തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് നിന്നും രണ്ടു ദിവസം മുൻപ് കാണാതായ വെഞ്ഞാറമൂട് തൈക്കാട് മുളം കുന്ന് ലക്ഷം വീട്ടിൽ അനിൽ കുമാറിന്റെയും മായയുടെയും മകനായ അർജുന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകിട്ട് മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കുടുംബം പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയാണ് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.