അടൂർ : എ ഐ ഡി ആർ എം ന്റെ ദേശീയ സമ്മേളനത്തിൽ ഹൈദരാബാദിൽ പങ്കെടുക്കവേ, ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മരണം സംഭവിച്ച ഇപ്റ്റ അടൂർ യൂണിറ്റ് പ്രസിഡന്റ് ടി ആർ ബിജുവിന്റെ അനുസ്മരണം ഇന്ന് അടൂർ സിപിഐ ഓഫീസിൽ വെച്ച് നടത്തി.
സിപിഐ പത്തനംതിട്ട ജില്ല കൌൺസിൽ അംഗം, എ ഐ ടി യു സി സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം, കെ എസ് ആർ ടി സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി, എ ഐ ഡി ആർ എം സംസ്ഥാന കമ്മിറ്റി അംഗം, കടമ്പനാട് ലോക്കൽ കമിറ്റി സെക്രട്ടറി, കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം കമ്മിറ്റി അംഗം, കെ പി എം എസ് ന്റെ യുവജന വിഭാഗമായ കെ പി വൈ എം ന്റെ ജനറൽ സെക്രട്ടറി, കെ പി എം എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, അടൂർ താലൂക് യൂണിയൻ സെക്രട്ടറി, കടമ്പനാട് സാംസ്‌കാരിക സംഘടനകളായ കടമ്പ്, മനീഷ എന്നിങ്ങനെ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക കലാ രംഗത്തെ സംഘടനകളിൽ നേതൃത്വം ഏറ്റെടുത്ത് പ്രവർത്തിച്ച് വരികയായിരുന്നു. മികച്ച അഭിനേതാവ് കൂടിയായ അദ്ദേഹം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.
ടി ആർ ന്റെ അനുസ്മരണചടങ്ങിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. അടൂർ ഇപ്റ്റ സെക്രട്ടറി ശ്രീ ഷാജി തോമസ് അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ശ്രീ സി ഗോപിനാഥൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. തന്റെ സ്വതസിദ്ധമായ പുഞ്ചിരിയോടെ എല്ലാ മേഖലയിലും ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്നു ഏവരും ഓർമിച്ചു.ടി ആർ പ്രവർത്തിച്ച ഓരോ മേഖലയിലും അദ്ദേഹത്തിന്റെ അസ്സാന്നിധ്യം നികത്താൻ പറ്റാത്തതാണ്.
ഇപ്റ്റ അടൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീമതി ദീപ ആർ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഇപ്റ്റ സ്റ്റേറ്റ് എക്സി.കമ്മിറ്റി അംഗം ശ്രീ അടൂർ ഹിരണ്യ, ഇപ്റ്റ അടൂർ യൂണിറ്റ് രക്ഷാധികാരി ശ്രീ ജോസ് കാത്താടം, ഇപ്റ്റ സ്റ്റേറ്റ് കമ്മിറ്റി അംഗം ശ്രീ ലക്ഷ്മി മംഗലത്ത്, പത്തനംതിട്ട ജില്ല യുവകലാസാഹിതി സെക്രട്ടറി ശ്രീ തെങ്ങമം ഗോപകുമാർ, വനിതാ കലാസാഹിതി പത്തനംതിട്ട ജില്ല സെക്രട്ടറി ശ്രീമതി പത്മിനി അമ്മ,അടൂർ ഇപ്റ്റ യൂണിറ്റ് ട്രഷറർ ശ്രീ കരുണാകരൻ, ശ്രീ വി എം മധു,ശ്രീ ഐക്കാട് ഉദയകുമാർ,ശ്രീ രാധാകൃഷ്ണൻ, ശ്രീ സതീഷ് പറക്കോട്, ശ്രീ കെ പ്രസന്നൻ,ശ്രീമതി അഞ്ജലി, ഇപ്റ്റ കുളനട യൂണിറ്റ് സെക്രട്ടറി ശ്രീ NRP പിള്ള പ്രസിഡന്റ് ശ്രീ കെ ശിവൻകുട്ടി , പന്തളം ഇപ്റ്റ യൂണിറ്റ് സെക്രട്ടറി ശ്രീ ബി. അജിതകുമാർ,ശ്രീമതി ഉഷ, ശ്രീമതി ആനി ബാബു ജില്ലയിലെ ഇപ്റ്റയുടെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികളും കലാകാരന്മാരും അദ്ദേഹത്തിന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തി ചേർന്നിരുന്നു.