Wednesday, December 25, 2024
Homeഅമേരിക്കശ്രീ കോവിൽ ദർശനം (12) 'നിൽക്കുന്ന ഗണപതി' ✍ അവതരണം: സൈമശങ്കർ മൈസൂർ.

ശ്രീ കോവിൽ ദർശനം (12) ‘നിൽക്കുന്ന ഗണപതി’ ✍ അവതരണം: സൈമശങ്കർ മൈസൂർ.

അവതരണം: സൈമശങ്കർ മൈസൂർ.✍

നിൽക്കുന്ന ഗണപതി

പൊതുവേ നമ്മുടെ ചുറ്റുപാടുമുള്ള എല്ലാ ക്ഷേത്രങ്ങളിലും ഇരിക്കുന്ന ഗണപതിയാണ് കാണാറുള്ളത്. എന്നാൽ കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയിൽനിന്നും 6 കിലോമീറ്ററും , തുരുത്തിയിൽ നിന്നും 1.5 കിലോമീറ്ററും അകലെയായി സ്ഥിതിചെയ്യുന്ന ചരിത്രപ്രധാന്യമുള്ള പുരാതന ക്ഷേത്രമായ പുതുമന ഗണപതി ക്ഷേത്രത്തിൽ അപൂർവ്വ പ്രത്യേകതയുള്ള നിൽക്കുന്ന ഗണപതി വിഗ്രഹമാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

തുരുത്തി പുതുമന ഇല്ലത്തെ ഉപാസനാമൂർത്തിയുടെ ക്ഷേത്രമാണ് പുതുമന ഗണപതിക്ഷേത്രം. ഈ പ്രത്യേകത മൂലം തന്നെ ഇവിടെ കൂടുതൽ ശ്രദ്ധേയമാണ്

ഐതീഹ്യം: കണ്ണൂർ ജില്ലയിൽ വന്നേരിയിലാണ് പുതുമന ഇല്ലത്തിൻറെ മൂലസ്ഥാനം എന്ന് കരുതപ്പെടുന്നു . ഈ ഇല്ലത്ത് നിന്നും ഒരു ബ്രാഹ്മണൻ തിരുപ്പതിയിൽ ഉപാസകൻ ആയി കൂടുകയും ഉപാസനാകാലത്ത് അവിടെ നിന്നു ഒരു യോഗിയിൽ നിന്നും താന്ത്രിക മാന്ത്രിക വിദ്യകൾ അഭ്യസിച്ചുവെന്നും ഐതീഹൃം. കാലക്രമേണ ഗുരുനാഥൻറെ ഗണപതി – വിഷ്ണു ഉപാസനകളും രഹസ്യമായ മാന്ത്രിക വിധികളിലൂടെ വേട്ടക്കൊരുമകൻറെ ഉപാസനയും പുതുമനക്ക് ഒരുപോലെ സ്വാധീനമായി തീർന്നു. ഗുരുനാഥൻറെ മരണാനന്തരം സ്വദേശത്ത് എത്തിയ അദേഹത്തെ പരദേശസഞ്ചാരം കൊണ്ടും പരദേശി ബ്രാഹ്മണനെ ഗുരുവായി സ്വീകരിച്ചതിനാലും ബന്ധുജനങ്ങൾ ഒറ്റപ്പെടുത്തി.അനന്തരം ഉപാസനാമൂർത്തിയായ വേട്ടയ്ക്കൊരുമകൻറെ സ്വപ്നദർശനനി൪ദ്ദേശപ്രകാരം തിരുവിതാംകൂറിലേക്ക് യാത്രതിരിച്ചെന്നും പറയപ്പെടുന്നു. വർഷങ്ങൾക്കുശേഷം പുതുമന ഈശ്വരൻ നമ്പൂതിരിയെന്ന താന്ത്രികാചാര്യൻറെ ചെറുപ്പകാലത്ത് നടത്തിയ ദേവപ്രശ്നചിന്തയിലൂടെ ഈ വസ്തുതകൾ തെളിയിക്കപ്പെടുകയും തുടർന്ന് ഏതോ കാലത്ത് നഷ്ടപെട്ട ഗണേശ-തിരുപ്പതി-വേട്ടയ്ക്കൊരുമകൻ ഉപാസനകൾ പുനരാരംഭിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഉപാസനാ പാരമ്പര്യവും ഗുരുപിതൃക്കളുടെ അനുഗ്രഹവും മൂലം 40 വർഷം അറപ്പുരയിൽ ഗണപതിയെ പുതുമന ഈശ്വരൻ നമ്പൂതിരി പൂജിച്ചു. നിൽക്കുന്ന രീതിയിലുള്ള, അത്ഭുതശക്തിയുള്ള ഉണ്ണിഗണപതിയെ അന്വേഷിച്ചുവരുന്ന ഭക്തജനങ്ങളുടെ തിരക്ക് വർദ്ധിച്ചതോടെ ദേവപ്രശ്നം വച്ച് ഇന്ന് കാണുന്ന ക്ഷേത്രം സ്ഥാപിക്കപ്പെട്ടു.

പൌരാണികമായ പുതുമന ശ്രീ മഹാഗണപതി ദേവസ്ഥാനത്ത് 21 ഭാവങ്ങളിലുള്ള ഗണേശ വിഗ്രഹങ്ങൾ പൂജിച്ചു വരുന്നു. ഇവയിൽ പ്രധാനമായ മൂന്നു വിഗ്രഹങ്ങൾ മാത്രമേ ഭക്തജനങ്ങൾക്ക് ദർശിക്കാനാകൂ. അതും വർഷത്തിൽ ഒരിക്കൽ വിനായകചതുർത്ഥി നാളിൽ ഉച്ചപൂജക്ക് ഈ വിഗ്രഹങ്ങൾ ക്ഷേത്ര ശ്രീകോവിലിൽ ഒന്നിച്ചു പൂജിക്കുന്ന വേളയിൽ മാത്രം.

പുതുമന തന്ത്രവിദ്യാലയം

ജാതി, മത, ലിംഗ, പ്രായഭേദമില്ലാതെ ഏവർക്കും പൂജാവിധികൾ പകർന്നു നൽകുന്ന താന്ത്രിക വിദ്യാലയമാണ് പുതുമന തന്ത്രവിദ്യാലയം. വളരെയധികം താന്ത്രികപാരമ്പര്യവും തന്ത്രി പ്രമുഖരും ഉള്ള നമ്മുടെ നാട്ടിൽ എല്ലാ ജാതിയിൽ പെട്ടവർക്കും ബ്രാഹ്മണാചാര വിധി പ്രകാരം ഉള്ള പൂജാകർമ്മം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ വിരളമാണ്.

ഇപ്രകാരം ഒരു സാഹചര്യത്തിലാണ് 2001 -ൽ പുതുമന തന്ത്രവിദ്യാലയം ആരംഭിച്ചത്. ഇവിടെ ജാതിമതഭേദമില്ല, സ്ത്രീ-പുരുഷഭേദമില്ല, പ്രായപരിധിയില്ല. അയിത്ത അനാചാരങ്ങൾക്കെതിരെ ഏവർക്കും ഈശ്വരാരാധന പരിശീലിപ്പിക്കുന്നതിനായി ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത യശഃശരീരനായ പുതുമന ഈശ്വരൻ നമ്പൂതിരിയാണ് ഈ സ്ഥാപനത്തിൻറെ ആത്മീയ ഗുരുനാഥൻ. ഇദ്ദേഹത്തിൻറെ പാത പിന്തുടർന്ന് മക്കളായ പുതുമന മനു നമ്പൂതിരി മുഖ്യകാര്യദർശിയായും, പുതുമന മഹേശ്വരൻ നമ്പൂതിരി പ്രധാനാചാര്യനായും ഈ സ്ഥാപനത്തെ നയിക്കുന്നു.

അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments