തിരുവനന്തപുരം: തിരുവനന്തപുരം നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. വാഹന പരിശോധനയ്ക്കിടയിലായിരുന്നു ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. തുടർന്ന് നേമത്തെ വീട്ടിൽ നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
‘ഗോഡ്സ് ട്രാവൽ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്. നാലോളം സിനിമയുടെ സഹസംവിധായനായി പ്രവർത്തിച്ചിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി മറ്റൊരു സിനിമാ പ്രവര്‍ത്തകനും പിടിയിലായിരുന്നു. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്.
തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കൈയിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചപ്പോ