17.1 C
New York
Friday, July 1, 2022
Home Literature ഓർമ്മകൾ (കവിത) ✍ വിവേകാനന്ദൻ കൊട്ടിയം

ഓർമ്മകൾ (കവിത) ✍ വിവേകാനന്ദൻ കൊട്ടിയം

വിവേകാനന്ദൻ കൊട്ടിയം.

ഓർമ്മകൾ (കവിത)

ഓർമ്മവളർന്നതെ,
വിടെനിന്നുമെന്നോർത്തിട്ട്
ഒരു തന്മാത്രപോലും
ഓർമ്മവരുന്നില്ല.
ഓർക്കുവാനൊരുപാട്
കാര്യങ്ങളുണ്ട്,
ഞാനിവിടെയെത്തുന്നതിൻ
മുന്നേ നടന്നതാണൊക്കെയും.

വന്ന മാർഗങ്ങളിൽ
തായ്വഴി പിരിഞ്ഞതും ,
ആഴങ്ങളിലാഴ്ന്ന്
കോടിജന്മങ്ങളായതും.
കൊന്നതും തിന്നതും
ഉച്ഛിഷ്ടമായതും,പുന:
മണ്ണിൽ ലയിച്ചെവിടയോ…
മഹാവൃക്ഷത്തിനു
ഭോജ്യമായ് തീർന്നതും.
എണ്ണിയാൽതീരാത്ത
ശാപങ്ങളിൽ,
മോക്ഷ ജന്മത്തിനായ്,
ജീർണ്ണിച്ചുമുക്തിവരിച്ചതും.
മഹാനിദ്രയിൽ ഭൂതപിണ്ഡം
കളഞ്ഞുടൻ ഭുവനം ത്യജിച്ചതും
വീണ്ടുമയുതം വർഷങ്ങളോളം,
ഉണർന്നുമുറങ്ങിയും
തുടർന്നൊടുവിലിവിടെ
വന്നെത്തിനിൽക്കുന്നതും,
യെവിടെതുടങ്ങിയെന്നോ
ർത്തിട്ടൊരന്തവുമില്ലാതു
ഴലുന്നു മനനബോധം.

എങ്കിലും പറയാതെവയ്യെന്റെ
ഓർമ്മതൻ സൂക്ഷ്മാണു,
വിലെവിടെയോ……
ഒരുകിളിനാദമായ്,
കർണ്ണികാരത്തിൻ
ശിഖരത്തിലൊരു
കുഞ്ഞുകൊമ്പിൽ,
കവിത,…പാടുംകുയിൽ
നാദമായെന്റെ കാൽപ്പാടുകൾ,
പിന്തുടർന്നീടുന്നു,…..
ഒരു പുണ്യജന്മം!
യുഗാന്തരങ്ങളായ്.

വിവേകാനന്ദൻ കൊട്ടിയം.

(മികച്ച രചന- സംസ്കൃതി & ആർഷഭാരതി)

Facebook Comments

COMMENTS

- Advertisment -

Most Popular

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍...

റവന്യു ഫയല്‍ അദാലത്തിന് ജില്ലയില്‍ തുടക്കമായി

റവന്യു ഫയല്‍ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വില്ലേജ് ഓഫീസില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിച്ചു. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി പത്തനംതിട്ട വില്ലേജ് ഓഫീസിലെ ഫയലുകളാണ് തീര്‍പ്പാക്കുന്നതിനു നല്‍കിയത്. തീര്‍പ്പാക്കാനുള്ള...

പേവിഷബാധ: പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണം: ഡിഎംഒ

അതീവ ഗൗരവത്തോടെ കാണേണ്ട ഒരു രോഗമാണ് പേവിഷബാധയെന്നും രോഗം വരാതിരിക്കാന്‍ പ്രതിരോധ കുത്തിവയ്പ് അടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ...

കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാ സമിതികള്‍ രൂപീകരിക്കണം

കൃഷിക്കും സ്വത്തിനും ജീവനും ഭീഷണിയായ കാട്ടുപന്നികളുടെ ഉന്മൂലനത്തിനായി ജൂലൈ പതിനഞ്ചിന് മുന്‍പ് എല്ലാ പഞ്ചായത്തുകളിലും ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: