Saturday, December 7, 2024
Homeകേരളംട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടിവീണു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടിവീണു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ മിഡിൽ ബെർത്ത് പൊട്ടിവീണ് പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്കിലെ എളയിടത്ത് മാറാടിക്ക അലിഖാനാണ് മരിച്ചത്. 62 വയസ്സായിരുന്നു. താഴത്തെ ബെർത്തിൽ കിടക്കുകയായിരുന്ന അലിഖാന്‍റെ ദേഹത്തേക്ക് മിഡിൽ ബർത്ത് പൊട്ടിവീഴുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

ഡൽഹിയിലേക്കുള്ള യാത്രക്കിടെ തെലുങ്കാന വാറങ്കലിൽ വെച്ചാണ് അപകടം ഉണ്ടായത്. അലിഖാൻ കിടന്ന താഴത്തെ ബർത്തിലേക്ക് മധ്യഭാഗത്തെ ബർത്ത് പൊട്ടിവീഴുകയായിരുന്നു. മിഡിൽ ബെർത്ത് പൊട്ടി കഴുത്തിൽ വന്നിടിച്ച് മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിനു ക്ഷതമേൽക്കുകയുമായിരുന്നു. ഇതോടെ കൈകളും കാലുകളും തളർന്നു പോയി.

റെയിൽവേ അധികൃതർ ഉടൻ തന്നെ വാറങ്കലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ദാരുണമരണം സംഭവിക്കുകയായിരുന്നു.    വാറങ്കലിലെ ആശുപത്രിയിൽനിന്ന് വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിങ്സ് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. വെള്ളിയാഴ്ച ശസ്ത്രിക്രിയ കഴിഞ്ഞെങ്കിലും ജീവൻ നിലനിർത്താനായില്ല. മൃതദേഹം മാറാഞ്ചേരിയിലെ വീട്ടിലെത്തിച്ചു. കബറടക്കം ഇന്ന് നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments