കോഴിക്കോട് : ഇന്ന് (04-05-2025) ലോകത്തിൻ്റെ പലഭാഗങ്ങളിലായി ഇന്ത്യാഗവൺമെൻ്റിൻ്റെ മെഡിക്കൽ എൻട്രൻസ് പരിഷയായ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (NEET) പരീക്ഷ നടക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് പരീക്ഷയിൽ ലക്ഷക്കണക്കിന് കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒരു ഡോക്ടർ ആകണം എന്ന മോഹവുമായി പന്ത്രണ്ട് വർഷത്തെ പഠനത്തിനു ശേഷം ജീവിതാഭിലാഷത്തിൻ്റെ യാത്രയുടെ ഏറ്റവും നിർണ്ണായകമായ ചവിട്ടു പടി കയാൻ കുട്ടികൾ നിരന്നുതുടങ്ങി.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം വളരെയധികം സുരക്ഷയോടുകൂടിയാണ് പരീക്ഷ നടത്തുന്നത്. NTA യും സംസ്ഥാന ഗവൺമെൻ്റും, പോലിസും ചേർന്നാണ് പരീക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ അഞ്ചുമണിവരെ നടക്കുന്ന പരീക്ഷയ്ക്ക് കുട്ടികൾ പതിനൊന്നു മണിക്ക് റിപ്പോർട്ട് ചെയ്യണം എന്നാണ് അറിയിപ്പ്. എന്നാൽ പരീക്ഷാ സെൻ്ററുകൾ അനുവദിക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ടെസ്റ്റിംഗ് ഏജൻസിയുടെ വളരെ കാര്യപ്രാപ്തമായ ഉത്തരവാദ്യത്വം കാരണം പല സ്കൂളുകളിലും കുട്ടികൾ കാലത്ത് ഒൻപത് മണിക്കു തന്നെ എത്തിച്ചേരുന്ന കാഴ്ച്ചകളാണ് കാണാൻ കഴിഞ്ഞത്. കാരണം അത്രയ്ക്ക് ദൂരെയാണ് പല കുട്ടികൾക്കും സെൻ്ററുകൾ അനുവദിച്ചു കിട്ടിയത്. ആയതിനാൽ അതിരാവിലെ തന്നെ പല കുട്ടികൾക്കും വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. കുട്ടികൾ നൽകിയിരുന്ന ഒറിജിനൽ റസിഡൻസ് അഡ്രസ്സും മറ്റ് എല്ലാ പ്രൂഫുകളും ഉണ്ടായിട്ടും അതാത് ജില്ലയിലെ അതാത് വില്ലേജിലോ താലൂക്കിലോ സെൻ്റ്റുകൾ നൽകാതെ കിലോമീറ്ററുകൾക്ക് അപ്പുറം സെൻ്ററുകൾ നൽകിയത് കുട്ടികളേയും രക്ഷിതാക്കളേയും വളരെയധികം ബുദ്ധിമുട്ടിച്ചു എന്നാണ് പല രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.
കോഴിക്കോട് കുറ്റിക്കാട്ടൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ മാത്രം 600 കുട്ടികൾ നീറ്റ് പരീക്ഷ എഴുതുന്നു. അതിൽ 95% വും പെൺകുട്ടികളായിരുന്നു. ബാക്കി വരുന്ന 5% മാത്രമാണ് ആൺ കുട്ടികൾ ഉണ്ടായിരുന്നത്. കാലത്ത് പതിനൊന്ന് മണിക്ക് ഗേറ്റ് ഓപ്പൺ ചെയ്തതിനു ശേഷം കുട്ടികൾ നിരനിരയായി നീങ്ങിയത് നേരെ ഹാൾട്ടിക്കറ്റ് വെരിഫിക്കേഷനും, സെക്യൂരിറ്റി ചെക്കിംഗിനും വേണ്ടിയാണ്. പെൺകുട്ടികളേയും ആൺ കുട്ടികളേയും ഒരു പോലെ ചെക്കിംഗിന് വിധേയരാക്കി മാത്രമേ പരീക്ഷാ ഹാളിനകത്തേക്ക് കടത്തിവിടുന്നുള്ളു. പോലീസധികാരികളുടേയും, പരീക്ഷാ നിയന്ത്രണ ഉദ്ധ്യോഗസ്ഥരുടേയും വളരെ സംയമനമായ ഇടപെടലും സഹകരണവും കുട്ടികളിലെ ഭയം മാറ്റുകയും മാത്രമല്ല അവർക്ക് കൂടുതൽ മനോധൈര്യം പകരുകയും ചെയ്യുന്ന കാഴ്ചയാണ് കുറ്റിക്കാട്ടൂർ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ കാണാൻ കഴിഞ്ഞത്. കൃത്യം അഞ്ചു മണിക്ക് തന്നെ പരീക്ഷ അവസാനിക്കുകയും ചെയ്തു.