Sunday, May 5, 2024
Homeഅമേരിക്കറോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന "ലേഖയും മാഷും" (ഭാഗം - 53)

റോബിൻ പള്ളുരുത്തി അവതരിപ്പിക്കുന്ന “ലേഖയും മാഷും” (ഭാഗം – 53)

“അയ്യോ മാഷേ, ഒന്നു നിൽക്കണേ ഞാനും വരുന്നു. ”

“നിൽക്കാനൊന്നും നേരമില്ല ആദ്യത്തെ ബസ്സിൽത്തന്നെ എങ്ങനെയെങ്കിലും കയറിപ്പറ്റണം. അതുമാത്രമാണ് ഇപ്പോളെൻ്റെ മുന്നിലുള്ള ഏക ലക്ഷ്യം. ”

” അതിന് ബസ്സ് വരാൻ സമയമായില്ലല്ലോ മാഷേ? പിന്നെന്തിനാ ഇത്ര ധൃതിപിടിച്ച് ഓടുന്നത് ? ഒന്ന് പതുക്കെ നടന്നൂടെ മാഷിന് ?”

“ഏയ് അതൊന്നും പറ്റില്ല. ലേഖ പതുക്കെ വന്നാൽ മതി എനിക്കൽപ്പം ധൃതിയുണ്ടെന്നുതന്നെ കൂട്ടിക്കോളു.”

“ഓ. ഒരു ധൃതിക്കാരൻ വന്നേക്കുന്നു. മാഷ് രാവിലെ തന്നെ എങ്ങോട്ടാണ് വച്ചുപിടിക്കുന്നതെന്ന് എനിക്കറിയാം. ട്രഷറീലേക്കല്ലെ ? പോക്ക് കണ്ടാൽ തോന്നും എല്ലാ മാസവും ഒന്നാം തിയതി കൃത്യമായിത്തനെ പെൻഷൻ കിട്ടുന്നുണ്ടെന്ന്. പോയി വരുമ്പോൾ സ്ഥിരമായി പറയുന്നതോ പെൻഷൻ വാങ്ങാൻ ക്യൂനിന്നിട്ട് വെറുംകയ്യോടെ തിരിച്ചു പോരേണ്ടിവന്ന കദന കഥയും. അതു തന്നെയാവും ഇന്നും സംഭവിക്കുന്നത് മാഷ് നോക്കിക്കോ ?”

“നീ നിൻ്റെ കരിനാക്ക് വളച്ച് ഒന്നും പറയല്ലേ ലേഖേ , ആകെയുള്ള സാമ്പത്തികാശ്വാസം പെൻഷൻ കാശാണ്. അതും കിട്ടുന്നത് ഒന്നാരാടമാണ്. ചില മാസങ്ങളിൽ എന്നു കിട്ടുമെന്ന് ഒരറിവും ഉണ്ടാവില്ല എന്തായാലും ഈ മാസമെങ്കിലും കൃത്യമായി കിട്ടിയാൻ മതിയായിരുന്നു. ”

” ആങ്ങ് ഹാ, ചെല്ല് ചെല്ല് ഇപ്പോ കിട്ടും. ഇനിമുതൽ ജനങ്ങളും ട്രഷറിയിൽ പണം നിക്ഷേപിക്കണമെന്നാണ് സർക്കാർ പറയുന്നത്. അപ്പോൾ പെൻഷൻ കാശ് അധികം വൈകാതെ ഒരു സ്ഥിര നിക്ഷേപമായി മാറുമെന്നതിൽ സംശയിക്കേണ്ടതില്ല മാഷേ ”

” എന്നാലും എല്ലാ ഒന്നാം തായതിയാകുമ്പോഴും എന്നെ പോലുള്ള പെൻഷൻകാർക്ക് ആശിക്കാനെങ്കിലും ഒരു വകയുണ്ടല്ലോ ലേഖേ ? ആ പ്രതീക്ഷയിലാണ് ഞങ്ങൾ ഒരോ ദിവസവും തള്ളി നിക്കുന്നത്. ”

“ഹ് ഹാ, എന്നെങ്കിലും എല്ലാം ശരിയാവും മാഷേ അതുറപ്പാണ് അതുവരെ നമുക്ക് കാത്തിരിക്കാം ”

റോബിൻ പള്ളുരുത്തി✍

RELATED ARTICLES

Most Popular

Recent Comments