പ്രശസ്ത പക്ഷിനിരീക്ഷകനും ഗ്രന്ഥകാരനുമായ സാലീം അലി 1896 നവംബർ 12ന് ബോംബെയിൽ ജനിച്ചു. അദ്ദേഹം ബാലനാ യിരിക്കുമ്പോൾ ഒരു പക്ഷിയെ വെടിവെച്ചു വീഴ്ത്തി വീട്ടിലേക്ക് കൊണ്ടുപോന്നു. പക്ഷേ സശ്രദ്ധം പഠിക്കാൻ ശ്രമിച്ച സാലിമിന് നിരാശയായിരുന്നു ഫലം. അമ്മാവൻ അമീറുദ്ദീൻ തിയാബ് ജിക്കും ബാലന്റെ സംശയം തീർക്കാൻ ആയില്ല.അദ്ദേഹം മരുമകനെ ബോംബെയിലെ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയിൽ പഠിക്കാൻ അയച്ചു. അവിടെ എണ്ണമറ്റ പക്ഷികളെ കണ്ട് സലീം ആഹ്ലാദചിത്തനായി.
പക്ഷേ സാലീമിന് ഉപജീവനാർത്ഥം സഹോദരൻ്റെ തടി ബിസിനസ് നോക്കാൻ ബർമ്മയിലേക്ക് പോകേണ്ടിവന്നു. ബിസിനസ് പരാജയപ്പെട്ടപ്പോൾ ഇന്ത്യയിലേക്ക് മടങ്ങിവന്ന് ബോംബെയിലെ പ്രിൻസ് ഓഫ് മ്യൂസിയത്തിൽ ജോലി സമ്പാദിച്ചു.
പിന്നീട് ബെർലിനിൽ ‘ പോയി പക്ഷി നിരീക്ഷണശാസ്ത്രം പഠിച്ചു വന്നസാലിം 1930 ൽ ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിൽ ശമ്പളമില്ലാതെ ജോലി ചെയ്തു . സൊസൈറ്റിയുടെ ആനുകാലികങ്ങളിൽ അദ്ദേഹത്തിൻ്റെ സർവ്വേ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കപ്പെട്ടു . ഇത് അദ്ദേഹത്തിന് ലോകം മുഴുവൻ അംഗീകാരം നേടിക്കൊടുത്തു.
പക്ഷിനിരീക്ഷണശാസ്ത്രത്തെ കുറിച്ചും പക്ഷികളെക്കുറിച്ചും സാലിംഎഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ് . ഇവയിൽ കേരളത്തിലെ പക്ഷികളെ കുറിച്ച് എഴുതി ഗ്രന്ഥവും ഉൾപ്പെടും. ഒരു കുരുവിയുടെ പതനം അദ്ദേഹത്തിൻ്റെ ആത്മകഥയാണ് പക്ഷിനിരീക്ഷണം ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദമാണ്.