ആലുവ നൊച്ചിമ സേവന ലൈബ്രറി ഹാളില്‍ ജൂണ്‍ രണ്ട്, ഞായറാഴ്ച രാവിലെ പത്ത് മുതല്‍ നടക്കുന്ന “*കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2″ എന്ന ഇബ്രാഹിം ബാദുഷ അനുസ്മരണ ചടങ്ങില്‍ റിട്ടയേഡ് ജഡ്ജും കേരള ജുഡീഷ്യല്‍ അക്കാദമി മുന്‍ ഡയറക്ടറുമായ കെ സത്യന്‍ മുഖ്യാതിഥിയാകും. പ്രസ്തുത ചടങ്ങില്‍ പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ നിര്‍മ്മിച്ച് സനു സത്യന്‍ സംവിധാനം ചെയ്ത കാര്‍ട്ടൂണ്‍മാന്‍ ബാദുഷ , ദി മാന്‍ ഓഫ് റിയല്‍ സ്ട്രോക്ക്സ്” എന്ന ഡോക്യുഫിലിം പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ദീപു അന്തിക്കാട് പ്രകാശനം ചെയ്യും, തുടര്‍ന്ന് ചിത്രത്തിന്‍റെ പ്രദര്‍ശനവും ഉണ്ടായിരിക്കുന്നതാണ്.
ജൂണ്‍ രണ്ട് ഉച്ചയ്ക്ക് 12 മണി മുതല്‍ ഡോക്യുഫിലിം പെറ്റല്‍സ്ഗ്ലോബ് യുട്യൂബ് ചാനലില്‍ ലഭ്യമാകും. പ്രശസ്ത നാടക- കഥ-തിരക്കഥാകൃത്തായ ശ്രീമൂലനഗരം മോഹൻ മുഖ്യ ബാദുഷ അനുസ്മരണ പ്രഭാഷണം നടത്തും. ബാദുഷയുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫെഡറല്‍ ബാങ്ക് സി എസ് ആര്‍ വിഭാഗം മുന്‍ മേധാവി രാജു ഹോര്‍മിസ്,അഡ്വ.കെ വി പ്രകാശ്, ആസിഫ് അലി കോമു, ജിജു തോമസ്, എ എ സഹദ് ,നിത്യൻ സേവന, ഷാനവാസ് മുടിക്കൽ, ഷിയാസ് അല്‍സാജ്, സീമ സുരേഷ്, സൗരഭ് സത്യന്‍ എന്നിവര്‍ ബാദുഷ സ്മരണകള്‍ പങ്ക് വയ്ക്കും.
വിശ്രുത സംഗീതജ്ഞനായ ടി പി വിവേക് അവതരിപ്പിക്കുന്ന ബാദുഷ മ്യൂസിക്കല്‍ ട്രിബ്യൂട്ടും സി കെ കെ യുടെ ഹസ്സന്‍ കോട്ടെപറമ്പില്‍, ബഷീര്‍ കിഴിശ്ശേരി, പ്രിന്‍സ് കാര്‍ട്ടൂണിസ്റ്റ്, അസീസ് കരുവാരക്കുണ്ട് എന്നിവര്‍ നയിക്കുന്ന ലൈവ് കാരിക്കേച്ചര്‍ ഷോയും ഇതോടൊപ്പം ഉണ്ടാകും.
പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍, സേവന പബ്ലിക് ലൈബ്രറിയുടേയും കാര്‍ട്ടൂണ്‍ ക്ലബ് ഓഫ് കേരളയുടേയും സഹകരണത്തോടെയാണ് കാര്‍ട്ടൂണ്‍മാന്‍ ജൂണ്‍ 2 എന്ന ബാദുഷ അനുസ്മരണം സംഘടിപ്പിക്കുന്നത്.