Saturday, January 4, 2025
Homeസ്പെഷ്യൽമലയാളി മനസ്സിൻറെ സ്ഥിരം എഴുത്തുകാർ - (21) സി.ഐ.ജോയ്, തൃശ്ശൂർ. ✍അവതരണം: മേരി ജോസി മലയിൽ,...

മലയാളി മനസ്സിൻറെ സ്ഥിരം എഴുത്തുകാർ – (21) സി.ഐ.ജോയ്, തൃശ്ശൂർ. ✍അവതരണം: മേരി ജോസി മലയിൽ, തിരുവനന്തപുരം.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

 

പിറന്നാൾ ആശംസകൾ
(1-8-2024)

മലയാളി മനസ്സിന്റെ എല്ലാ മത്സരങ്ങളിലും പങ്കെടുത്തുകൊണ്ട് നമ്മുടെ പത്രത്തിൽ തന്റെ സാന്നിധ്യമറിയിച്ച സി. ഐ. ജോയ് ആണ് ഇന്നത്തെ നമ്മുടെ അതിഥി.

തൃശ്ശൂർ സ്വദേശിയായ ജോയിയുടെ “മലേഷ്യൻ ദൃശ്യചാരുത എൻറെ കണ്ണുകളിലൂടെ” എന്ന യാത്രാവിവരണം ഏവരെയും ആകർഷിച്ചിരുന്നു. യാത്രാവിവരണങ്ങൾ പലരുടെയും വായിച്ചിട്ടുണ്ടെങ്കിലും ഇത്രയും നർമ്മത്തിൽ ചാലിച്ചെഴുതിയ ഒരു ലേഖനം ഇതിനു മുമ്പ് ആരും വായിച്ചിട്ടുണ്ടാവില്ല. ലളിതമായ ആഖ്യാന ശൈലിയിലൂടെ വായനക്കാരെ അക്ഷര ലോകത്തിൻറെ ആനന്ദസാഗരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു രചയിതാവ്. സാധാരണ വായനക്കാർക്ക് എളുപ്പം മനസ്സിലാകുന്ന രീതിയിൽ ആണ് അദ്ദേഹത്തിൻറെ തൂലികയിൽനിന്ന് അക്ഷരങ്ങൾ ഊർന്നു വീണിരിക്കുന്നത്.

പ്രശസ്ത സിനിമാ നടൻ പരേതനായ ശ്രീ സി.ഐ. പോളിന്റെ ഇളയ സഹോദരനാണ് ഇദ്ദേഹം. ശ്രീ രാമലക്ഷ്മണന്മാരെ പോലെ കഴിഞ്ഞ സഹോദരങ്ങളായിരുന്നു സി. ഐ.പോളും സി.ഐ. ജോയിയും. ഇന്നും പോളേട്ടന്റെ എല്ലാ സിനിമാ പ്രസിദ്ധീകരണങ്ങളും ഫോട്ടോയും നിധിപോലെ സൂക്ഷിച്ച് ആ ചേട്ടൻ കൊണ്ട വെയിലാണ് ഞാൻ ഇന്ന് അനുഭവിക്കുന്ന തണൽ എന്ന് പറഞ്ഞ് നർമ്മത്തിന്റെ മേമ്പൊടി ചേർത്ത് എഴുതിയ മലേഷ്യൻ യാത്ര വായിച്ചാൽ ആർക്കും ഒന്ന് മലേഷ്യ സന്ദർശിക്കാൻ തോന്നും. 🥰

സ്വന്തം അനുഭവങ്ങളിൽ നിന്നും മാത്രം പഠിക്കണമെന്ന ദുർവാശിയാണ് പലരുടെയും ജീവിതം നഷ്ടത്തിൽ കലാശിക്കുന്നതിനുള്ള കാരണം. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് കൂടി പഠിക്കാൻ തയ്യാറാകുന്നവർക്ക് മാത്രമാണ് മുൻകരുതലോടെ ജീവിതത്തെ സമീപിക്കാൻ ആവുക എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്. അത് സ്വന്തം ജീവിതത്തിൽ അതുപോലെ പകർത്തിയ ഒരാൾ ആണ് ശ്രീ സി. ഐ.ജോയ് എന്ന് നിസ്സംശയം പറയാം.

ഒരാൾ തളർന്നിരിക്കുന്ന സമയത്ത് അയാളുടെ ആത്മവിശ്വാസം തകർക്കുന്നതാണ് ഏറ്റവും വലിയ വ്യക്തിഹത്യ. ആ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ അയാൾക്ക് ഒരു കൈ കൊടുത്ത്, ഒരു സ്വാന്തന വാക്ക് പറഞ്ഞ് സമാശ്വസിപ്പിക്കാൻ കഴിഞ്ഞാൽ അതിലും വലിയൊരു പുണ്യം വേറെയില്ല.ഒരാളെ വളർത്താൻ വിവേകവും പക്വതയാർന്ന സമീപനവും വേണം.അങ്ങനെ ഞാൻ കണ്ട അനേകം വ്യക്തികളിലൊരാൾ അതാണ് സി. ഐ.ജോയ്. പ്രശസ്തി ആഗ്രഹിക്കാതെ ചുറ്റുപാടും സസൂക്ഷ്മം നിരീക്ഷിച്ച് ജീവിതത്തിൽ ഓരോ ചുവടും കരുതലോടെ വെച്ച് നീങ്ങുന്ന ഒരാൾ.

കലയും സാഹിത്യവും ഒക്കെ ദൈവീക സിദ്ധികൾ ആണ്. അത് വേണ്ടുവോളമുള്ള കുടുംബാംഗമായ ശ്രീ സി.ഐ. ജോയ്ക്ക് മലയാളി മനസ്സിന്‍റെ കോപ്പി എഡിറ്റർ എന്ന നിലയിലും വ്യക്തിപരമായി എനിക്ക് ഇദ്ദേഹം എൻറെ ഗുരുനാഥന്റെ സ്ഥാനത്താണ്, അതുകൊണ്ടുതന്നെ എൻറെ ഗുരുനാഥൻ എന്ന നിലയിലും എല്ലാ പിറന്നാൾ ആശംസകളും നേരുന്നു.

സോപ്പ് ബിസിനസ്സിൽ മാർക്കറ്റിംഗ് രംഗവുമായി ബന്ധപ്പെട്ട് ഒരുപാട് കാലം പ്രവർത്തിച്ചതുകൊണ്ടാകാം അനേകം സമ്പന്നരും ഒപ്പം തൊഴിലാളികളും ആയിട്ടുള്ളവരുമായുള്ള സമ്പർക്കം മൂലം ലഭിച്ച അനുഭവ സമ്പത്ത് അദ്ദേഹത്തിന് ഏറെ ഉണ്ടായത്.

ഹൗസ് വൈഫ്‌ ആയ ഭാര്യ മെറി- സൗത്ത് ഇന്ത്യൻ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയ ഏകമകൾ: മുന്നി ജിബിൻ-മരുമകൻ: Dr.ജിബിൻ നോബിൾ-കൊച്ചുമക്കൾ: എയ്ത്താൻ, ഇയാൻ…. ഇതാണ് എഴുത്തുകാരന്റെ കുടുംബ വിശേഷം.

പൂർണ്ണ ആരോഗ്യത്തോടെ ഇനിയും ഏറെ ജന്മദിനങ്ങൾ ആഘോഷിക്കാൻ ശ്രീ സി. ഐ.ജോയ്ക്ക് ദീർഘായുസ്സ് നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്. 🙏

നന്ദി! നമസ്ക്കാരം!

മേരി ജോസി മലയിൽ,
തിരുവനന്തപുരം.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments