Sunday, December 22, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (68) "മന്ത്രവാദം ഒരു ദുരാചാരം" ✍ പി.എം.എൻ.നമ്പൂതിരി .

അറിവിൻ്റെ മുത്തുകൾ – (68) “മന്ത്രവാദം ഒരു ദുരാചാരം” ✍ പി.എം.എൻ.നമ്പൂതിരി .

പി. എം. എൻ. നമ്പൂതിരി

മന്ത്രവാദം ഒരു ദുരാചാരം

അതിപുരാതനവും അതിശയവും രഹസ്യവും വ്യക്തമായ നിർവ്വച നവും നൽകാൻ കഴിയാത്ത ഒരു ക്രിയയാണ് മന്ത്രവാദം.

മന്ത്രവാദം അടിസ്ഥാനപരമായി ഒരു കറുത്ത വിദ്യയാണ്. നാലാമ ത്തെ വേദമായ അഥർവവേദത്തി ൽ മന്ത്രവാദത്തെപ്പറ്റി വിശദമായി വിവരിച്ചിട്ടുണ്ട്. ഇരുപത് കാണ്ഡ ങ്ങളും നൂറ്റിയെട്ട് അനുപാദങ്ങളും എഴുനൂറ്റിമുപ്പത്തൊന്ന് സൂക്ത ങ്ങളുമുള്ള ഈ അഥർവവേദത്തി ൽ ആയിരത്തിയിരുനൂറിൽപ്പരം യന്ത്രങ്ങളെപ്പറ്റിയും കൃത്തികബ ലി, ഖർഗരാവണബലി മുതലായ ഒട്ടനവധി ആഭിചാരകർമ്മങ്ങളെ കുറിച്ചും മാരണം, സ്തംഭനം, ഉച്ചാടനം, വശീകരണം, മുതലായ നിരവധി ക്രിയകളെപ്പറ്റിയും പ്രതിപാദിക്കുന്നു. അതു കൊണ്ടായിരിക്കാം ദുർമന്ത്രവാദശാഖ അഥർവവേദത്തോട് വളരെയധികം കടപ്പെട്ടിരിക്കുന്നതും.

ബി.സി.6000 മുതൽ ബി.സി 10000 വരെയാണ് വേദകാലമെന്ന് പൊതുവെ കണക്കാക്കുന്നു. ഇക്കാലം മുതൽക്കെ മന്ത്രവാദത്തിനും മറ്റു അഭിചാരകർമ്മങ്ങൾ ക്കും പ്രചാരമുണ്ടായിരുന്നു എന്നു വേണം കരുതാൻ. വൈദ്യവും മന്ത്രവാദവും ഒരുമിച്ചുകൊണ്ടുപോകുന്ന അഥർവവേദ സമ്പ്രദായം തന്നെയാണ് മലയാളത്തിലെ മി
ക്ക മന്ത്രവാദഗ്രന്ഥങ്ങളിലും നമുക്ക് കാണാൻ കഴിയുക. അതുപോലെതന്നെ പുരാണ ഇതിഹാസ ങ്ങളിലും മന്ത്രവാദത്തെപ്പറ്റി വിശദമായി പറയുന്നുണ്ട്. കാശിരാജാവായ പൗണ്ഡ്രക വാസുദേവൻ ദ്വാരകയിലേക്ക് കൃത്തികയെ അയച്ചതായും, അയോധ്യയിലെ മറ്റൊരു രാജാവാ‍യിരുന്ന അംബരീഷന്റെ നേർക്ക് ദുർവ്വാസാവു മഹർഷി കൃത്തികയെ വിട്ടതായും, സുദർശനചക്രം ഉപയോഗിച്ച് അംബരീഷൻ അതിനെ തടഞ്ഞതായും പുരാണങ്ങളിൽ കാണുന്നു.

യജകന്തസാത്വികാ: ദേവാൽ
യക്ഷ രക്ഷാംസി രാജസാ;
പ്രേതാൻ ഭൂതഗണാംശ് ചാന്യേ
യജകന്ത താമസാ:ജനാ.”
(ഭഗവത് ഗീത)

സാത്വിക ചിന്തയുള്ള ജനങ്ങൾ ദേവന്മാരെയും രാജസശ്രദ്ധയുള്ള ജനങ്ങൾ യക്ഷന്മാരെയും രക്ഷസുകളെയും പൂജിക്കുന്നു. താമസ ശ്രദ്ധയുള്ള ജനങ്ങളാകട്ടേ പ്രേതങ്ങളെയും ഭൂതഗണങ്ങളെയും പൂജിക്കുന്നു.

വേദം മുതലായ ജ്ഞാനവിജ്ഞാനങ്ങളുടെ സഹകരണത്തോടെ ആയുർവേദം പ്രതിരോധ ചികിത്സാപദ്ധതിയായി രൂപാന്തരപ്പെട്ടു.

കരിങ്കുട്ടി, കുട്ടിച്ചാ‍ത്തൻ, ചുടലഭദ്രകാളി, ബാലപ്രദക്ഷിണി, രന്തു കാമൻ, ഹന്തുകാമൻ, ആകാശയക്ഷി, ഗന്ധർവൻ, എരിക്കമമോഹിനി, രക്തചാമുണ്ഡി, ഭൈരവി ,യോനിമർദ്ദിനി, പറക്കുട്ടി, മാടൻ, മറുത, അറുകൊല എന്നിവ ദുർമൂർത്തികളുടെ വിഹാര രംഗമായും, മാട്ട്, മാരണം, ഒടി, കൊല, ചതി, എന്നീ ആഭിചാര-ക്ഷുദ്ര കർമങ്ങളുടെ പ്രയോക്താക്കളായും പിന്നീട് മന്ത്രവാദവും മാന്ത്രികരും അറിയപ്പെടാൻ തുടങ്ങി.

പ്രാചീനദശയിൽ ആദിമവാസികളുടെയിടയിൽ നിന്നാണ് മന്ത്രവാദമുണ്ടായത്. ഇന്നും പാണൻ, പറയൻ, മണ്ണാൻ തുടങ്ങിയവർക്കിടയിൽ പാരമ്പര്യമായിത്തന്നെ മന്ത്രവാദം (കറുത്ത മന്ത്രവാദം) കൈകാര്യം ചെയ്തുവരുന്നു. ഇവരുടെ കുടുംബത്തിൻ ചുരുങ്ങിയത് ഒരാൾക്കെങ്കിലും മന്ത്രവാദം വശമായിരിക്കും.

എന്നാൽ എല്ലാ നമ്പൂതിരിമാരും മന്ത്രവാദികൾ അല്ല. തൊഴിലിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വി ഭജിച്ച പരശുരാമൻ, ബ്രാഹ്മണരെയും പ്രത്യേകം പ്രത്യേകം വീതിച്ചു പല തൊഴിൽ നൽകിയത്രെ. ഇങ്ങനെയാണ് അഷ്ടവൈദ്യന്മാരും ഷണ്മന്ത്രവാദികളും താന്ത്രികന്മാരും ഉണ്ടായത്.

ഉദാഹരണം പറയുകയാണെങ്കിൽ..

തരണനെല്ലൂർ, തറയിൽക്കുഴിക്കാട്ട്, ഭദ്രകാളിമറ്റപ്പള്ളി, പാമ്പും മേയ്ക്കാട്ട്, പുലിയന്നൂർ, പറമ്പൂർ, ചെമ്പ്ലിയൻസ്, താഴമൺ മുതലായ ഇല്ലക്കാർക്ക് തന്ത്രവും കാട്ടുമാടം, കല്ലൂർ, കാവനാട്, കണ്ണമംഗലം, കാലടി(സൂര്യകാലടി) , കല്ലടിക്കോട്
(ഈക്കമുടിക്കോട്) (ഇവർ അധഃകൃതസമുദായക്കാരായിരുവത്രെ) മുതലായവർക്ക് മന്ത്രവും കുലതൊഴിലായി കിട്ടി എന്നാണ് ഐതിഹ്യം.

വാൽഹൌസ് എന്ന ഇംഗ്ലീഷുകാരൻ എഴുതിയ (1879) ഒരു ലേഖനത്തിൽ ഏറ്റവും ശക്തിയുള്ള ഭൂതപ്രേതപിശാ‍ചുക്കൾ വസിക്കുന്ന സ്ഥലമായി മലബാറിനെ വിശേഷിപ്പിക്കുന്നുണ്ട്.

ജ്യോതിഷത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന ഉറച്ച വിശ്വാസം ശത്രുക്കൾ മന്ത്രവാദം നടത്തുന്നു എന്നു സ്ഥിതീകരിക്കാനുള്ള ഒരുപാധിയായി വർത്തിച്ചിട്ടുണ്ടെന്ന വസ്തുത നിഷേധിക്കാൻ കഴിയില്ല

കേരളത്തിൽ പണ്ട് ആറ് സദ്മന്ത്രവാദികളും ആറ് ദുർമന്ത്രവാദികളും ഉണ്ടായിരുന്നതായി വില്യംലോഗൻ അദ്ദേഹത്തിന്റെ “മലബാർ മാന്വൽ ” എന്ന ഗ്രന്ഥത്തിൽ പറയുന്നുണ്ട്. പാശ്ചാത്യരാജ്യങ്ങളിൽ കാണുന്നതുപോലെ സമൂഹമോ രാഷ്ട്രമോ മന്ത്രവാദികളെ വേട്ടയാടിയ ചരിത്രം കേരളത്തിലില്ല.

പുരുഷന്മാർ മാത്രമായിരുന്നു മന്ത്രവാദകർമ്മങ്ങളിൽ ബന്ധപ്പെട്ടിരുന്നത്. അവരിൽ പ്രമുഖരെ രാജാക്കന്മാർ പോലും തങ്ങളുടെ ശത്രുക്കളെ നിർന്മാർജ്ജനം ചെയ്യാൻ വേണ്ടി വിനിയോഗിച്ചിരുന്നുവത്രെ.

നായ കടിക്കുക, പാമ്പുകടിക്കുക, ഭ്രാന്തു പിടിക്കുക, രക്തം ഛർദിക്കുക, ശ്വാസം മുട്ടി മരിക്കുക, വസൂരി തുടങ്ങിയ രോഗങ്ങൾ പിടിപ്പെടുക, കള്ളന്മാരെ നശിപ്പിക്കുക, വശീകരണം, ഒടിക്കുക, കല്ല്യാണം മുടക്കുക തുടങ്ങിയ വിഷയങ്ങളിലാണ് ശത്രുക്കളെഅടിപ്പെടുത്താൻ മന്ത്രവാദികൾ ശ്രമിച്ചിരുന്നത്.

പ്രാകൃത മന്ത്രവാദം :-

ആദിമവാസികളുടെ ഇടയിൽ മന്ത്രവാദവും പ്രാകൃതമായിരുന്നു. തമോഗുണ പ്രധാനങ്ങളായ മൂർത്തികളെ ആദ്യം മദ്യം, മാംസം, രക്തം എന്നിവ നൽകി ആരാധിച്ചു ശാക്തേയ പൂജ എന്നറിയപ്പെടുന്ന ശക്തിപൂജ നടത്തിയിരുന്നു.

ഉത്തരേന്ത്യയിൽ പലയിടത്തും ഈ ശാക്തേയമായ പൂജാവിധാനങ്ങളും മറ്റും ചുടലക്കളങ്ങളിലും വനാന്തർഭാഗങ്ങളിലും ഇന്നും നടക്കുന്നുണ്ടെന്ന് പറയുന്നു.

മന്ത്രമൂർത്തികൾക്ക് ആസുരമായ ഭാവം ഉണ്ടാകുമ്പോൾ കർമിയും ആസുരഭാവം കൈകൊള്ളുന്നു. അപ്പോൾ മന്ത്രവാദ പ്രയോഗത്തന്റെ ഭാഗമായിത്തന്നെ കർമിയും മദ്യപാനവും രക്തപാനവും നടത്തുന്നു. പ്രതിവിധി യെക്കാളേറെ പ്രത്യാക്രമണമാണ് പ്രാകൃത മന്ത്രവാദിയുടെ രീതി.പ്രകടനമാണ് പ്രാകൃത മന്ത്രവാദത്തിലെ മുഖ്യഘടകം. കർമി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞുതുള്ളൂകയും പ്രതിയെ പിടികൂടിയുള്ള മൂർത്തികളെക്കുറിച്ചും അവരുടെ ഉപദ്രവ ശാന്തിക്കായി ചെയ്യേണ്ട കർമങ്ങളെക്കുറിച്ചും വെളിപാടുപോലെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.

അതു കൊണ്ട് തന്നെ മന്ത്രവാദം ഒരു ദുരാചാരമായി തന്നെ നാം കാണേണ്ടതാണ്.

പി. എം. എൻ. നമ്പൂതിരി✍

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments