Sunday, June 16, 2024
Homeപുസ്തകങ്ങൾനൈഷധീയചരിതവും നളദമയന്തി കഥയുടെ ദാർശനികതയും.✍ ശ്യാമള ഹരിദാസ്

നൈഷധീയചരിതവും നളദമയന്തി കഥയുടെ ദാർശനികതയും.✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

സംസ്‌കൃതഭാഷയിലെ കാവ്യങ്ങളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന ഒരു മഹാകാവ്യമാണ് നൈഷധീയചരിതം. ഇതു നൈഷധം മഹാ കാവ്യം എന്ന പേരിലും അറിയപ്പെടുന്നു. എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശ്രീഹർഷ ൻ ആണ് ഈ മഹാ കാവ്യം രചിച്ചത്.ചടുല മായ വാഗ്വൈഭവത്താലും ശക്തിയുറ്റ വർണ്ണനാമിടുക്കുകൊണ്ടും അതിഗംഭീരമാണ് നൈഷധീയചരിതം എന്നു വിശേഷിക്കപ്പെ ടുന്നു.സംസ്കൃതഭാഷ യിലെ പഞ്ചമഹാകാവ്യ ങ്ങളിൽ ഒന്നാണിത്. മറ്റുള്ളവ രഘുവംശം, കുമാരസംഭവം, കിരാതാർജ്ജുനീയം, ശിശുപാലവധം എന്നിവയാണ്.

കഥാതന്തു.

മഹാഭാരതത്തിൽ നിഷധരാജാവായ നളന്റെയും പത്നിയായ ദമയന്തിയുടേയും കഥ വിവരിക്കുന്നുണ്ട്. ആ നളചരിതത്തിലെ പ്രധാനപ്പെട്ട ചെറിയൊ രു ഭാഗമാണ് ശ്രീ ഹർഷൻ ഈ മഹാകാവ്യത്തിന്നായി തെരഞ്ഞെടുത്തത്. പക്ഷെ ഇവിടെ നള ദമയന്തി കഥയുടെ ഏകദേശരൂപം വായനക്കാർക്കായി പകർന്നുനൽകുന്നു. വർണ്ണനകളാലും വിവരണങ്ങൾ കൊണ്ടും ഒരു മഹാ കാവ്യത്തിനുവേണ്ട എല്ലാ ഗുണങ്ങളും ശ്രീഹർഷൻ ഈ കൃതിയിൽ ഒതുക്കിവെച്ചിട്ടുണ്ട്.

കഥസാരം

വിദർഭരാജ്യത്തെ രാജാവായിരുന്നു ഭീമൻ. ദീർഘകാലം സന്താന ഭാഗ്യമില്ലാതിരുന്ന ഭീമ രാജാവിന്റെ കൊട്ടാര ത്തിൽ ഒരിക്കൽ “ദമനൻ “എന്ന മഹർഷി എ ത്തുകയും രാജാവിന്റെ സൽക്കാരത്തിലും ധർമ്മനിഷ്ഠയിലും സന്തുഷ്ടനായ മഹർഷി സന്താന ഭാഗ്യം ഉണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. രാജാവിന് മൂന്നു പുത്ര ന്മാരും ഒരു പുത്രിയും ജനിച്ചു.ഇവർക്ക് യഥാക്രമം ദമൻ, ദാന്തൻ, ദമനൻ, ദമയന്തി എന്നിങ്ങനെ പേരും നൽകി. രൂപസൗഭാഗ്യത്താലും അനന്യമായ ഭാവൗത്കൃഷ്ട്യത്താലും ദമയന്തി ദേവന്മാരെ പോലും ആകർഷിച്ചു.

ഈ കാലത്ത് തന്നെ നിഷധരാജ്യത്തെ രാജാവായ വീരസേനന് നളൻ എന്ന ധർമ്മിഷ്ഠനും അതുല്യപ്രതിഭാധ നനുമായ പുത്രനുണ്ടായിരുന്നു.

നിഷധരാജകുമാരനായ നളനും വിദർ‌ഭരാജ പുത്രി ദമയന്തിയും പരസ്‌പരം കാണാതെ അവർ തമ്മിൽ പ്രണയ ബന്ധിതരാവുന്നു. ഒരു ഹം‌സത്തിന്റെ സഹായത്തോടെ കൂടുതൽ കാര്യങ്ങൾ പരസ്‌പരം കൈമാറിയ അവർ പിരിയാനാവാത്ത വിധം അടുത്തുപോകുന്നു. പുത്രിയുടെ വിഷമാവ സ്ഥ മനസ്സിലാകിയ രാജാവ് അവളുടെ സ്വയം‌വരം നിശ്ചയിക്കുന്നു. സ്വയം‌വരവിവരം ഹംസം മുഖേന അറിഞ്ഞ നളൻ ഉത്സാഹ ത്തോടെ യാത്ര തിരിക്കുന്നു.ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും ഇന്ദ്രൻ, വരുണൻ, അഗ്നി, യമൻ എന്നീ ദേവന്മാരും എത്തിച്ചേർന്നു. നളന്റെ വ്യക്തിത്വം മനസ്സിലാക്കി യ ദേവന്മാർ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി തങ്ങൾ ദമയന്തിയെ പത്നിയായി ലഭിക്കാൻ ആഗ്രഹിക്കുന്നതായി നളൻ തന്നെ ദമയന്തിയെ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ദേവന്മാർ നൽകിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളൻ അന്തപുരത്തിൽ പ്രവേശിച്ച് ദമയന്തിയോ ട് ദേവന്മാരുടെ ആഗ്രഹത്തെ അറിയിച്ചു.പക്ഷെ ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താൻ നളനെയാണ് വരിക്കു ന്നത് എന്ന തീരുമാനം
അറിയിച്ചു. സ്വയംവര സദസ്സിൽ നാലു ദേവന്മാരും നളന്റെ സമീപം നളന്റെ അതേ രൂപത്തിൽ പ്രത്യക്ഷരാ യി. യഥാർത്ഥ നളനെ തിരിച്ചറിയാൻ ദേവന്മാ ർ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോട് പ്രാർത്ഥി ച്ചപ്പോൾ ദമയന്തിയുടെ
സ്വഭാവ മഹിമയിൽ സന്തുഷ്ടരായ ദേവന്മാർ അവരവരുടെ രൂപം സ്വീകരിക്കുകയും,
നളനേയും, ദമയന്തിയേ യും അനുഗ്രഹിക്കുക യും അനേകം വരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്തു.

നളദമയന്തി വിവാഹഅതിനുശേഷം ദേവലോകത്തേക്ക്പോയ ദേവന്മാർ മാർഗ്ഗമധ്യേ കലിയേയും ദ്വാപരനേയുംയും കണ്ടുമുട്ടി. അവർ ഇരുവരും ദമയന്തി സ്വയംവരത്തിനു തിരിച്ചതായിരുന്നു. ദമയന്തി നളനെ വരിച്ചതറിഞ്ഞ അവർ കുപിതരായി നളദമയന്തിമാരെ വേർപിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്റെ സഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ രാജ്യം പുഷ്കാരന് സ്വന്തമാക്കി നൽകി. ഗത്യന്തരമില്ലാതെ നളൻ ദമയന്തിയുമൊത്ത്‌ വനത്തിൽ പോയി. നളന്റെ തോൽവി കണ്ട ദമയന്തി തേരാളിയായ വാർഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനേയും പുത്രിയേയും വിദർഭ രാജധാനിയിലെത്തിച്ചിരുന്നു.

കാട്ടിൽ അലഞ്ഞു തിരിഞ്ഞ നളദമയന്തിമാർ അത്യന്തം പരീക്ഷിണിതരായി. ദമയന്തി ക്ഷീണംമൂലം ഉറങ്ങി കിടക്കുമ്പോൾ കലി ബാധിച്ച നളൻ ദമയന്തിയെ ഉപേക്ഷിച്ച് കാട്ടിന്റെ ഉള്ളിലേക്ക് പോയി.ഉറക്കമുണർന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു.
ഈ സമയം ഒരു പെരുമ്പാമ്പ്‌ ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളൻ രക്ഷിച്ചു. എന്നാൽ കാട്ടാളൻ അവളെ തന്റെ ഭാര്യയാകുന്നതിനു നിർബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോൾ
ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. മറ്റു മാർഗ്ഗം
ഇല്ലാതെ ദമയന്തി കാട്ടാളനെ ശപിച്ചു ഭസ്മമാക്കി.

വനത്തിൽ ആരും സഹായത്തിനി ല്ലാതെ നടന്ന ദമയന്തി അതുവഴി കടന്നു പോയ ഒരു കച്ചവട സംഘത്തെ കണ്ട് അവരോടൊപ്പം യാത്രയായി. അവർ ദമയന്തിയെ ചേദിരാജ്യത്ത് എത്തിച്ചു. മലിന വേഷത്തോടെ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ട ദമയന്തിയെ ചേദിരാജാവിന്റെ രാജ്ഞി കൊട്ടാരത്തിലേക്ക് വരുത്തുകയും അവിടെ അഭയം നൽകുകയും ചെയ്തു. എന്നാൽ ദമയന്തി താൻ ആരാണെന്ന സത്യം അറിയിച്ചില്ല.

ദമയന്തിയെ ഉപേക്ഷിച്ചുപോയ നളൻ കാട്ടുതീയിൽ നിന്നും കാർക്കോടകൻ എന്ന
നാഗ രാജാവിനെ രക്ഷിച്ചു. കാർക്കോടകന്റെ ദംശത്താൽ നളൻ വിരൂപനായി. എന്നാൽ നളന്റെ വൈരൂപ്യം ആ സമയത്ത് ഒരു അനുഗ്രഹമാകുമെന്നും അയോദ്ധ്യാ രാജാവായ ഋതുപർണ്ണന്റെ സാരഥിയായി ബാഹുകൻ എന്ന പേരിൽ നളൻ കുറച്ചുനാൾ
ജീവിച്ചശേഷം ദമയന്തിയുമായി പുനസ്സമാഗമം ഉണ്ടാകുമെ ന്നും നാഗ രാജാവ്
അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോൾ ധരിക്കുന്നതിന് ദിവ്യമായ രണ്ട് വസ്ത്രങ്ങൾ കാർക്കോടകൻ നളനു നൽകി. അയോദ്ധ്യാ രാജധാനിയിലെത്തിയ ബാഹുകൻ രാജാവായ ഋതുപർണ്ണന്റെ തേരാളിയായി കഴിഞ്ഞുകൂടി.

നളനേയും ദമയന്തിയേയും അന്വേഷിക്കുന്നതിന് വിദർഭരാജാവ് എല്ലാ ദേശത്തേക്കും അയച്ച ബ്രാഹ്മണരിൽ ഒരാൾ ദമയന്തിയെ തിരിച്ചറിയുകയും ചേദി രാജാവിന്റെയും രാജ്ഞിയുടേയും അനുഗ്രഹാശിസ്സുകളോടെ ദമയന്തി വിദർഭാ രാജ്യത്ത് എത്തുകയും ചെയ്തു. നളനെ കണ്ടെത്താതെ തനിക്ക് ജീവിതം സാധ്യമല്ലെന്ന് ദമയന്തി പിതാവിനെ
അറിയിച്ചു. നളനെ അന്വേഷിച്ചിരുന്ന ബ്രാഹ്മണരിൽ പർണാദൻ എന്ന ബ്രാഹ്മണൻ താൻ അയോദ്ധ്യയിൽ വെച്ച് ബാഹുകൻ എന്ന തേരാളിയെ കാണുകയും അയാൾ ദമയന്തി യെ പറ്റി പല കാര്യങ്ങളും അന്വേഷിക്കയും ചെയ്തവിവരം വിദർഭ രാജാവിനെ അറിയിച്ചു. ദമയന്തിയുടെ ആവശ്യപ്രകാരം ദമയന്തിയുടെ രണ്ടാം സ്വയംവരം
അടുത്ത് ദിവസം നടക്കുന്നതായി ഋതുപർണ്ണനെ അറിയിക്കുന്നതിന് സുദേവൻ എന്ന ബ്രാഹ്മണനെ അയച്ചു. അത്രയും സമയം കൊണ്ട് നളനുമാത്രമേ തേർ തെളിച്ച് വിദർഭരാജ്യത്ത് എത്താൻ സാധിക്കു എന്ന് ദമയന്തി മനസ്സിലാക്കിയിരുന്നു.

ഋതുപർണനുമൊത്ത് കൊട്ടാരത്തിലെത്തിയ ബാഹുകനെ ദമയന്തി തിരിച്ചറിയുകയും നളനെ കണ്ടെത്തു ന്നതിനുവേണ്ടിയായിരുന്നു രണ്ടാം സ്വയംവരം എന്ന അസത്യം പറയേണ്ടി വന്നതെന്ന് അറിയിക്കുകയും ചെയ്തു. ഈ സമയത്ത് ദമയന്തി നളനെ മാത്രമേ ചിന്തിച്ചിരുന്നുള്ളു എന്ന് അശരീതി ഉണ്ടാവുകയും ദേവന്മാർ പുഷ്പവൃഷ്ടി
ചെയ്യുകയും ഉണ്ടായി. നളൻ നാഗരാജാ വ് നൽകിയ വസ്ത്രം ധരിച്ച് തന്റെ യഥാർഥ രൂപം നേടി. സൈന്യസമേതം നിഷിധ രാജ്യത്തെത്തിയ നളൻ ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ തോൽപ്പിച്ച് രാജ്യം സ്വന്തമാക്കി. എന്നാൽ
പുഷ്കരനെ സുഹൃത്തായിത്തന്നെ പരിഗണിച്ചു.

നളചരിതത്തിലെ കുറച്ചു ഭാഗമാണ് നൈഷധീയചരിതത്തിനു വേണ്ടി ശ്രീഹർഷൻ സ്വീകരിച്ചിരിക്കുന്നത്.

സർഗങ്ങളിലൂടെ

സംസ്കൃതഭാഷയിലെ പഞ്ചമഹാകാവ്യങ്ങളിൽ ഏറ്റവും വലിയ മഹാകാവ്യമാണ് നൈഷധീയചരിതം. ഇരുപത്തിരണ്ടു സർഗങ്ങളും രണ്ടായിരത്തി എഴുന്നൂറോളം പദ്യങ്ങളും ഉള്ള കൃതിയാണിത്. ഗ്രന്ഥം ആരംഭിക്കുന്നത് നളന്റെ വർണനയോടു കൂടിയാണ്. രണ്ടാം സർഗത്തിലാണ് കുണ്ഡിനപുരവർണന. ഏഴാം സർഗം മുഴുവൻ ദമയന്തീവർണനയാണ്. ഇതിനുവേണ്ടി മാത്രമായി ശ്രീഹർഷൻ നൂറോളം പദ്യങ്ങൾ രചിച്ചു. പത്തുമുതൽ പതിനാലു വരെ ഉള്ള സർഗങ്ങളിൽ സ്വയം‌വര വർ‌ണനയും അതിനുവേണ്ടി വന്നുചേർന്ന രാജാക്കന്മാരുടെ വർണ്ണനയുമാണ്. പതിമൂന്നാം സർഗത്തിലെ പഞ്ചനളീകം നൈഷധത്തിലെ ഒരു പ്രധാനഭാഗമാണ്. ഒരേ രൂപത്തിലും വേഷത്തിലും സ്വയംവരവേദിയിൽ പ്രത്യക്ഷരായ അഞ്ചുനളന്മാരേയും ദമയന്തിയുടെ സ്വയം‌വരസഖിയായി എത്തിയ സരസ്വതി പരിചയപ്പെടുത്തുന്ന ഭാഗമാണിത്. അതിലെ ഓരോ പദ്യത്തി നും പലരിതിയിലുള്ള അർ‌ത്ഥങ്ങൾ കല്പിച്ചിരിക്കുന്നു. ഒരേസമയം ദിഗ്പാലകരെ സംബന്ധിക്കുന്നതും യഥാർ‌ത്ഥ നളനെ സംബന്ധിക്കുന്നതും ആയരീതിയിലുള്ള വിശദീകരണമാണ് സരസ്വതിയിലൂടെ ശ്രീഹർഷൻ വിശദീകരിക്കുന്നത്. അവസാനം യഥാർ‌ത്ഥ നളനെ പരിചയപ്പെടുത്തുന്ന ഭാഗം വളരെയേറെ കടുപ്പമേറിയ രീതി യിലാണ് ഹർ‌ഷൻ വിശദീകരിച്ചിരിക്കു ന്നത്. ആ പദ്യത്തിൽ നളനേയും ദിഗ്പാലകരിലോരോരുത്തരേയും വിശദീകർക്കുന്ന രീതിയിലുള്ള പദപ്രയോഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വയം‌വരവും വിവാഹവും കഴിഞ്ഞ് നവദമ്പതികൾ നിഷധപുരിയിൽ താമസമാക്കി. പിന്നീടുള്ള സർഗങ്ങളിൽ മഹാകാവ്യലക്ഷണങ്ങൽ ഒപ്പിച്ചെടുക്കാനുള്ള ഉദ്യാനവർണനയും സലിലക്രീഡാദികളും മറ്റും വർണിച്ചിരിക്കുന്നു.

വിമർശനം

ഒട്ടേറെ കാവ്യദോഷങ്ങൾ ഈ കൃതിയിൽ ഉണ്ടത്രേ. നൈഷധത്തിൽ കാണുന്ന കാവ്യദോഷങ്ങളുടെ ബാഹുല്യം പരിഗണിച്ചുകൊണ്ട് ഒരു ഐതിഹ്യം തന്നെ നിലവിലുണ്ട്.

ഐതിഹ്യം

കാവ്യപ്രകാശത്തിന്റെ കർത്താവായ മമ്മടൻ ശ്രീഹർഷന്റെ അമ്മാവനായിരുന്നു. അമ്മാവന്റെ അഭിപ്രായമറിയാനായി ശ്രീഹർഷൻ കൃതി മമ്മടനെ ഏല്പിച്ചുവത്രേ. കവിത മുഴുവൻ വായിച്ചശേഷം മമ്മടൻ പറഞ്ഞു: “നിന്റെ കാവ്യം ഞാൻ നേരത്തേ കണ്ടിരുന്നുവെങ്കിൽ കാവ്യപ്രകാശത്തിലെ ദോഷപ്രകരണത്തിന് ഉദാഹരണങ്ങളന്വേഷിച്ച് വേറെങ്ങും എനിക്കു പോകേണ്ടിവരു മായിരുന്നില്ല” എന്ന്.

വ്യാഖ്യാനങ്ങൾ

ദർശനസിദ്ധാന്തങ്ങളും ബുദ്ധധർ‌മ്മവും വിശദമായി വിവരിക്കുന്ന ഈ ഗ്രന്ഥത്തിന് അനേകം വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. അതിൽ മല്ലീനാഥന്റേയും നാരായണന്റേയും ഗ്രന്ഥങ്ങളാണ് പ്രാധാന്യമർഹിക്കുന്നവ.

ശ്യാമള ഹരിദാസ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments