Saturday, December 13, 2025
Homeഅമേരിക്കSalmon(സാൽമൺ) - ആത്മബലിയുടെ അമ്മമുഖം ✍ ജോയ്‌സ് വർഗീസ്, കാനഡ

Salmon(സാൽമൺ) – ആത്മബലിയുടെ അമ്മമുഖം ✍ ജോയ്‌സ് വർഗീസ്, കാനഡ

Salmon(സാൽമൺ) മത്സ്യങ്ങളുടെ ജീവിതചക്രം അത്യന്തം വിസ്മയാവഹമാണ്. യൂറോപ്പിലും നോർത്തമേരിക്കയിലും വ്യാപകമായി ഇവയെ കണ്ടുവരുന്നു. ഇതൊരു രുചികരമായ ഭക്ഷണമായി തീൻമേശ നിറയുന്നതിനാൽ, വാണിജ്യാടിസ്ഥാനത്തിൽ, ഇതിന്റെ വിപണനം പ്രാധാന്യമർഹിക്കുന്നു. Trout എന്ന പേരിലും അറിയപ്പെടുന്നു.

ശുദ്ധജലത്തിലും കടൽ വെള്ളത്തിലും ജീവിച്ചാണ് ഇതിന്റെ ജീവിതചക്രം പൂർത്തിയാകുന്നത്. അതുകൊണ്ട് ഇവയെ anadromous എന്ന് വിളിക്കുന്നു. 3000 മൈൽ കടലിലൂടെ നീന്തിയാണ് ഈ മൽസ്യം താൻ പിറന്ന ജലാശയത്തിൽ തിരികെ എത്തിച്ചേരുന്നത്. ഇതിൽ സഞ്ചാരത്തിന്റെ ഒരു ഭാഗം ഒഴുക്കിനെതിരെ നീന്തിയുമാണ് ഈ സാഹസികയാത്ര.

ഇവയിലെ സ്പീഷിസ്സ് chinook, sockeye, chum, pink , coho എന്നിവയാണ്.

സാൽമൻ മത്സ്യം പ്രായപൂർത്തിയായി മുട്ടയിടാൻ തുടങ്ങാൻ, ഓരോ തരം (species) അനുസരിച്ചു 2-8 വർഷങ്ങൾ എടുക്കും. ശുദ്ധജലതടാകങ്ങളിലും നദികളിലും ആണിവ മുട്ടയിടുന്നത്.

Spawning : മുട്ടയിടാൻ ഒരു ഉചിതമായ സ്ഥലം (spawning സൈറ്റ്) കണ്ടെത്തിയ മത്സ്യം, അതിവേഗം വാൽ ചലിപ്പിച്ച് ചരൽ മണലിൽ ( gravel) ഒരു കുഴിയുണ്ടാക്കുന്നു. മുട്ടകൾ അതിൽ നിക്ഷേപിച്ച് ആ കുഴിയടക്കുന്നു. ഇതിനെ റെഡ്ഡ്സ് (redds) എന്ന് പറയുന്നു.

മുട്ട വിരിഞ്ഞു വരുന്നവ alevin എന്ന് വിളിക്കുന്ന, ഒരു നൂൽ രൂപവും, അതിൽ ഒരു മഞ്ഞക്കരു (egg yolk )മാണ്. ഇവ വളർന്നു, സ്വയം ഭക്ഷണം തേടി കഴിക്കാവുന്ന ഫ്രൈ (fry ) എന്ന അവസ്ഥയിലേക്ക് മാറുന്നു. ചില species, രണ്ടു വർഷത്തോളം ശുദ്ധജലത്തിൽ കഴിയും. അതിനുശേഷം തന്റെ തട്ടകമായ കടലിലിലേക്ക് കുടിയേറും. ഇതിനായുള്ള ശാരീരികരൂപാന്തരണങ്ങൾ (physiological and morphological) നടക്കുന്നു.

നീണ്ട യാത്രക്കുശേഷം കടലിൽ എത്തുന്ന മത്സ്യം, പായലും മറ്റു കടൽ ജീവികളെയും ആഹരിച്ചു വളരുന്നു. അവയുടെ ചെകിളയും (gills) വൃക്കയും കടൽ ജീവിതത്തിനു ഉതുകുന്ന രീതിയിൽ രൂപപ്പെടുന്നു. ഇതിനെ സ്‌മോൾട്ടിഫിക്കേഷൻ (smoltification ) എന്ന് വിളിക്കും.

ആവശ്യത്തിന് പോക്ഷകങ്ങൾ ശരീരത്തിൽ സംഭരിച്ച മൽസ്യം പ്രജനനത്തിനായി തിരിച്ചു ശുദ്ധജലം തേടി തിരിച്ചുള്ള പ്രയാണം ആരംഭിക്കുന്നു. ഏകദേശം മൂവായിരത്തോളം മൈൽ ഈ മത്സ്യം കടലിലൂടെ സഞ്ചരിക്കുന്നു. ഒഴിക്കിനെതിരെയുള്ള ഈ സഞ്ചാരം,’ ദ ഗ്രേറ്റ് സാൽമൻ റൺ ‘ എന്നറിയപ്പെടുന്നു.

പാറക്കെട്ടുകൾക്കിടയിൽ തലയിടിച്ചു പ്രാണൻ പോകുന്ന അനവധി മത്സ്യങ്ങളെ കാണാം. ഇവയുടെ യാത്ര, കാനഡയിൽ, അനവധി പേരെ ആകർഷിക്കുന്ന കാഴ്ചയാണ്.

മാഗ്‌നറ്റിക് (magnetic ), സെലിസ്ത്യൽ (celestial ) ദിശാബോധം (orientation ) ഇവയെല്ലാം ചേർന്നാണ് സഞ്ചാരവും ലക്ഷ്യവും വിജയകരമാക്കുന്നത്. ഇണയെ ആകർഷിക്കാനുള്ള രൂപമാറ്റങ്ങളും ഇതിനിടയിൽ സംഭവിക്കുന്നു.(Parr ). മണം തിരിച്ചറിയാനുള്ള കഴിവ് ഇവയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. 2500 ഗ്യാലൻ (gallon) കടൽ വെള്ളത്തിൽ ഒരു തുള്ളി ശുദ്ധജലം കലർത്തിയാൽ പോലും, മണം തിരിച്ചറിയാവുന്ന കഴിവുണ്ടത്രേ.

ഒരു മത്സ്യം പതിനേഴായിരം മുട്ടകളിടുമെങ്കിലും അതിൽ 85% നശിച്ചുപോകും. മുട്ട വിരിഞ്ഞു വരുന്നവയിൽ വലിയൊരു ഭാഗം മറ്റു ജീവികൾ ഭക്ഷണമാക്കും. വളരെ ചെറിയ എണ്ണം മാത്രമെ വളർച്ച പ്രാപിക്കൂ. 3-5 എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മത്സ്യത്തേയും ഇവയുടെ മുട്ടയും തേടി ജലാശയമുഖത്തിരിക്കുന്ന കടൽകാക്കകളും കഴുകനും ഇവയെ വേട്ടയാടുന്നു.

Egg, Alevin, Fry, Parr, Smolt, Adult എന്ന ആറ് അവസ്ഥകൾ പിന്നിട്ട ആ അമ്മ മത്സ്യത്തിന്റെ ജീവിതം അവിടെ അവസാനിക്കുന്നു. മുട്ടയിടലിനുശേഷം ശരീരത്തിലുള്ള പോക്ഷകങ്ങൾ ഭാവിതലമുറക്ക് ദാനം ചെയ്തു ജീവൻ വെടിയുന്നു. കടലിൽ നിന്ന് സംഭരിച്ച പോക്ഷകങ്ങൾ ശുദ്ധജലത്തിലേക്കു കൈമാറാൻ ഒരു നിമിത്തമാകുകയാണിവ. അത് ഭക്ഷണമാക്കി അടുത്ത തലമുറ വളരുന്നു.

മാതൃത്വത്തിന്റെ ആത്മബലിയെ ‘ദി ഗ്രേറ്റ് ന്യൂട്രിയന്റ് സൈക്കിൾ, (The great nutrient cycle ) എന്ന് ശാസ്ത്രലോകം ഓമനപ്പേരിട്ടു വിളിക്കുമ്പോൾ, മക്കൾക്ക്‌ വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാരുടെ മുഖം കാഴ്ചയിൽ തെളിയുന്നു.

ജോയ്‌സ് വർഗീസ്, കാനഡ

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com