Sunday, May 12, 2024
Homeഅമേരിക്കനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (21) :- ഡോക്ടർ എസ് രാധാകൃഷ്ണൻ. (1888 - 1975)

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (21) :- ഡോക്ടർ എസ് രാധാകൃഷ്ണൻ. (1888 – 1975)

മിനി സജി കോഴിക്കോട്✍

ഡോക്ടർ എസ് രാധാകൃഷ്ണൻ. 

പ്രശസ്ത പൗരസ്ത്യ തത്വചിന്തകനും ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു ഡോക്ടർ എസ് രാധാകൃഷ്ണൻ. ആന്ധ്രപ്രദേശിലെ തിരുത്തണി ഗ്രാമത്തിൽ 1888 സെപ്റ്റംബർ അഞ്ചിന് ജനിച്ചു. വെല്ലൂരിലും മദിരാശിയിലുമായിരുന്നു വിദ്യാഭ്യാസം. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ വിവാഹിതനായി.

1909-ൽ മദിരാശിയിലെ പ്രസിഡൻസി കോളേജിൽ ഫിലോസഫി പ്രൊഫസറായി . പിന്നീട് കൽക്കത്ത സർവകലാശാലയിൽ പ്രൊഫസറായി. ഓക്സ്ഫോഡിൽ മാഞ്ചസ്റ്റർ കോളേജിൽ താരതമ്യ മതപഠനത്തിന്റെ പ്രൊഫസർ,
ആന്ധ്ര സർവകലാശാലയുടെ വൈസ് ചാൻസിലർ, എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. 1936 ഓക്സ്ഫോർഡിലെ പൗരസ്ത്യ പഠനങ്ങൾക്കുള്ള സ്പാൾഡിംഗ് പ്രൊഫസറായിരുന്നു. ഈ പദവി അലങ്കരിക്കുന്ന ആദ്യത്തെ പൗരസ്ത്യനായിരുന്നു അദ്ദേഹം.

1931- 36 കാലയളവിൽ ലീഗ് ഓഫ് നേഷൻസിൻ്റെ സഹകരണ സമിതി അംഗം ,ആന്ധ്ര സർവ്വകലാശാലയുടെ വൈസ് ചാൻസിലർ, ഇന്ത്യൻ സർവകലാശാല കമ്മീഷന്റെയും തുടർന്ന് യുനെസ്കോയുടെയും ചെയർമാൻ 1939 48 ബനാറസ് സർവകലാശാലയുടെ വൈസ് ചാൻസലർ, 1949 -52 സോവിയറ്റ് യൂണിയയിലെ ഇന്ത്യൻ സ്ഥാനപതി എന്നീ പദവികളും അലങ്കരിച്ചു. 1952 – 63. ൽ ഇന്ത്യൻ റിപ്പബ്ലിക് ഉപരാഷ്ട്രപതിയും, 1962 67 രാഷ്ട്രപതിയും ആയിരുന്നു .

ഈ നൂറ്റാണ്ടിലെ പ്രമുഖ തത്വചിന്തകരിൽ ഒരാൾ ആയിരുന്നു ഡോക്ടർ രാധാകൃഷ്ണൻ എന്ന കാര്യം ചോദ്യം ചെയ്യപ്പെടാൻ ആവാത്തതാണ്.
ലോക ഭൂപടത്തിൽ ഇന്ത്യയുടെ ഫിലോസഫിക്ക് അർഹമായ സ്ഥാനം ലഭിച്ച മഹത്വമാണ് രാധാകൃഷ്ണനുള്ളത്. ഇതിൻ്റഫലമായാണ് പശ്ചാത്യ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ ഇന്ത്യൻ ഫിലോസഫിക്ക് പ്രത്യേക വകുപ്പുകൾ തന്നെ ആരംഭിച്ചത് .3000 കൊല്ലത്തെ ഇന്ത്യയുടെ തത്വശാസ്ത്ര ചിന്ത വരച്ചുകാണിക്കുന്ന ഇന്ത്യൻ ഫിലോസഫി എന്ന ഗ്രന്ഥം തത്വശാസ്ത്രമായ ഒരു ക്ലാസിക് മാത്രമല്ല സാഹിത്യത്തിലെ മാസ്റ്റർപീസ് കൂടിയാണ്.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments