Sunday, December 22, 2024
Homeകേരളംകുട്ടികളിലൂടെ ശുചിത്വസന്ദേശവുമായി ഹരിതസഭകള്‍

കുട്ടികളിലൂടെ ശുചിത്വസന്ദേശവുമായി ഹരിതസഭകള്‍

കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതസഭകള്‍. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ശിശുദിനത്തില്‍ ജില്ലയിലെ നഗരസഭകളിലും പഞ്ചായത്തുകളിലും നടന്ന കുട്ടികളുടെ ഹരിതസഭയാണ് ജനകീയമായി മാറിയത്.

ജില്ലയിലെ 55 തദ്ദേശ സ്ഥാപനങ്ങളില്‍ ഹരിതസഭ നടന്നു. മാത്യു ടി തോമസ് എം എല്‍ എ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, തിരുവല്ല സബ് കലക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍, തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുട്ടികള്‍ തന്നെയായാണ് പരിപാടികള്‍ നിയന്ത്രിച്ചത്. കുട്ടികളുടെ പാര്‍ലമെന്റ്, സ്‌കിറ്റുകള്‍, അവതരണങ്ങള്‍, ചര്‍ച്ചകള്‍, പ്രതിജ്ഞകള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments