Saturday, January 11, 2025
Homeകേരളംമൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി സ്കൂളിലെത്താൻ അഞ്ചു മിനിറ്റ് വൈകിയതിനു അരമണിക്കൂർ വെയിലത്തു നിർത്തിയ സംഭവത്തിൽ മനുഷ്യാവകാശ...

മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനി സ്കൂളിലെത്താൻ അഞ്ചു മിനിറ്റ് വൈകിയതിനു അരമണിക്കൂർ വെയിലത്തു നിർത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പാലക്കാട് ലയൺസ് സ്കൂളിലെ മൂന്നാം ക്ലാസ്സ്‌ വിദ്യാർഥിനി സ്കൂളിലെത്താൻ അഞ്ച് മിനുട്ട് വൈകിയതിനെത്തുടർന്ന് അര മണിക്കൂർ ഗേറ്റിനു പുറത്ത് വെയിലത്ത് നിർത്തിയെന്ന് പരാതി.പാലക്കാട് സ്വദേശി വിനോദിന്റെ മകൾക്കാണ് സ്കൂളിൽ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടായത്.

ഒരു മാസം മുൻപാണ് സംഭവമുണ്ടായത്. 8.20 നു ക്ലാസ് ആരംഭിക്കുന്ന സ്കൂളിലെത്താൻ അഞ്ച് മിനുട്ട് വൈകിയെന്ന പേരിലാണ് കുട്ടിയെ ഗേറ്റിനു പുറത്ത് വെയിലത്ത് നിർത്തിയത്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനാണ് കുട്ടിയുടെ പിതാവ് പരാതി നൽകിയത്.

അഞ്ച് മിനുട്ട് വൈകിയെത്തിയതിനെ തുടർന്ന് ഗേറ്റ് തുറക്കാൻ ജീവനക്കാർ തയ്യാറായില്ല. അര മണിക്കൂറോളം കുട്ടി ഗേറ്റിനു പുറത്ത് തന്നെ നിൽക്കേണ്ടി വന്നും. ഗേറ്റ് തുറക്കാൻ കുട്ടിയുടെ അച്ഛനായ വിനോദ് ആവശ്യപ്പെട്ടപ്പോൾ പോലും പ്രിൻസിപ്പലും അധ്യാപകരും അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്.

സംഭവത്തെത്തുടർന്ന് കുട്ടി ഇതുവരെ സ്കൂളിലേക്ക് തിരികെ പോയിട്ടില്ല. തനിക്ക് ആ സ്കൂളിലേക്ക് പോകേണ്ട എന്നാണ് കുട്ടി പറയുന്നത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments