Tuesday, September 24, 2024
Homeനാട്ടുവാർത്തശബരിമല നിറപുത്തരി : കല്ലേലി കാവിൽ വരവേൽപ്പ് നൽകി

ശബരിമല നിറപുത്തരി : കല്ലേലി കാവിൽ വരവേൽപ്പ് നൽകി

ശബരിമലയിലെ നിറപുത്തരി ആഘോഷത്തിന് തമിഴ്‌നാട്ടിലെ അംബാ സമുദ്രത്തിൽ നിന്നുള്ള പവിത്രമായ നെൽക്കറ്റകൾ വഹിച്ചു കൊണ്ട് അച്ചൻ കോവിൽ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും പ്രയാണം തുടങ്ങിയ രഥ ഘോക്ഷയാത്രയ്ക്ക് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )വരവേൽപ്പ് നൽകി.

അച്ചൻകോവിൽ തിരുവാഭരണ ഘോഷയാത്രസമിതിയുടെ ചെങ്കോട്ട ഘടകം പ്രസിഡന്റ് എ.സി.എസ്. ഹരി ഗുരുസ്വാമിയാണ് നെൽക്കറ്റകൾ ഏറ്റു വാങ്ങി വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണത്തിന് ശേഷം കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എത്തിച്ചത്. അടുക്കാചാരങ്ങൾ നൽകി നെൽകറ്റകളിലെ ഒരു ഭാഗം കല്ലേലി കാവിൽ പൂജ വെച്ചു.

ചിങ്ങം ഒന്നിന് നവാഭിഷേക പൂജയ്ക്ക് ശേഷം രാജ പാളയത്ത് നിന്നും അച്ചൻ കോവിൽ നിന്നും കൊണ്ട് വന്ന നെൽക്കറ്റകൾ ഭക്തജനങ്ങൾക്ക് പ്രസാദമായി നൽകും.
ചടങ്ങുകൾക്ക് കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ നേതൃത്വം നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments