Wednesday, January 1, 2025
Homeനാട്ടുവാർത്തക്രൈസ്തവ സമൂഹത്തിന്‍റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം: ഡോ പ്രകാശ് പി തോമസ്

ക്രൈസ്തവ സമൂഹത്തിന്‍റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയത്മകമായി ഇടപെടണം: ഡോ പ്രകാശ് പി തോമസ്

കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിൻ്റെ അഭിമുഖ്യത്തിൽ നടന്ന പ്രവർത്തക സമ്മേളനവും സോണിൽ ഉൾപ്പെടുന്ന പള്ളികളിൽ നിന്ന് സ്ഥലം മാറി പോകുന്ന ഓർത്തഡോക്സ് സഭയിലേ വൈദികർക്ക് നല്കിയ യാത്രയയപ്പ് സമ്മേളനം സെൻറ് ആൻറണീസ് ആശ്രമത്തിൽ കെ സി സി ജനറൽ സെക്രട്ടറി ഡോ പ്രകാശ് പി തോമസ് ഉദ്ഘടനം ചെയ്തു.

ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങളിൽ സർക്കാർ ക്രിയാത്മകമായി ഇടപെടണം എന്നും ജസ്റ്റിസ് ജെ ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുകയും ദളിത് ക്രൈസ്തവ സ്കോളർഷിപ്പ് വെട്ടി കുറച്ചത് പുനസ്ഥാപിക്കണമെന്നും. ക്രൈസ്തവ സമൂഹത്തിൻ്റെ ആവശ്യങ്ങൾക്ക് വേണ്ടിയും സഭകൾ തമ്മിലുള്ള ഐക്യത്തിനു വേണ്ടിയും നിലകൊള്ളുന്ന ശക്തമായ സംഘടനയായി കെസിസി മാറിയതായും ഉദ്ഘാടന പ്രസംഗത്തിൽ ജനറർ സെക്രട്ടറി പറഞ്ഞു. സോൺ പ്രസിഡൻ്റെ റവ ഡെയിൻസ് പി സാമുവേൽ അദ്ധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ ഫാദർ അഖിൽ വർഗ്ഗീസ്, ഫാദർ പി വൈ ജസ്സൺ, ഫാദർ അജി തോമസ് ഫിലിപ്പ്, ഫാദർ ബിപിൻ കെ യോഹന്നാൻ, ഫാദർ ജോബിൻ യോഹന്നാൻ ശങ്കരത്തിൽ, ഫാദർ ലിജോ തൂക്കന്നാൽ, ഫാദർ ഓ എം ശമുവേൽ, റവ അൻ്റോ അച്ചൻകുഞ്ഞ്, ഫാദർ ബിബിൻ പാപ്പച്ചൻ, കെ സി സി സോൺ ഭാരവാഹികളായ അനീഷ് തോമസ്, എൽ എം മത്തായി, ജോയിക്കുട്ടി ചേടിയത്ത്, ലിബിൻ പീറ്റർ, കെ വി സമുവേൽ കിഴക്കേതിൽ, റൂബി സ്ക്കറിയ,ജോൺ കിഴക്കേതിൽ, ബിജു മാത്യു, മോനി മുട്ടുമണ്ണിൽ , ടി എം വർഗ്ഗീസ്, ഇടിച്ചാണ്ടി മാത്യു, ബേബി മണ്ണിൽകിഴക്കേതിൽ, ക്രിസ്റ്റി, ബ്ലസൻ മാത്യു,ലിനു ഡേവിഡ്, അനു ജോസഫ്, ജോൺ അരിവിളയിൽ, ജോയൽ പി ജിജി, എന്നിവരും സാമുവേൽ കുളത്തുങ്കൽ, അനിയൻ കുഞ്ഞ് തുണ്ടിയത്ത്, മെമ്പർ പൊന്നച്ചൻ കടമ്പാട്ട് വിവിധ ഇടവകളിലെ പ്രതിനിധികൾ ഭാരവാഹികൾ സംഘടപ്രതിനിധികൾ, ഇടവാംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments