി..
അവനവന് വേണ്ടി..
അപരന് വേണ്ടി..
എല്ലാമുള്ള പ്രാർത്ഥനകൾ.
ചെയ്ത തെറ്റുകൾ ഏറ്റു പറഞ്ഞ് പശ്ചാത്തപിച്ചു കൊണ്ടുള്ള പ്രാർത്ഥനകളും നിത്യവും ഉയരുന്നു..
ആരാധനാലയങ്ങളും ക്ഷേത്രങ്ങളും സന്ദർശിച്ച് പ്രാർത്ഥിക്കുന്നു ..
വീട്ടിലിരുന്നും
യാത്രയിലായിരിക്കുമ്പോഴും
മറ്റിടങ്ങളിലാണെങ്കിലും മൗനമായി
പ്രാർത്ഥിക്കുന്നു ..
“പ്രാർത്ഥിക്കുമ്പോൾ അത് വെറും ജല്പനങ്ങളാവാതെയിരിക്കണം..
പ്രാർത്ഥന ആത്മാർത്ഥമായിരിക്കണം”.
പ്രാർത്ഥനയെക്കുറിച്ചുള്ള അർത്ഥവത്തായ വാക്കുകൾ തന്നെ ..
“ഈശ്വരനെ സ്വാധീനിക്കുകയല്ല പ്രാർത്ഥനയുടെ പ്രവർത്തനം. മറിച്ച് പ്രാർത്ഥിക്കുന്നയാളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുകയെന്നതാണ്.”
എന്ന കീക്കെർ ഗാർഡിൻ്റെ വാക്കുകൾ പ്രാർത്ഥിക്കും മുമ്പേ ഓർത്തുവെക്കേണ്ടതുണ്ട്..
ഏവർക്കും ശുഭദിനാശംസകൾ
നേരുന്നു
🙏💚
ബൈജു തെക്കുംപുറത്ത്✍