Saturday, November 23, 2024
Homeകേരളം3000 ഉദ്യോഗാർത്ഥികൾക്കു കൂടി അപേക്ഷിക്കാൻ അവസരം

3000 ഉദ്യോഗാർത്ഥികൾക്കു കൂടി അപേക്ഷിക്കാൻ അവസരം

തിരുവനന്തപുരം —തൊഴിൽ നൈപുണ്യ പരിശീലന പദ്ധതിയിൽകേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കുടുംബശ്രീ മുഖേന നടപ്പാക്കി വരുന്ന ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന(ഡി.ഡി.യു.ജി.കെ.വൈ) സൗജന്യ തൊഴിൽ പരിശീലന പദ്ധതിയിൽ ചേരാൻ 3000 ഉദ്യോഗാർത്ഥികൾക്ക് കൂടി അപേക്ഷിക്കാൻ അവസരം. നിലവിൽ ഒഴിവുള്ള സീറ്റിലേക്ക് ഗ്രാമീണ മേഖലയിലെ 18നും 35നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതി-യുവാക്കൾക്ക് അപേക്ഷിക്കാം.

ഫുഡ് ആൻഡ് ബിവറേജ്, വെബ് ഡെവലപ്പർ, മൾട്ടി സ്‌കിൽ ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ഫൈബർ ടെക്‌നീഷ്യൻ, ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് സി.സി.ടി.വി സൂപ്പർവൈസർ, ഫ്രണ്ട് ഓഫീസ് അസിസ്റ്റൻറ് ഏറോസ്‌പെയ്‌സ് സിഎൻസി തുടങ്ങി നാല്പതോളം കോഴ്‌സുകളിലാണ് നിലവിൽ ഒഴിവുള്ളത്. പത്താം ക്‌ളാസ് മുതൽ ബിരുദ്ധധാരികളായ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യോഗ്യത അനുസരിച്ച് മൂന്ന് മുതൽ ഒൻപത് മാസംവരെയുള്ള കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

കോഴ്‌സിന് ചേരുന്ന ഉദ്യോഗാർത്ഥികൾക്ക് കോഴ്‌സ് ഫീ, താമസം, ഭക്ഷണം തുടങ്ങി എല്ലാ സൗകര്യങ്ങളും സൗജന്യമാണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സെക്ടർ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റും ജോലി നേടുന്നതിന് ആവശ്യമായ സഹായവും ലഭ്യമാകും.

കോഴ്‌സുകളെ കുറിച്ച് വിശദമായി അറിയുന്നതിന് kudumbashree.org/ddugkycourses ലിങ്കിലോ 0471 -3586525, 0484-2959595, 0487-2962517, 0495-2766160 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments