Logo Below Image
Monday, July 7, 2025
Logo Below Image
Homeകേരളംപ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ്

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണം : മന്ത്രി വീണാ ജോര്‍ജ്

പ്രകൃതി വിഭവങ്ങള്‍ ദീര്‍ഘ വീക്ഷണത്തോടെയും ശാസ്ത്രീയമായും ഉപയോഗിക്കണമെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭൂവിനിയോഗവും കലാവസ്ഥാ വ്യതിയാനവും വിഷയത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സംഘടിപ്പിച്ച സെമിനാറും ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രകൃതിവിഭവ ഡേറ്റാ ബാങ്ക് പ്രകാശനവും പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ശാസ്ത്രീയമായ ഭൂവിനിയോഗ ആസൂത്രണവും പരിമിതമായ പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇതിനായി ഓരോ പ്രദേശവുമായി ബന്ധപ്പെട്ടുള്ള പ്രകൃതിവിഭവങ്ങളുടെ അടിസ്ഥാനവിവരശേഖരണം ഏറെ പ്രധാനപ്പെട്ടതാണ്.

ഭൂവിനിയോഗാസൂത്രണത്തില്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്കാണ് ഏറ്റവും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള ഭൂവിനിയോഗ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രസക്തിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷയായി. കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രം ഡയറക്ടര്‍ ഡോ. കെ. രാജേന്ദ്രന്‍, സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മിഷണര്‍ യാസ്മിന്‍ എല്‍. റഷീദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. വിവിധ തദ്ദേശസ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ