Tuesday, December 3, 2024
Homeപ്രവാസിയുവകലാസാഹിതി ഷാർജ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സംഘടപ്പിച്ചു.

യുവകലാസാഹിതി ഷാർജ ബാഡ്മിൻറൺ ടൂർണ്ണമെൻറ് സംഘടപ്പിച്ചു.

രവി കൊമ്മേരി. യഎഇ .

ഷാർജ: യുഎഇലെ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാകായിക സാംസ്കാരിക സംഘടനയായ യുവകലാസാഹിതിയുടെ ഷാർജ സ്പോർട്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അൽ ആദാ അൽ ആലി സ്പോർട്സ് സെൻറ്ററിൽ വച്ച് ബാഡ്മിൻറൺ ടൂർണ്ണമെൻറ് സീസൺ 2 സംഘടപ്പിച്ചു.

ടൂർണ്ണമെൻറ്റ് ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് പ്രസിഡണ്ട് പ്രദീപ് നെമ്മാറ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി, ബിജു ശങ്കർ, പ്രദീഷ് ചിതറ, പത്മകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നാൽപ്പത്തി എട്ട് പ്രമുഖ ടീമുകൾ മാറ്റുരച്ച മൽസരത്തിൽ ജെറിൻ & ജിതിൻ എന്നിവർ ജേതാക്കളായി. കണ്ണൻ & ഫെബിൻ എന്നാവരാണ് റണ്ണേർസ് അപ്പ്.

ജോതാക്കൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും യുവകലാസാഹിതി UAE രഷാധികാരി പ്രശാന്ത് ആലപ്പുഴ, സ്പോർട്സ് കമ്മറ്റി കൺവീനർ ജേക്കബ് എന്നിവർ ചേർന്ന് സമ്മാനിച്ചു. യുവകലാസാഹിതി നേതാക്കളായ ബൈജു കടക്കൽ, അമൃത് സെൻ, സുബീഷ്, അനിൽ കുമാർ, സിബി ബൈജു, ലിജോ, ജിനു, മീര, റിനി രവീന്ദ്രൻ, ശോഭന എന്നിവർ ടൂർണ്ണമെൻറിന് നേതൃത്വം നൽകി. ചടങ്ങിന് അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും അഡ്വ: സ്മിനു സുരേന്ദ്രൻ നന്ദിയും ആശംസിച്ചു സംസാരിച്ചു.

റിപ്പോർട്ടർ,
രവി കൊമ്മേരി. യഎഇ .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments