കോട്ടയ്ക്കൽ.- കോട്ടയ്ക്കൽ പൊലീസ് സ്‌റ്റേഷനോടു ചേർന്ന ഇരുമുറികളോടു കൂടിയ കെട്ടിടമുണ്ടാക്കിയതിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് മുഖ്യമന്ത്രിക്കു പരാതിനൽകുമെന്നും പി.വി.അൻവർ എംഎൽഎ. കെട്ടിടം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഫണ്ട് ഉപയോഗിച്ചല്ല കെട്ടിടനിർമാണം നടത്തിയതെന്നു തെളിഞ്ഞതാണ്. സ്വർണ കടത്തുകാരുടെയും ക്വാറി ഉടമകളുടെയും പണം ഉപയോഗിച്ചാണ് അന്നത്തെ ജില്ലാ പൊലീസ് മേധാവി കെട്ടിടനിർമണത്തിനു നേതൃത്വം നൽകിയത്. എഡിജിപിക്കും ഇതിന്റെ പങ്ക് കിട്ടിയിട്ടുണ്ടാകും. ഇത്തരം തട്ടിപ്പു നടത്തുന്നവർ ഓഫിസ് വളപ്പിലെ മരം മുറിച്ചു വിൽക്കുന്നതിൽ അത്ഭുതപ്പെടാനില്ല. സാമൂഹിക ഓഡിറ്റിങ് നടത്താതെ പൊതുകെട്ടിടങ്ങൾ തുറന്നു കൊടുക്കുന്നതു അംഗീകരിക്കാനാകില്ലെന്നും പി.വി.അൻവർ പറഞ്ഞു.