Logo Below Image
Friday, July 18, 2025
Logo Below Image
Homeഅമേരിക്കമുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറത്തിനു സ്വീകരണം നൽകുന്നു

മുതിർന്ന മാധ്യമ പ്രവർത്തകൻ ജോസ് പനച്ചിപ്പുറത്തിനു സ്വീകരണം നൽകുന്നു

ഷോളി കുമ്പിളുവേലി

ന്യൂയോർക്ക്: മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടറും , സാഹിത്യകാരനും, സർവ്വോപരി കേരളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ജോസ് പനച്ചിപ്പുറത്തിനു ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിയ്ക്ക (ഐ.പി.സി.എൻ.എ) ന്യൂ യോർക്ക് ചാപ്റ്ററിൻറെ നേതൃത്വത്തിൽ മെയ് രണ്ടാം തീയതി വെള്ളിയാഴ്ച സ്വീകരണം നൽകുന്നു. വാലി കോട്ടേജിലുള്ള മലബാർ പാലസ് റെസ്റ്റോറെന്റിൽ വൈകുന്നേരം ഏഴു മണിക്കു കൂടുന്ന യോഗത്തിൽ ന്യൂയോർക്കിലെ സാമൂഹിക, സാംസ്‌കാരിക, സംഘടനാ നേതാക്കൾ പങ്കെടുക്കും. സമ്മേളത്തിൽ ആധുനിക കാലത്തെ മാദ്ധ്യമ പ്രവർത്തനത്തെ പറ്റി ജോസ് പനച്ചിപ്പുറവുമായി സംവദിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കും.

മാധ്യമ പ്രവർത്തനത്തിനു പുറമെ മികച്ച ചെറുകഥാകൃത്തും, നോവലിസ്റ്റുമായ പനച്ചിപ്പുറം, മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും, 1979 മുതൽ എല്ലാ ആഴ്‌ചയും ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും എഴുതാറുണ്ട്. ഭാഷാപോഷിണിയുടെ എഡിറ്റർ ഇൻ ചാർജുകൂടിയാണ് പനച്ചിപ്പുറം. അദ്ദേഹത്തിന്റെ “കണ്ണാടിയിലെ മഴ” എന്ന നോവലിന് 2005 ൽ കേരള സാഹിത്യ അക്കാദമി അവാർഡും, 1971-ൽ മികച്ച ചെറുകഥയ്‌ക്ക്‌ സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡും ലഭിച്ചിട്ടുണ്ട്.

ഈ യോഗത്തിലേക്ക് ഇൻഡ്യ പ്രസ് ക്ലബ് ഏവരെയും സ്വാഗതം ചെയ്‌യുന്നു
അഡ്രസ് : 44 Route 303, മലബാർ പാലസ് റെസ്‌റ്റോറെന്റ് , വാലി കോട്ടേജ് ,
ന്യൂയോർക്ക് 10989

കൂടുതൽ വിവരങ്ങൾക്ക് :

ഷോളി കുമ്പിളുവേലി – 914 330 6340
ജോജോ കൊട്ടാരക്കര – 347 465 0457
ബിനു തോമസ് – 516 322 3919
മൊയ്‌തീൻ പുത്തൻചിറ -518 894 1271
ജേക്കബ് മനുവേൽ – 516 418 8406
ജോർജ് ജോസഫ് – 917 324 4907

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ