Saturday, January 11, 2025
Homeസ്പെഷ്യൽ'ഈ ഗാനം മറക്കുമോ' (ഭാഗം - 23) '' ഗുരുവായൂർ കേശവൻ '' എന്ന...

‘ഈ ഗാനം മറക്കുമോ’ (ഭാഗം – 23) ” ഗുരുവായൂർ കേശവൻ ” എന്ന സിനിമയിലെ ” ഇന്നെനിക്ക് പൊട്ടുകുത്താൻ ..” എന്ന ഗാനം.

നിർമല അമ്പാട്ട് .
  1. പ്രിയമുള്ളവരേ ഈ ഗാനം മറക്കുമോ എന്ന ഗാനപരമ്പരയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

1977- ൽ നിർമ്മിച്ച ‘ഗുരുവായൂർ കേശവൻ’ എന്ന പടത്തിലെ “ഇന്നെനിക്ക് പൊട്ട് കുത്താൻ” എന്ന ഗാനമാണ് നമ്മൾ ഇന്ന് കേൾക്കുന്നത്. പി ഭാസ്കരന്റെ വരികൾക്ക് ദേവരാജൻ സംഗീതം നൽകി. മിയാൽ മഹൽ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ ഗാനം പാടിയത് പി മാധുരി.

ഒരു സ്ത്രീയുടെ പ്രണയസാഫല്യത്തിന്റെ ഉത്തുംഗശ്രേണിയിൽ നിൽക്കുന്ന ഈ പ്രണയഗാനം എഴുതാൻ ഈ ഗാനത്തിലെ സാഹിത്യത്തിൽ കവിഞ്ഞ വാക്കുകളുണ്ടോ.. വരികളുണ്ടോ…?

ഈ രാവിൽ അവൾക്കൊരുങ്ങാൻ സന്ധ്യകൾ ചാലിച്ചുകൊടുക്കുന്ന സിന്ദൂരം..! അതിലും ദിവ്യമായ, മനോഹരമായ സിന്ദൂരക്കൂട്ട് മറ്റെവിടെ കിട്ടും?…. പ്രണയാർദ്രമായ മിഴികളിൽ എഴുതാൻ വിണ്ണൊരുക്കുന്ന മഷിക്കൂട്…! ഇതിലും മനോഹരമായ കണ്മഷിക്കൂട്ട് ഏത് മുത്തശ്ശി ഒരുക്കിക്കൊടുക്കും?

അവരുടെ പ്രണയസംഗമത്തിന് വേദിയൊരുക്കാൻ അത്രയും മതിയോ?….
പോരല്ലോ..!.പൊന്നിലഞ്ഞിയും മന്ദാരങ്ങളും പൂത്തുലഞ്ഞു പുഞ്ചിരിച്ച് നിന്നപ്പോൾ കർണ്ണികാരങ്ങൾ താലപ്പൊലിയേന്തി..! എത്ര ഭാവനാസുന്ദരം ആ പ്രണയസംഗമം .. അല്ല അവരുടെ ഹൃദയസംഗമം…!

ഭാസ്കരൻ മാഷിന്റെ പ്രണയാർദ്രമായ വരികൾക്ക് ഈണമിടാൻ ദൈവം വിണ്ണിൽ നിന്നും മണ്ണിലേക്ക് കനിഞ്ഞു തന്ന ജന്മമാണ് ദേവരാജൻമാഷിന്റേത്. പാടാനായി മാധുരി സുശീല ജാനകി തുടങ്ങിയ ഗായികമാരും. എല്ലാം ഒത്തിണങ്ങിയ ഒരു കാലഘട്ടമായിരുന്നു അന്നത്തേത്.
നമുക്ക് ഗാനത്തിന്റെ സാഹിത്യഭംഗി എങ്ങിനെ എന്ന്കൂടി നോക്കാം.

ആ… ആ…..
ഇന്നെനിക്ക് പൊട്ട് കുത്താൻ
സന്ധ്യകൾ ചാലിച്ച സിന്ദൂരം..
ഇന്നെനിക്ക് കണ്ണെഴുതാൻ
വിണ്ണിലെ നക്ഷത്രമഷിക്കൂട്…

എന്റെ സ്വപ്നത്തിൻ എഴുനിലമേട്ടിൽ
കഞ്ചബാണന്റെ കളിത്തോഴൻ
കണ്ണിലാകെ കതിരൊളി വീശി
വന്നുകയറിപ്പോയി…(കണ്ണിലാകെ)

പാ മപനിനിസ ഗ ഗ ഗ മരിസ
മരീസ നിധനിസ
മ രി നിസനിധ നിനിസ
നി നി നി മപ ഗമരിസ
നിസ മരി പമപ
നിധ നിനി സനിരി
പമരിസ നിസനിധ നിനിസ
നിപമപ ഗമരിസ
മരിപമ നിധ നിസ
മരിപ ഗമരിസരി ഗമരിസരി
രിനിസരിസ നിപമ മപനിധ നിനിസ
മപനിധ നിനിസ മപനിധ നിനിസ
(ഇന്നെനിക്ക്..)

പൊന്നിലഞ്ഞികൾ പന്തലൊരുക്കി
കർണ്ണികാരം താലമെടുത്തു
പുഷ്പിതാഗ്രകൾ മന്ദാരങ്ങൾ
പുഞ്ചിരിത്തിരി നീട്ടി.. (പുഷ്പിതാഗ്രകൾ )
ആ.. അ. അ അ.. അ.. ആ…

അതിമനോഹരമായ പദങ്ങൾ കോർത്തിണക്കിയ വരികളിലൂടെ ചമയിച്ചൊരുക്കിയ ആ ഗാനം കൂടി നമുക്ക് കേൾക്കേണ്ടേ..

മനോഹരമായ ഗാനം കേട്ടില്ലേ.. എല്ലാവർക്കും ഇഷ്ടമായില്ലേ… ഇഷ്ടമാവുമെന്നറിയാം.
നിങ്ങളുടെ ഇഷ്ടഗാനങ്ങളുമായി അടുത്ത ആഴ്ച്ചയിൽ വീണ്ടും വരാം.

സ്നേഹപൂർവ്വം,

നിർമല അമ്പാട്ട് 🙏🏾.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments