Friday, November 8, 2024
Homeസിനിമസൗദിയിൽ വിലക്കില്ലെന്ന് ‘ആടുജീവിത’ത്തിലെ വില്ലൻ കഥാപാത്രം ചെയ്ത നടൻ താലിബ് അൽ ബലൂഷി

സൗദിയിൽ വിലക്കില്ലെന്ന് ‘ആടുജീവിത’ത്തിലെ വില്ലൻ കഥാപാത്രം ചെയ്ത നടൻ താലിബ് അൽ ബലൂഷി

ബ്ലെസ്സി ചിത്രം ആടുജീവിതത്തിൽ വില്ലൻ വേഷം ചെയ്ത കാരണത്താൽ സൗദിയിൽ വിലക്ക് ഏർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് നടൻ താലിബ് അൽ ബലൂഷി. സിനിമയിൽ ക്രൂരനായ അർബാബിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച കാരണത്താൽ താലിബിന് സൗദിയിൽ വിലക്കേർപ്പെടുത്തി എന്ന തരത്തിൽ വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

താലിബിന്റെ അർബാബ് വേഷം സൗദിയിലെ സ്വദേശികൾക്ക് അപമാനമായതിനാലാണ് വിലക്ക് എന്നായിരുന്നു വാർത്ത. ഈ സാഹചര്യത്തിലാണ് നടൻ വിശദീകരണം നൽകിയിരിക്കുന്നത്.

സൗദിയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഒരറിയിപ്പും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതൊരു കഥാപാത്രം മാത്രമാണ്. സിനിമയിലെ ഒരു വേഷം അവതരിപ്പിക്കുകയാണ് താൻ ചെയ്തത്. വില്ലൻ വേഷം ആയിട്ടും ലോകമെമ്പാടുമുള്ള പ്രേക്ഷകർ അത് ഏറ്റെടുക്കുകയും തന്നെ പ്രശംസിക്കുകയും ആണ് ചെയ്യുന്നതെന്ന് താലിബ് പറഞ്ഞു.

അതേസമയം ആടുജീവിതത്തിന്റെ സംസ്ഥാന പുരസ്കാര ആഘോഷങ്ങളിൽ സന്നിഹിതനാകുന്നതിന് വേണ്ടി അദ്ദേഹം കേരളത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments