Sunday, November 24, 2024
Homeപാചകം" മാഗീസ് കിച്ചൺ " തയ്യാറാക്കുന്ന.. " ചിക്കൻ ലോലിപപ്പ് " ✍തയ്യാറാക്കിയത്: മാഗ്ളിൻ...

” മാഗീസ് കിച്ചൺ ” തയ്യാറാക്കുന്ന.. ” ചിക്കൻ ലോലിപപ്പ് ” ✍തയ്യാറാക്കിയത്: മാഗ്ളിൻ ജാക്സൻ

മാഗ്ളിൻ ജാക്സൻ

ചേരുവകൾ

അരക്കിലോ ചിക്കൻ കാല്

കോൺഫ്ലവർ 1/2 കപ്പ്

മൈദ ഒരു കപ്പ്

ചിക്കൻ മസാല രണ്ടു സ്പൂൺ

കാശ്മീരി മുളക് പൊടി 2 സ്പൂൺ

ജീരകപ്പൊടി 1/2 സ്പൂൺ

കാപ്സിക്കം 1 No.

രണ്ടു മുട്ടയുടെ വെള്ള

കുരുമുളക് പൊടി 1 സ്പൂൺ

ടെ മാറ്റോ സോസ് 1 സ്പൂൺ

ഗരം മസാലപ്പൊടി 1 സ്പൂൺ

ഇഞ്ചി
വെളുത്തുള്ളി പേസ്റ്റ് രണ്ടു സ്പൂൺ

പച്ചമുളക് 2 No.

സവാള ചെറുതായി അരിഞ്ഞത് ഒരുകപ്പ്

സോയ സോസ് 1 സ്പൂൺ

ടെമാറ്റോ കെച്ചപ്പ് 3 ,സ്പൂൻ

തേൻ രണ്ടു സ്പൂൺ

മല്ലിയില ചോപ്പ് ചെയ്തത് കുറച്ച്

ഉപ്പ് ആവശ്യത്തിന്

എണ്ണ ആവശ്യത്തിനു്

പാകം ചെയ്യുന്ന വിധം

ചിക്കൻ്റെ കാലിൻ്റെ മാംസം താഴെ നിന്നും മുകളിലേക്ക് കത്തി കൊണ്ടു സവധാനം മാംസം പൊട്ടിപ്പോകാതെ ലോലിപ്പപ്പിൻ്റെ ആകൃതിയിൽ ഉണ്ടാക്കി വയ്ക്കുക താഴെത്തെ എല്ലിൻ്റെ മുഴുപ്പ് കത്തി വച്ച് കട്ട് ചെയ്തു കളയുക

ഒരു പാത്രത്തിൽ ചിക്കൻമസാല, ഉപ്പ്, കാശ്മീരി മുളക്പൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കുറച്ച്, ജീരകപ്പൊടി,കുറച്ചു വെള്ളം കൂടി ഇട്ട് നന്നായി യോജിപ്പിച്ച് അതിലേക്ക് ചിക്കൻ ഇട്ടു മാരിനേറ്റ് ചെയ്ത് ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക !

ഒരു മണിക്കൂറിനു ശേഷം ഫ്രിഡ്ജിൽ നിന്നും എടുത്തു പുറത്തു വയ്ക്കുക.

ബാറ്റർ തയ്യാറാക്കുന്ന വിധം

മൈദ, കോൺ ഫ്ലവർ, മുട്ടയുടെ വെള്ള (കുറച്ചു വെള്ളം ചേർത്ത് അടിച്ചെടുക്കുക.)
ഉപ്പും ചേർത്ത് ചിക്കൻ ലോലിപപ്പ് മുക്കി പൊരിക്കാൻ പാകത്തിൽ തയ്യാറാക്കുക.

ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചിക്കൻ ലോലിപപ്പ് ബാറ്ററിൽ മുക്കി നേരിയ ഫ്ലേമിൽ വറുത്തു കോരുക. മറ്റൊരു ചട്ടിയിൽ എണ്ണ ഒഴിച്ച് സവാള ഇട്ടു വഴറ്റുക പച്ചമണം മാറിക്കഴിയുമ്പോൾ വെളുത്തുള്ളി ഇഞ്ചി ഇട്ടു വഴറ്റുക. അതിലേക്ക് ഗരംമസാല, കാപ്സിക്കം ചെറുതായി അരിഞ്ഞത്,പച്ചമുളക് ചെറുതായി അരിഞ്ഞത്, എന്നിവ ഇട്ടു വഴറ്റുക അതിലേക്ക് സോസുകൾ ചേർത്തു നന്നായി വഴറ്റി, ടെമാറ്റോകെച്ചപ്പ്, മല്ലിയില, ചേർത്ത് അതിലേക്ക് ചിക്കൻ ലോലിപപ്പിട്ട് തേനും ചേർത്ത് സോസിൽ നന്നായി യോജിപ്പിക്കുക ചൂടോടെ വിളമ്പുക….

✍ മാഗ്ളിൻ ജാക്സൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments