Logo Below Image
Wednesday, July 16, 2025
Logo Below Image
Homeകേരളംവയനാടിന് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു എന്നാൽ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലം കണ്ടില്ല: പ്രതിപക്ഷ നേതാവ് വി...

വയനാടിന് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നു എന്നാൽ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലം കണ്ടില്ല: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഉണ്ടാക്കിയ വലിയ വിങ്ങലാണ് വയനാട് ദുരന്തം.ദുരിതാശ്വാസ പ്രവര്‍ത്തനം പൂര്‍ണ്ണ തോതില്‍ പൂര്‍ത്തിയാകുന്നത് വരെ പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.

മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനമാണ്. സമയബന്ധിതമായി അത് പൂര്‍ത്തിയാക്കാന്‍ കഴിയണം. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു.താല്‍ക്കാലിക സഹായം പോലും ലഭിച്ചില്ല എന്നത് ദൗര്‍ഭാഗ്യകരം.

കേരളം ഇന്ന് ഒരു അപകടമേഖലയിലാണ് എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയണം. നമുക്ക് ഇതിനെ മറികടക്കാന്‍ സാധിക്കണം. കൃത്യമായ മുന്നറിയിപ്പ് സംവിധാനം നമുക്ക് ഉണ്ടാകണം. പ്രകൃതിയെ നമുക്ക് തടുത്തു നിര്‍ത്താന്‍ സാധിക്കില്ല. പക്ഷേ പ്രകൃതി ഉണ്ടാക്കുന്ന ദുരന്തങ്ങളെ മികച്ച മുന്നറിയിപ്പ് സംവിധാനങ്ങളുടെ സഹായത്തോടെ ലഘൂകരിക്കാന്‍ സാധിക്കും. ഇത് പ്രകൃതി നമുക്ക് നല്‍കുന്ന മുന്നറിയിപ്പായി കണ്ട് നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുന്നുവെന്ന് ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുരന്തങ്ങള്‍ അടിക്കടിയായി കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരത്തിന് വേണ്ടിയുള്ള നടപടി ഉണ്ടാവണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശാശ്വത പരിഹാരത്തിനായുള്ള നടപടിയും ഒരു ഭാഗത്ത് വേണം. നടപടികളില്‍ കാലതാമസം ഉണ്ടാകാന്‍ പാടില്ല.

കേരളത്തിന് ലഭിക്കേണ്ട ആശ്വാസം കിട്ടണം.പുനരധിവാസത്തിനുള്ള വിഷമതകള്‍ സര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കി കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേന്ദ്രസഹായം പ്രതീക്ഷിച്ചതല്ലാതെ ഇതുവരെ ലഭിച്ചില്ലെന്നും ഇനിയും ലഭിക്കുമെന്നാണ് പ്രതീക്ഷ മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ലഭിക്കാത്ത നടപടി അപലപനീയം.

ദുരന്തത്തെ അതിജീവിച്ചവര്‍ ഇനി മുന്നോട്ടുള്ള യാത്രയെയാണ് ഭയപ്പെടുന്നത്. അവരെ സര്‍ക്കാര്‍ ചേര്‍ത്ത് പിടിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ