Sunday, November 24, 2024
Homeപാചകംകിടിലൻ രുചിയിൽ 'ഞണ്ടു റോസ്റ്റ് ' തയ്യാറാക്കുന്ന വിധം

കിടിലൻ രുചിയിൽ ‘ഞണ്ടു റോസ്റ്റ് ‘ തയ്യാറാക്കുന്ന വിധം

ലൗലി ബാബു തെക്കെത്തല

ഞണ്ട് റോസ്റ്റ് തയ്യാറാക്കുന്ന വിധം

1. ഞണ്ട് – 1 കിലോ

2. സവാള – 3 എണ്ണം അരിഞ്ഞത്

3. തക്കാളി -2 എണ്ണം

4. ചെറിയ ഉള്ളി –4 എണ്ണം

5. ഇഞ്ചി – ഒരു കഷ്ണം

6. വെളുത്തുള്ളി – 2 അല്ലി

7.വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ

8, ഉലുവ -1 ടീസ്പൂൺ

9. പച്ച മുളക് – 3 എണ്ണം

10. ഉപ്പ് – ആവശ്യത്തിന്

11. കറി വേപ്പില – ആവശ്യത്തിന്

12. മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

13. കശ്മീരി ചില്ലി പൗഡർ -1 ടേബിൾ സ്പൂൺ

14. കുരുമുളക് പൊടി – 1 ടീസ്പൂൺ

15.ചെറുനാരങ്ങാ-1

16.ഖരം മസാല -1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ എന്നിവ പാകത്തിന് ചതച്ചെടുക്കുക. പാചകം ചെയ്യുന്ന പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞ സവാള ചേർക്കുക. സവാള പാകത്തിന് വഴറ്റി അതിലേക്ക് ചതച്ച ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, ഉലുവ എന്നിവ ചേർക്കുക.

മസാലയും സവാളയും പാകത്തിനാകുമ്പോൾ പച്ചമുളകും തക്കാളി അരിഞ്ഞതും ചേർക്കണം. തുടർന്ന് കറി വേപ്പില, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഖരംമസാല , ഉപ്പ് എല്ലാം ചേർത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റുക .

ഇതിലേക്ക് നന്നായി കഴുകി വൃത്തിയാക്കിയ ഞണ്ടു കഷണങ്ങൾ ചേർത്ത് ഒന്നര ഗ്ലാസ് ചൂട് വെള്ളം ചേർത്ത് പാത്രം മൂടിവെച്ച് 20 മിനിറ്റ് വേവിച്ചെടുത്ത് ചെറു തീയിൽ വെള്ളം വറ്റിച്ചെടുക്കുക.മുകളിൽ ഒരു ചെറുനാരങ്ങാ പിഴിഞ്ഞൊഴിക്കുക. സ്വാദിഷ്ടമായ ഞണ്ട് റോസ്റ്റ് റെഡി

ലൗലി ബാബു തെക്കെത്തല ✍️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments