Monday, October 14, 2024
Homeമതംശ്രീ സിദ്ധി ഗണേഷ് മന്ദിർ (ലഘുവിവരണം) ✍ജിഷ ദിലീപ് ഡൽഹി

ശ്രീ സിദ്ധി ഗണേഷ് മന്ദിർ (ലഘുവിവരണം) ✍ജിഷ ദിലീപ് ഡൽഹി

ജിഷ ദിലീപ് ഡൽഹി

വിഘ്നഹർത്ത, മംഗളമൂർത്തി, ലംബോദർ, വക്രതുണ്ഡ് എന്നിങ്ങനെ വ്യത്യസ്ത പേരുകളിൽ വിഘ്നേശ്വരൻ അറിയപ്പെടുന്നു.

എല്ലാ ക്ഷേത്രങ്ങളിലും ഗണപതി പ്രതിമ സ്ഥാപിക്കാറുണ്ട് അതിന്കാരണം ഹിന്ദുമതത്തിൽ പ്രാകൃത പദവി ലഭിച്ചത് എന്നതിനാലാണ്.

അക്ഷരമാലകൾ ഗണ എന്നറിയപ്പെടുന്നതിനാൽ വിദ്യാബുദ്ധിയുടെ ഭഗവാൻ എന്നറിയപ്പെടുന്ന ഗണപതി ഭഗവാന് ഛന്ദശാസ്ത്രത്തിൽ ഗണേശ പുരാണം അനുസരിച്ച് മഗൻ, നാഗൻ, യാഗൻ, ജഗൻ, ഭഗൻ, രാഗൻ, സാഗൻ, ടാഗൻ എന്നിങ്ങനെ 8 ഗണങ്ങളുണ്ട്. ഇവരുടെ അധിപനായതിനാലാണ് ഗണേഷ് എന്ന പേര് ലഭിച്ചതെന്ന് പറയപ്പെടുന്നു.

ദക്ഷിണേന്ത്യൻ ചോള പാണ്ഡ്യ വാസ്തുവിദ്യയിലാണ് ഗുരുഗ്രാമിലെ ശ്രീ സിദ്ധി ഗണേശ ക്ഷേത്രം സ്ഥാപിച്ചിരിക്കുന്നത്.

കാഞ്ചീപുരം പീഡത്തിലെ ആചാര്യന്മാരുടെ പരമപൂജ്യ ദിവ്യ ആചാര്യരുടെ കീഴിലാണ് ഈ ക്ഷേത്രം.

സംസ്‌കൃതം, വേദങ്ങൾ, ശാസ്ത്രീയ കല, സംഗീതം, നൃത്തം, പെയിൻ്റിംഗ്, പ്രാർത്ഥനകൾ, വേദങ്ങൾ എന്നിവയുടെ പതിവ് പാരായണം പ്രപഞ്ചക്ഷേമത്തിനായി ഇവിടെ നടത്തപ്പെടുന്നു.

പാരമ്പര്യം അനുസരിച്ച് സന്യാസി ത്യാഗരാജന്റെ പഞ്ചരത്ന കൃതികളുടെ അവതരണം 2020 ജനുവരി 26 ഗുഡ്ഗാ വിലെ സംഗീത അധ്യാപകരും വിദ്യാർത്ഥികളും നടത്തുകയുണ്ടായി.

ഗുരുവായൂർ ഏകാദേശി വൈകുണ്ഡ ഏകാദേശി ശിവരാത്രി എന്നിവയും മാർഗഴി ഉത്സവം (ഡിസംബർ 15 മുതൽ ജനുവരി 15 വരെ തിരുപ്പാവായ്, തിരുവെമ്പാവായ്) രക്ഷാബന്ധൻ കാലഘട്ടത്തിലെ ഋഗ്, സാമ, യജുർ വേദ ഉപകർമ്മങ്ങൾ, വസന്ത നവരാത്രി, ശരദ് നവരാത്രി, എന്നിങ്ങനെ പാരമ്പര്യം അനുസരിച്ചുള്ള എല്ലാ ഉത്സവങ്ങളും ആഘോഷിക്കപ്പെടുന്നു.

കൂടാതെ സിദ്ധി ഗണേശര മന്ദിർ പാരമ്പര്യം നിലനിർത്തുന്നതിനായി ഏപ്രിൽ 14ന് തമിഴ് പുതുവത്സരം ആഘോഷിക്കുന്നു. മഹാരുദ്രം, ചണ്ഡീ ഹോമം ഇവ വർഷത്തിലൊരിക്കൽ നടത്തുന്നു.

വിദ്യാദേവന്റെയും വിദ്യാദേവതയുടെയും അനുഗ്രഹം ആവാഹിച്ചുള്ള മേധാ സരസ്വതി ഹോമവും ദക്ഷിണാമൂർത്തി ഹോമവും നടത്തുന്നു.

സൊസൈറ്റിയുടെ സന്നദ്ധ പ്രവർത്തനങ്ങളിലൂടെ ഭക്തരുടെ സംഭാവനയാൽ ഈ ക്ഷേത്രം സുഗമമായി പ്രവർത്തിക്കുന്നു.

സമാധാനം ആരാധന ശുചിത്വം സ്നേഹം എന്നിവ ജീവിതത്തിൽ ഉൾപ്പെടുത്താൻ ഭക്തർ ഈ ക്ഷേത്ര സന്നിധിയിൽ എത്തുന്നു.

10 ദിവസം നീണ്ടു നിൽക്കുന്ന ഗണേശോത്സവം ഗണേശ ചതുർത്തിയോടെ ആരംഭിച്ച് ഗണേശ വിസർജൻ ദിനം എന്നറിയപ്പെടുന്ന അനന്ത ചതുർദശിയിൽ അവസാനിക്കുന്നു.

ഈ ദിനം ജ്ഞാനത്തിന്റെയും ഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ദൈവമായി ഗണേശ ഭഗവാനെ ആരാധിക്കുകയും ഗണേശ ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട മധുര പലഹാരമായ മോദക് ഗണേശോത്സവത്തിൽ തയ്യാറാക്കുകയും സമർപ്പിക്കുകയും ചെയ്യുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രവർത്തനങ്ങളിൽപ്പെടുന്നതാണ് വേദഗ്രന്ഥങ്ങളുടെ പതിവ് പാരായണവും, പ്രപഞ്ച ക്ഷേമത്തിനായുള്ള കൂട്ടായ പ്രാർത്ഥനകളും, സംഗീതം നൃത്തം, ചിത്രകല എന്നിവ ചിട്ടയായ പരിശീലനത്തിലൂടെ ജനകീയമാക്കുകയും ചെയ്യുക എന്നതും .

ശുഭകരമായ ഏതൊരു കാര്യവും ആരംഭിക്കുന്നത് വിഘ്നേശ്വര പൂജയോട് കൂടിയാണ്…

🙏

ജിഷ ദിലീപ് ഡൽഹി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments