Friday, December 27, 2024
Homeകേരളംസഹ കേന്ദ്ര മന്ത്രിമാരായി സ്ഥാനമേറ്റ സുരേഷ് ഗോപിയ്ക്കും, ജോർജ് കുര്യനും അഭിനന്ദമറിയിച്ച് മോഹൻലാൽ

സഹ കേന്ദ്ര മന്ത്രിമാരായി സ്ഥാനമേറ്റ സുരേഷ് ഗോപിയ്ക്കും, ജോർജ് കുര്യനും അഭിനന്ദമറിയിച്ച് മോഹൻലാൽ

തിരുവനന്തപുരം –മൂന്നാം മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആശംസയറിയിച്ച് നടൻ മോഹൻലാൽ. സുരേഷ്ഗോപിയുടെ സാമൂഹ്യ പ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് മോഹൻലാൽ പറഞ്ഞു. മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും എത്തുന്ന രണ്ടാമത്തെ മലയാളിയായ ജോർജ് കുര്യനും മോഹൻലാൽ ആശംസകൾ അറിയിച്ചു.

അടുത്ത സുഹ്യത്തും സഹപ്രവർത്തകനുമായി സുരേഷിന് ആശംസകൾ. വർഷങ്ങൾ നീണ്ട ബന്ധമാണ് അദേഹവുമായി ഉള്ളത്. സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിൽ കണ്ടിരുന്നു. ക്ഷണം ലഭിച്ചിട്ടും പേകാൻ കഴിയാത്ത സാഹചര്യമായിരുന്നു.  അദേഹത്തിന്റെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം അതിനുള്ള അംഗീകാരമാണിത്. ഇത് ഏവർക്കും അഭിമാന നിമിഷമാണ്. ഒപ്പം മലയാളികൾക്ക് അഭിമാനമായി എത്തുന്ന ജോർജ് കുര്യനും എന്റെ അഭിനന്ദനങ്ങൾ’, മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments