Sunday, December 22, 2024
Homeഅമേരിക്കകഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം - 2) ജിത ദേവൻ എഴുതുന്ന 'കാലികം'

കഥാപ്രസംഗം: ചരിത്രവും വളർച്ചയും (ഭാഗം – 2) ജിത ദേവൻ എഴുതുന്ന ‘കാലികം’

ജിത ദേവൻ

2024 ൽ കഥാപ്രസംഗകലക്ക് 100 വയസ്സ് തികയുന്നു.രണ്ടു വർഷം നീണ്ടു നില്ക്കുന്ന ശതാബ്‌ദി ആഘോഷങ്ങൾക്ക് 2022 ജൂലൈ 5ന് സംവിധായകൻ ഷാജി എൻ കരുൺ ഉൽഘാടനം ചെയ്തു തുടക്കം കുറിച്ചു. 1924 ൽ ആണ് കഥാപ്രസംഘകലക്ക്‌ തുടക്കംകുറിച്ചത്. ശ്രീനാരായണഗുരുവിന്റെ ശിഷ്യനും സംഗീതജ്ഞനുമായ സത്യദേവനാണ് കഥാ പ്രസംഗകലക്ക് തുടക്കം കുറിച്ചത്. നെയ്യാറ്റിൻകര കുന്നുമ്പാറ ക്ഷേത്രത്തിൽ അദ്ദേഹം ഒരിക്കൽ ഹരികഥ കാലാക്ഷേപം നടത്തുകയുണ്ടായി. ശിവമാഹാത്മ്യമാണ് കഥ. ആ കഥയിൽ അദ്ദേഹം ഉദ്ധരിച്ച സംസ്കൃത ശ്ലോകങ്ങൾ പറഞ്ഞു കൊടുത്തത് മഹാകവി കുമാരനാശാനായിരുന്നു. അതുകൊണ്ട് ഹരികഥ കേൾക്കാൻ മഹാകവിയും സദസ്സിൽ എത്തി. അത്യന്തം ഹൃദ്യമായിരുന്ന ആ പരിപാടി കുമാരനാശാനേ വളരെ ആകർഷിച്ചു. തന്റെ പ്രശസ്തമായ ഖണ്ഡകാവ്യങ്ങളായ ചണ്ഡലഭിക്ഷുകിയും ദുരവസ്ഥയും ഹരികഥയായി അവതരിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കാവ്യങ്ങൾ പാടിപറയുമ്പോൾ അതിലുള്ള ശാസ്ത്രീയ സംഗീതം ഒഴിവാക്കിയാൽ നന്നായിരിക്കും എന്നും പറഞ്ഞു. അതിന് കാരണമായി പറഞ്ഞത് അക്ഷരവും കലയും നിഷേധിക്കപ്പെട്ട സാധാരണക്കാരായ പാവം ജനങ്ങളാണ് ഇത് കാണുന്നത് അവർക്ക് കൂടി മനസിലാക്കാനും ആസ്വദിക്കാനും പറ്റുന്നതരത്തിൽ ലളിതമായി അവതരിപ്പിക്കണം എന്നും ആവശ്യപ്പെട്ടു. സാധാരണക്കാർക്ക് മനസിലാകുന്ന തരത്തിൽ നാടൻ ശീലുകളിൽ കവിത പാടണം. തന്നെയുമല്ല ഹരികഥയിലെ ഭക്തിയിൽ നിന്ന് സാമൂഹ്യസമസ്യയിലേക്ക് വിഷയം മാറുകയും ചെയ്യണം. അപ്പോൾ ഒരു പുതിയ കലാരൂപം ജന്മമെടുക്കുകയും ചെയ്യും. ആശാന്റെ ഈ നിർദേശങ്ങളിൽ നിന്നാണ് ഒരു നവകഥന കലയുടെപിറവി.

എന്നാൽ ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ കുമാരനാശാൻ പല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ട് പകടത്തിൽ മരിച്ചു. ഈ സംഭവം സത്യദേവനെ ശോകമൂകനാക്കി . ആശാന്റെ അഭിലാഷം സക്ഷാൽക്കരിക്കാൻ സത്യദേവൻ തീരുമാനിച്ചു. ഡോ.പൽപ്പു.,സി കെ. കുഞ്ഞിരാമൻ, പണ്ഡിറ്റ് കറുപ്പൻ എന്നിവരുമായി ആലോചിച്ചു ആശാന്റെ ചണ്ഡലഭിക്ഷുകിയെ അധികരിച്ചു ഒരു പുതിയ കലാരൂപം ആരംഭിക്കുകയും അതിന് കഥാപ്രസംഗം എന്ന് പേരിടുകയും ചെയ്തു. ചെറായിക്ക് സമീപം ഒരു സ്കൂൾ അങ്കണത്തിലാണ് ആദ്യമായി ഇത് അവതരിപ്പിച്ചത്. ഒരു പുതിയ കലാരൂപം കഥപ്രസംഗം എന്നപേരിൽ തുടങ്ങിയത് നാട്ടിൽ പാട്ടാവുകയും എല്ലാവരും അറിയുകയും ചെയ്തു. സത്യദേവൻ ശ്രീനാരായഗുരുവിനെ സന്ദർശിക്കുകയും പുതിയ കലാരൂപത്തിനെക്റിച്ചു ഗുരുവിനോട് പറയുകയും ചെയ്തു. “ഈ കലയിൽ നീ ശോഭിക്കും. പുരോഹിത ബ്രഹ്മണരും മറ്റുമുണ്ടാക്കുന്ന അനാചാരങ്ങൾക്കും അനീതിക്കും എതിരെ നീ സഭ്യമായി സംസാരിക്കുക. നീ വിജയിക്കും “ എന്ന് ഗുരു സത്യദേവനെ അനുഗ്രഹിക്കുകയും ചെയ്തു. കുന്നുമ്പാറ ക്ഷേത്രത്തിൽ വച്ചു ഗുരു കഥപ്രസംഗം നേരിട്ട് കേൾക്കുകയും ചെയ്തു.

കഥാപ്രസംഗ കലയിൽ സത്യദേവന്റെ പാതയിൽ അനേകം പേർ വരുകയും അതിൽ ശോഭിക്കുകയും ചെയ്തു. സ്വാമി സത്യവൃതൻ, സ്വാമി മംഗളാനന്ദൻ, കെ കെ വാദ്ധ്യാർ. കെ കെ തോമസ് , പി സി എബ്രഹാം, ജോസഫ് കൈമാപറമ്പൻ, എം പി മന്മഥൻ, തുടങ്ങിയവർ കുമാരനാശാന്റെയും വള്ളത്തോൾ ,ഉള്ളൂർ എന്നി മഹാകവികളുടെ കൃതികളും കഥാപ്രസംഗമായി അവതരിപ്പിച്ചു.

1944 ഇൽ കെടാമംഗലം സദാനന്ദൻ 1949 ൽ വി സംബശിവൻ എന്നിവർ കഥപ്രസംഗരംഗത്ത് തുടക്കം കുറിച്ചു. ചങ്കമ്പുഴയുടെ ദേവതയാണ് സംബശിവൻ ആദ്യമായി അവതരിപ്പിച്ച കഥാ പ്രസംഗം. തഴവാ കെ ജി കേശവപണിക്കാർ, ബേബി താമരശ്ശേരി , ഇടക്കൊച്ചി പ്രഭാകരൻ, കാപ്പിൽ നടരാജൻ, വെൺപാലക്കര വിശ്വംഭരൻ, വടകര അശോകൻ, തുറവൂർ രാമചന്ദ്രൻ, തുടങ്ങിയവർ ഈ കാലഘട്ടത്തിൽ കഥാ പ്രസംഗവേദിയിൽ തിളങ്ങിയവരാണ്,. എന്നാൽ ഹരികഥയും സാമാന്തരമായി അവതരിപ്പിച്ചിരുന്നു അന്ന്. പണ്ഡിറ്റ് വാമനൻ മാസ്റ്റർ ചേർത്തല ഭവനിയമ്മ, പട്ടം സരസ്വദിയമ്മ, ആർ പി പുത്തൂർ എന്നിവർ ഹരികഥാപ്രസ്ഥാനവുമായി മുന്നോട്ട്പോയി.

ആധുനിക കഥാപ്രസംഗത്തിന്റെ ശില്പികൾ ആയി കണക്കാക്കുന്നത് കെടാമംഗലം സദാനന്ദനും വി. സാംബശിവനുമാണ്. നാടക -സിനിമാ രംഗങ്ങളിൽ കൂടി വ്യാപിച്ചു കിടന്ന കലാ പ്രവർത്തനമായിരുന്നു ശ്രീ കെടാമംഗലം സദാനന്ദന്റേത്.എന്നാൽ ജീവിതം കഥാപ്രസംഗത്തിന് വേണ്ടി മാത്രമായി ഉഴിഞ്ഞു വച്ച പ്രതിഭയായിരുന്നു വി സാംബശിവൻ. അറുപതുകളിൽ ഖണ്ഡകാവ്യങ്ങൾ പാടി പറയുന്ന ഒരുകലാ രൂപം മാത്രമായിരുന്നുകഥാപ്രസംഗം.

ജനകീയ കവികൾ ആയിരുന്ന ചങ്ങമ്പുഴ. വയലാർ, ഇടശ്ശേരി, വൈലോപ്പിള്ളി,ജി ശങ്കരക്കു റുപ്പ് തുടങ്ങിയവരുടെ കാവ്യങ്ങൾ വിഷയിഭവിച്ചു,എന്നാൽ കാഥികരുടെ എണ്ണം കുടിയപ്പോൾ കൃതികൾക്ക് ക്ഷാമം അനുഭവപ്പെട്ടു. ഇവ സമയം വി സാംബശിവൻ സ്വന്തമായിട്ട് ഖണ്ഡകാവ്യം എഴുതി അവതരിപ്പിച്ചു. കടക്കോട് വിശ്വംഭരൻ, ഓച്ചിറ രാമചന്ദ്രൻ, കൊല്ലം ബാബു, ഇരവിപുരം ഭാസി, തേവർതോട്ടം സുകുമാരൻ, kകടവൂർ ബാലൻ, കുണ്ടറ സോമൻ, വി ഹർഷ കുമാർ, ഡി രാധാകൃഷ്ണൻ, അയിലം ഉണ്ണികൃഷ്‌ണൻ, തെക്കുംഭാഗം വിശ്വംഭരൻ, തുടങ്ങിയ അനേകം കാഥികർ വിശ്വസാഹിത്യ ത്തിലെ അനശ്വര കൃതികൾ കഥാ പ്രസംഗമായി അവതരിപ്പിച്ചു, അവരെക്കുറിച്ചെല്ലാം വിശദമായി അടുത്ത ഭാഗങ്ങളിൽ വായിക്കാം,

ജിത ദേവൻ✍

RELATED ARTICLES

Most Popular

Recent Comments