“അയ്യോ, മാഷേ ഇപ്പോഴായേപ്പിന്നെ വീട്ടുകാരോടൊപ്പം വാർത്താചാനലുകളൊന്നും കാണാൻ പറ്റാത്ത സ്ഥിതിയായിട്ടുണ്ട്. ”
“ഹ ഹ ഹ . എടോ ലേഖേ താൻ പറഞ്ഞതാണ് വാസ്തവം. ഏത് ചാനൽ വെച്ചാലും വാർത്തകൾക്കെല്ലാമിപ്പോൾ നീലമയമല്ലെ ?”
“ഓഹ്ഹോ ഒന്നും പറയണ്ട മാഷേ, എന്നാലും, നമ്മൾ മനസ്സിൽ ആരാധനയോടെ കൊണ്ടു നടന്നിരുന്ന താരങ്ങളെക്കുറിച്ച് ഓരോരോ കഥകൾ പറഞ്ഞു കേൾക്കുമ്പോൾ ഉള്ളിൽ ചെറിയ വിഷമം തോന്നാറുണ്ട്. ”
“സിനിമാരംഗത്തുണ്ടായിരുന്ന കുറച്ച് പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നുവെന്നത് ശരിതന്നെ. പക്ഷെ, അവയെല്ലാം മുഴുവനായും വിശ്വസിക്കാനാവില്ല”
“അതെന്താ മാഷേ.?”
“ഇഷ്ടത്തോടെ കഷ്ടപ്പാടുകൾ സഹിച്ചിട്ടിപ്പോൾ
ശിഷ്ടം നഷ്ടം മാത്രം എന്നു പുലമ്പും ഇഷ്ടക്കാരുടെ കാര്യം കഷ്ടം.”
“എന്നു വെച്ചാൽ എന്താ മാഷേ ?”
“ഹഹഹ, ലേഖേ.. ഒരു സിനിമ തുടങ്ങിയാൽ അതിൻ്റെ അവസാനമെന്താവുമെന്നറിയാൻ നമ്മൾ ക്ഷമയോടെ കാത്തിരിക്കില്ലെ അതുപോലെ ഇപ്പോൾ പറഞ്ഞുകേൾക്കുന്ന കഥകളുടെ നിജസ്ഥിതി അറിയാൻ നമുക്കും കാത്തിരിക്കാം. ഹ ഹ ഹ . ”