Tuesday, June 17, 2025
Homeസ്പെഷ്യൽഡോ: ഇ സി ജി സുദർശനൻ എന്ന ശാസ്ത്രപ്രതിഭയുടെ ഓർമ്മദിനമാണ് മെയ് 14.

ഡോ: ഇ സി ജി സുദർശനൻ എന്ന ശാസ്ത്രപ്രതിഭയുടെ ഓർമ്മദിനമാണ് മെയ് 14.

വൈക്കം സുനീഷ് ആചാര്യ

പള്ളത്തു ചാണ്ടിജോർജ് എന്ന കോട്ടയം സ്വദേശി. ലോകശാസ്ത്രത്തിനു ഇന്ത്യനൽകിയ വിലമതിക്കാനാവാത്ത സംഭാവനകളിലൊന്നാണ് ഇസിജി സുദർശനൻ എന്ന മലയാളി ശാസ്ത്രജ്ഞൻ ഭൗതികശാസ്ത്രത്തിന്റെ വിവിധമേഖലകളിൽ വിശദമായ പഠനം നടത്തുകയും അവയെ കണ്ടുപിടുത്തങ്ങളായി അവതരിപ്പിക്കുകയും ചെയ്തതിലൂടെ ആധുനികശാസ്ത്രത്തിനു അദ്ദേഹം നൽകിയ സംഭാവനകൾ ഒട്ടേറെയാണ്.

പ്രകാശത്തെക്കാൾ വേഗമേറിയ ടാക്കിയോൺ കണങ്ങളുണ്ടെന്നു ആദ്യം പ്രവചിച്ചത് ഡോ :സുദർശനനാണ്. ഇതു അദ്ദേഹത്തിന്റെ സുപ്രധാന നേട്ടങ്ങളിലൊന്നാണ്. അദ്ദേഹത്തിന്റെ ഈ പ്രവചനമാണ് ക്വാണ്ടം ഒപ്റ്റിക്കൽസ് എന്ന ശാസ്ത്രശാഖയ്‌ക്ക് തുടക്കംക്കുറിച്ചത് .അദ്ദേഹത്തിന്റെ പ്രവചനം പോലെ ഈ കണങ്ങളെ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ ശാസ്ത്രലോകത്തു ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ക്വാണ്ടം ഒപ്റ്റിക്കൽസ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയവയിൽ അദ്ദേഹത്തിന്റെ ഈ കണ്ടുപിടുത്തം വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ചു.

നമുക്ക് ഏറെ സുപരിചിതമായ വിദ്യൂത്ബലവും കാന്തികബലവും കൂടാതെ, വളരെ ചെറിയ ദൂരയളവിൽ കാണുന്ന രണ്ടിനം ബലങ്ങളാണ് ശക്തവും (strong intraction )ദുർബലവും (weak intraction). ഇതിൽ ദുർബല ബലത്തെക്കുറിച്ചുള്ള സിദ്ധാന്തമാണ് V-A സിദ്ധാന്തം. ഇതു കണ്ടെത്തിയത് സുദർശനൻ എന്ന മലയാളിതന്നെ.

ഇന്ത്യയിലെ ശാസ്ത്രഗവേഷണസ്ഥാനങ്ങളിൽ ഉന്നതസ്ഥാനം അലങ്കരിച്ചിട്ടുള്ള
ഡോ :സുദർശനൻ ചെന്നൈയിലെ ഇന്റസ്റ്റിട്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസ് എന്ന സ്ഥാപനം സ്വന്തം കഴിവിനാൽ സെന്റർ ഫോർ എക്സലൻസ് ആയി ഉയർത്തി.1970ൽ
സി.വി രാമൻ പുരസ്‌കാരവും ശാസ്ത്രമേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള, 2013ലെ കേരളശാസ്ത്രപുരസ്‌കാരം കേരളസർക്കാരും പത്മഭൂഷനും, പത്മവിഭൂഷനും നൽകി ഭാരതസർക്കാരും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. പക്ഷേ ഒൻപതു പ്രാവശ്യവും നോബൽ നോമിനേഷന് അർഹത നേടിയിട്ടും ഡോ :സുദർശനൻ എന്ന പ്രതിഭാശാലിയുടെ പേര് തഴയപ്പെടുകയും വിദേശികളായ പലരും ആ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്തു.

പഠനങ്ങളുടെയും, ഗവേഷണങ്ങളുടെയും സൗകര്യത്തിനായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും ഭാരതീയസംസ്കാരത്തെ അളവറ്റു സ്നേഹിച്ചിരുന്നു അദ്ദേഹം. മതവും തത്വചിന്തയും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. തത്വചിന്തയിലും വേദന്തത്തിലും വ്യക്തമായ കാഴ്ചപ്പാടുകളുള്ള അദ്ദേഹം വേദന്തപ്രസംഗങ്ങൾ നടത്തുകയും ചെയ്തിരുന്നു. ശാസ്ത്രഗവേഷകർ ആ വിഷയത്തിൽ മാത്രം ഒതുങ്ങുന്നവരാകുന്നു എന്ന കാഴ്ചപ്പാട് തിരുത്തികുറിക്കുന്നതായിരുന്നു സുദർശനൻ എന്ന ശാസ്ത്രജ്ഞന്റെ തിളക്കമാർന്ന വ്യക്തിജീവിതം.

തയ്യാറാക്കിയത്: വൈക്കം സുനീഷ് ആചാര്യ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ