Logo Below Image
Tuesday, April 29, 2025
Logo Below Image
Homeഅമേരിക്കകതിരും പതിരും: പംക്തി (67) പ്രണയവിഷത്തിന്റെ വിധിപ്രസ്താവം ✍ ജസിയഷാജഹാൻ.

കതിരും പതിരും: പംക്തി (67) പ്രണയവിഷത്തിന്റെ വിധിപ്രസ്താവം ✍ ജസിയഷാജഹാൻ.

ജസിയഷാജഹാൻ.

പ്രണയവിഷത്തിന്റെ വിധിപ്രസ്താവം

പ്രണയമില്ലെങ്കിൽ ഈ ഭൂമിയിൽ എന്തിനാണ് നിലനില്പ് ഉണ്ടാവുക?
എന്തിനോടും ആകാം ആ പ്രണയം . പ്രകൃതിയോട്, മഴയോട് ,വെയിലിനോട്,
മണ്ണിനോട്, മരങ്ങളോട് പൂക്കളോട്, കിളികളോട് ..
അങ്ങിനെയങ്ങിനെ…

ഇനി മനുഷ്യന്മാർ തങ്ങളിൽ പ്രണയിക്കുന്നത് എങ്ങനെയാണ് ?ആണും പെണ്ണും തങ്ങളിൽപ്രണയിക്കുന്നത് എങ്ങനെയാണ്?
ഒരുവ്യക്തിയോട് മറ്റൊരു വ്യക്തിക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാക്കുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം .
മാനസിക അടുപ്പമാണ് മറ്റെല്ലാത്തിനെക്കാളും ഉപരി മനുഷ്യർ തങ്ങളിൽ ഉള്ള ബന്ധത്തിന്റെ തന്നെ അടിസ്ഥാനമായി കണക്കാക്കുന്നത്.

ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു അനുഭൂതിയാണ്, അനുഭവമാണ് പ്രണയം.
പ്രണയിക്കപ്പെടുമ്പോളാണ് , അല്ലെങ്കിൽ പ്രണയത്തിലായിരിക്കുമ്പോഴാണ് നിനക്കും എനിക്കും ഏറ്റവും സൗന്ദര്യമുള്ള കാഴ്ചകളെയും, ശബ്ദങ്ങളെയും കാണാനും കേൾക്കാനും കഴിയുക. ഏറ്റവും നന്നായി ചിരിക്കാൻ കഴിയുക, സ്വപ്നങ്ങൾ നെയ്യാൻ കഴിയുക.

ഇനി …പ്രണയത്തിന്റെ രസതന്ത്രത്തെക്കുറിച്ച് ഒന്ന് മനസ്സിലാക്കിയാലോ?
ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ ,ഡോപമിനുകൾ,സെറാടോണിൻ മുതലായ ഹോർമോണുകൾ പ്രണയത്തിനുള്ള പ്രേരണ ഉളവാക്കുന്നു. ഈ ഹോർമോണുകളുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും,  കുറയാനും സാധ്യതയുണ്ട്. ഇണയെ ആകർഷിക്കാനുള്ള ജൈവീകമായ പ്രചോദനത്തിന്റെ ഭാഗമായും പ്രണയം വിലയിരുത്തപ്പെടുന്നു.

വിദേശ രാജ്യങ്ങളിലെ പോലെ ഇന്ന് ഡേറ്റിംഗ് നടത്തി വിവാഹ ബന്ധങ്ങൾ സ്ഥിരീകരിക്കുന്ന രീതി ഇന്ത്യയിലും വ്യാപകമായിട്ടുണ്ട്. പ്രത്യേകിച്ചും നഗരങ്ങളിൽ.
വിവാഹത്തിലേക്ക് കടക്കുന്നതിനു മുമ്പായി പരസ്പരം അറിയാനും മനസ്സിലാക്കാനും ആണ് ഈ ഡേറ്റിംഗ് ഉപയോഗപ്പെടുത്തുക. ഇതിനായി ഒരുമിച്ച് പുറത്തു പോവുകയോ, സമയം ചെലവിടുകയോ ഭക്ഷണം കഴിക്കുകയോ,സംസാരിച്ചിരിക്കുകയോ ഒക്കെയാണ് ചെയ്യാറ്. ഇതിലൂടെ പരസ്പരം കൂടുതൽ അറിയാനും പഠിക്കാനും ,താല്പര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ കഴിയും. അങ്ങനെയാണ് ഈ ബന്ധം തുടരണോ,വേണ്ടയോ എന്ന് പുതുതലമുറക്കാർ തീരുമാനിക്കുക. ഇവിടെയും പരസ്പരം പ്രണയം തോന്നുക എന്നതുതന്നെയാണ് മെയിൻ. അവിടെ നിന്നുമാണല്ലോ! തുടക്കം…

പ്രണയം ചിലപ്പോഴെങ്കിലും അന്ധമാണ്. അത്രയ്ക്കും അഗാധമായി പ്രണയിക്കുമ്പോൾ അവിടെ പിന്നെ നേരും വിശ്വാസവും അരക്കിട്ടുറപ്പിക്കുന്നു.
പ്രണയം എന്ന ആ ഒരു മാസ്മരിക വികാരം മാത്രം അസ്ഥികളിൽ പടർന്നിറങ്ങുമ്പോൾ അവൾക്കോ? അവനോ തങ്ങളിൽ പങ്കിടുന്നതെന്തും അമൃതാണ്. അവർ രണ്ടല്ല.ഒന്നാണ്.

പ്രണയത്തിന്റെ വീഞ്ഞുകളിലെ ചതികളെ തിരിച്ചറിയാൻ അവൻ്റെയോ ?.. അവളുടെയോ.. വിവേകത്തിന് ആകില്ല!

തലക്കുപിടിച്ച പ്രണയം അവളിലേക്കോ അവനിലേക്കോ ഉള്ള നേരിന്റെ ഗർത്തമാണ്. അതുകൊണ്ടുതന്നെ പതിയിരിക്കുന്ന ചതിയും കൊലയും തിരിച്ചറിയാതെ പോകും. പ്രണയത്തിന്റെ ആഴങ്ങളിൽ വിശ്വാസ്യത
മുന്നിട്ടു നിൽക്കും. ഈ വിശ്വാസ്യതയെ മുതലെടുത്ത് തൻ്റെ പ്രണയത്തെ ചതിക്കുമ്പോഴും ,കൈവിറക്കാത്തവർ, ഹൃദയം പതറാത്തവർ, മനസ്സ് പിടിവിട്ട് പോകാത്തവർ, കുറ്റബോധമോ ,പശ്ചാത്താപമോ , കുറ്റം ഏറ്റെടുക്കാനുള്ള മനസ്സോ ഇല്ലാത്തവർ ? ഇനിയെന്തിനാണ് ഈ ഭൂമിയിൽ വാഴുന്നത്?

തന്നോടുള്ള നിസ്സീമമായ പ്രണയത്തെ മനസ്സിലാക്കി, പൊന്നിലും തേനിലും പൊതിഞ്ഞ വാക്കുകളാൽ വിളിച്ചു വരുത്തി മനപ്പൂർവ്വം ചതിയിൽ പ്പെടുത്തി കൊല്ലുക.അതും ഒന്നു രണ്ടു വട്ടം പാളിപ്പോയ പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ വീണ്ടും ആസൂത്രണം ചെയ്ത്..
ഒന്നാലോചിച്ചു നോക്കിയാൽ എന്തായിരിക്കും? ആ കുട്ടിയുടെ മനസ്സിൽ അന്നേരം!

എല്ലാം അവസാനിച്ചു എന്ന് കരുതുന്നിടത്തുനിന്നുമാണ് ഓരോ തുടക്കവും.
രണ്ടു കുടുംബങ്ങളുടെ, കുട്ടികളുടെ ഭാവി ഇവിടെ മരണത്തിന് വിട്ടുകൊടുത്തിരിക്കുന്നു.

നീതി തേടിയുള്ള പരക്കം പാച്ചിലിൻ്റെ ഒടുക്കം അത് അർഹിക്കും വിധം തന്നെ നടപ്പാക്കപ്പെടുമ്പോൾ ആ വിധിപ്രസ്താവം നഷ്ടപ്പെട്ടവരുടെ, നഷ്ടപ്പെടലുകളുടെ സഹനത്തിനും വേദനക്കും ചാരിതാർത്ഥ്യത്തിൻ്റെ ഒരു പൊൻതൂവൽ കൂടിയാണ്
എന്നിരിക്കെ, കൊല്ലും ,തൂക്കുകയറും എന്ത് മാതൃകയാണ് സമൂഹത്തിന് കാട്ടിക്കൊടുക്കുക എന്നതും ചിന്തനീയം .. പ്രായം കൊണ്ട് വിവേകവും ,പക്വതയും ഇവർക്കൊക്കെ കൈവന്നിരുന്നോ ?
ഗ്രീഷ്മമാർ ഇനിയും നമ്മുടെ സമൂഹത്തിൽ പിറക്കാതിരിക്കട്ടെ. സ്വന്തം
മകളുടെ ഭാവി കൂടുതൽ ശോഭനമാക്കി തീർക്കാൻ പക്വതയില്ലാത്ത അവളുടെ പ്രായത്തെ മാനിക്കാതെ അറിഞ്ഞോ,അറിയാതെയോ അവളുടെ ചെയ്തികൾക്ക് ഒപ്പം കൂട്ടുചേർന്ന് മകൾക്ക് കൊലക്കയർ ഒപ്പിച്ചു കൊടുത്ത അമ്മയും അമ്മാവനും കല്ലെറിയപ്പെടട്ടെ.

മരണ കിടക്കയിലും തൻ്റെ പ്രണയിനിയെ കാത്തു വയ്ക്കാൻ തുനിഞ്ഞ അഗാധ പ്രണയത്തിന്റെ ദൃക്സാക്ഷി ഷാരോൺമാർ വാഴ്ത്തപ്പെടട്ടെ.

ഇതിഹാസങ്ങൾ ജനിക്കും മുമ്പേ ഈശ്വരൻ ജനിക്കും മുമ്പേ …പ്രകൃതിയും കാലവും ഒരുമിച്ച് പാടി പ്രേമം.. ദിവ്യമാമൊരനുഭൂതി..

വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം .നന്ദി ,സ്നേഹം .

ജസിയഷാജഹാൻ ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ