Thursday, December 12, 2024
Homeഇന്ത്യ15 വർഷത്തെ പ്രണയ സാഫല്യം: നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി

15 വർഷത്തെ പ്രണയ സാഫല്യം: നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി

ഗോവയിൽ വച്ചുനടന്ന കീർത്തിയുടെ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

തമിഴ് ബ്രാഹ്മിൺ സ്റ്റൈലിലാണ് കീർത്തി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. പരമ്പരാ​ഗത വേഷവിധാനത്തോടൊപ്പം എത്തിനിക്ക് മോഡലിലുള്ള ആഭരണങ്ങളുമാണ് താരം അണിഞ്ഞിരിക്കുന്നത്.അത്തരത്തിൽ തന്നെ പരമ്പരാ​ഗത ബ്രാഹ്മണ രീതിയിലുള്ള വസ്ത്രം തന്നെയാണ് വരൻ ആന്റണി തട്ടിലും അണിഞ്ഞിരിക്കുന്നത്. വിവാഹ ചിത്രങ്ങൾ ഇതിനോടകം തന്നെ കീർത്തി സുരേഷ് തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

നടന്‍ വിജയിയും കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഈ ഫോട്ടോകള്‍ എല്ലാം തന്നെ ഇതിനോടകം സോഷ്യല്‍ ലോകം കീഴടക്കി കഴിഞ്ഞു.കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ കുടുംബമോ താരമോ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

പിന്നീട് നവംബര്‍ 27ന് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്ത കീർത്തി സുരേഷ് തന്നെ സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.കഴിഞ്ഞ പതിനഞ്ച് വര്‍ഷമായുള്ള ആന്‍റണിയുടേയും കീര്‍ത്തിയുടേയും പ്രണയമാണ് ഇന്നിവിടെ പൂവണിഞ്ഞിരിക്കുന്നത്. കൊച്ചി സ്വദേശിയായ ആന്‍റണി തട്ടില്‍ ബിസിനസുകാരനാണ്.കൊച്ചിയിലും ദുബായിലും ബിസിനസുള്ള ആന്‍റണി ചെന്നൈയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആസ്‍പിരെസോ വിൻഡോസ് സൊലൂഷൻസിന്റെ മേധാവിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments