പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ഉസ്താദ് ബാദേ ഗുലാം അലിഖാൻ പഞ്ചാബിൽ ജനിച്ചു ..ഏഴാമത്തെ വയസ്സിൽ പാട്യാലയിലെ ഖാൻ സാഹെബ് കാലെ ഖാൻ എന്ന സംഗീതജ്ഞൻ്റെ കീഴിൽ പരിശീലനം ആരംഭിച്ചു. 1920-ൽ ‘ പൊതുസദസ്സിൽ ആദ്യമായി സംഗീത കച്ചേരി നടത്തി.
ബോംബെ സർവകലാശാലയിലെ വിക്രമാദിത്യ സംഗീത പരിഷത്തിൽ രാഗമാർ വയും തുംറിയും അവതരിപ്പിച്ചുകൊണ്ട് അലിഖാൻ ബോംബെ ഒന്നാകെ കയ്യിലെടുത്തു.
സംഗീതപാരമ്പര്യം, പ്രതിഭ ,നല്ല ശിക്ഷണം, ഉദാത്തമായ കലാസം വേദനക്ഷമത, മഹാനായ സംഗീതജ്ഞനു വേണ്ട നല്ല ഗുണങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. അലിഖാൻ കൊട്ടാരക്കര ഇതിവൃത്തമായ ഖയൽ , റൊമാൻറിക് ഉള്ളടക്കമുള്ള തുംറി, ഭക്തി സാന്ദ്രമായ ഭജന എല്ലാം ചേർത്ത് ഹൃദയവും ആത്മാവും സംഗീതത്തിൽ ലയിപ്പിച്ചു. 1962 പത്മഭൂഷൻ അവാർഡ് തേടിയെത്തി.
ശബ്ദസംസ്കരണം, സ്വരക്രമീകരണം, സംഗീതത്തിൽ വൈകാരികതയുടെ ഉൽകൃഷ്ട മൂല്യം എന്നീ മുഖ്യഘടകങ്ങളിലേക്ക് സമകാലിക സംഗീതജ്ഞരുടെയും സംഗീത പ്രേമികളുടെയും കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞു എന്നതാണ് ഹിന്ദുസ്ഥാനി സംഗീതത്തിന് അദ്ദേഹം നൽകിയ സംഭാവന.