ഫ്ലോറിഡ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പ, അതായത് മാറ്റ് എന്ന സൗന്ദര്യനാമത്തിൽ അറിയപ്പെടുന്ന മലയാളി കൂട്ടായ്മ, അതിന്റെ പതിനൊന്നാമത് ഇനാഗുറേഷൻ ഇന്ന് -ഫെബ്രുവരി 22ന് വാൽറിക്കോയിലെ ക്നാനായ കമ്മ്യൂണിറ്റി സെൻറർ ഹാളിൽ വെച്ച് നടക്കും.
ഡിസ്ട്രിക്ട് സെവൻ കൗണ്ടി കൗൺസിലർ – ജോഷ്വാ വോസ്റ്റൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും, ഫോക്കന പ്രസിഡണ്ട് – സജിമോൻ ആൻറണി ചീഫ് ഗസ്റ്റ് ആയി എത്തുന്നു.
ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള മാറ്റ് എപ്പോഴും മലയാളികളോട് അടുത്ത് പ്രവർത്തിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ കൂട്ടായ്മ സാധാരണക്കാരിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്.
ഫ്ലോറിഡയിലെ മലയാളി കൂട്ടായ്മയുടെ വളർച്ചയിലൂടെ, അമേരിക്കയിലെ മലയാളികളുടെ മനോഭാവം തന്നെ മാറിക്കൊണ്ടിരിക്കുകയാണെന്ന് മാറ്റ് പ്രസിഡണ്ട് ജോൺ കലോലിക്കൽ അഭിപ്രായപ്പെട്ടു.
ഫ്ലോറിഡയിൽ അടുത്തിടെ നടന്ന ഒരു ദേശീയ ഇന്നോഗ്രേഷനിൽ കണ്ട ജനകീയ കൂട്ടായ്മ അതിനുദാഹരണമാണ്.
ടാമ്പയിലും ചുറ്റുപാടുകളിലും ഒരുമിച്ച് പ്രവർത്തിക്കാൻ സന്മനസ്സുകൾ ഒരുമിക്കുമ്പോൾ, മാറ്റ് ഉദ്ദേശിക്കുന്ന സാമൂഹിക ദൗത്യം കൂടുതൽ ഊർജ്ജം നേടുന്നു.
മലയാളി അസോസിയേഷൻ ഓഫ് ടാമ്പ കേവലം വ്യക്തികളുടെ കൂട്ടായ്മ മാത്രമല്ല, എല്ലാ മലയാളികളെയും ഉൾക്കൊള്ളുന്ന ഒരു സാമൂഹിക സംവിധാനമാണെന്നും സംഘാടകർ അഭിപ്രായപ്പെട്ടു.
അമേരിക്കൻ ദേശീയ മലയാളി പ്രസ്ഥാനങ്ങളിൽ ഫ്ലോറിഡയുടെ പ്രാതിനിധ്യം ശക്തിപ്പെടുമ്പോൾ, ഇതിനോടകം തന്നെ മികച്ച പ്രതിനിധികളെ സംഭാവനചെയ്യാൻ മാറ്റിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, ദേശീയ തലത്തിൽ സാംസ്കാരികമായും ഭൗതികമായും ശക്തമായ വേരോടമുള്ള ഒരു പ്രസ്ഥാനമായി മാറ്റ് മാറിയിരിക്കുകയാണ്.
വ്യക്തിഗത താൽപര്യങ്ങളെ മറികടന്ന്, സമൂഹത്തിന്റെ മനസ്സാക്ഷിക്കൊപ്പം പ്രവർത്തിക്കുകയാണ്, മാറ്റ് എന്ന കൂട്ടായ്മയുടെ ദൗത്യം. തങ്ങളുടെ പ്രവർത്തനങ്ങളെ വേറൊരുവിധത്തിലുള്ള സ്വാധീനങ്ങൾ ബാധിക്കില്ലെന്നും, സാധാരണ ജനങ്ങളുടെ നന്മ മാത്രമാണ് ലക്ഷ്യമെന്നും മാറ്റ് കമ്മിറ്റി ഒരുമിച്ച് ഉറപ്പു നല്‍കുന്നു.