Friday, October 18, 2024
Homeസ്പെഷ്യൽഅറിവിൻ്റെ മുത്തുകൾ - (81) യോഗശാസ്ത്രവും മന്ത്രവും ✍പി. എം.എൻ.നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ – (81) യോഗശാസ്ത്രവും മന്ത്രവും ✍പി. എം.എൻ.നമ്പൂതിരി

പി. എം.എൻ.നമ്പൂതിരി

മനുഷ്യശരീരത്തെ നമ്മുടെ പൗരാണിക ഋഷിമാർ ഈ പ്രപഞ്ചത്തിൻ്റെ സാദൃശ്യങ്ങൾ മുഴുവനും ഒത്തിണങ്ങിയ ഒരു പ്രതീകമായിട്ടാണ് ദർശിച്ചത്. ഈ മാനുഷികശരീരത്തിൻ്റെ സൃഷ്ടിയിൽ ഈശ്വരശക്തി വിവിധ തലങ്ങളിലൂടെ ഭൗതിക ശരീരം വരെ (physical body) ഇറങ്ങി വരുന്നുണ്ട. വിവിധ തലങ്ങൾ 6 എണ്ണ മുണ്ട്. ആദ്യത്തേത് ഭൂമദ്ധ്യത്തിലുള്ള ആജ്ഞാചക്രവും രണ്ടാമത്തേത് കണ്ഠത്തിലുള്ള വിശുദ്ധചക്രവും മൂന്നാമത്തേത് ഹൃദയഭാഗത്തുളള അനാഹതചക്രവും നാലാമത്തേത് നാഭിയ്ക്കു പിന്നിലുള്ള മണിപൂരക ചക്രവും അഞ്ചാമത്തേത് ലിംഗ മൂലത്തിലുള്ള സ്വാധീഷ്ഠാന ചക്രവും ആറാമത്തേത്‌ അതിനുമടിയിലുള്ള മൂലാധാരവുമാണെന്ന് യോഗശാസ്ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ ചക്രങ്ങൾ ഭൗതിക അവയവങ്ങളല്ല. സൂക്ഷ്മ ശരീരത്തിലുള്ളവയാണെന്ന് നാം ഓർക്കേണ്ടതായിട്ടുണ്ട്. കണ്ഠസ്ഥാനമായ വിശുദ്ധ ചക്രത്തിൻ്റെ പതിനാറു ദളങ്ങൾ “അ മുതൽ അ: വരെയുള്ള പതിനാറ് സ്വരാക്ഷരങ്ങളുടെ സ്പന്ദന വിശേഷങ്ങൾ ഉൾക്കൊണ്ടവയാണ്. അതുപോലെ ഹൃദയസ്ഥാനത്തുള്ള അനാഹതചക്രം ക , ഖ , ഗ , ഘ ,ങ , ച , ഛ , ജ , ഝ ,ഞ , ട , O, എന്നീ പന്ത്രണ്ടു വ്യഞ്ജനാക്ഷരങ്ങളുടേയും അതിനടിയിലുള്ള മണിപൂരക ചക്രം ഡ , ഢ , ണ , ത , ഥ , ദ , ധ , ന ‘ പ , ഫ എന്നീ പത്തു അക്ഷരങ്ങളുടേയും, മൂലാധാരചക്രം വ , ശ, ഷ , സ , എന്നീ നാലു അക്ഷരങ്ങളുടേയും, ഭൂമദ്ധ്യത്തിലുള്ള ആജ്ഞാ ചക്രം ഹ , ക്ഷ എന്നീ രണ്ടു അക്ഷരങ്ങളുടേയും സ്പന്ദന വിശേഷങ്ങൾ ഉൾക്കൊള്ളുന്നവയാണ്. ഇവയ്ക്കെല്ലാമുപരി തലച്ചോറിൻ്റെ ഉപരിതലത്തിലുള്ള സഹസ്രദളപത്മത്തിൽ ഈ 9 അക്ഷരങ്ങളുടേയും ആവർത്തനങ്ങൾ വീണ്ടും വരുന്നുണ്ട്. നാം ഉച്ചരിക്കുന്ന ഏതു ശബ്ദവും ഈ അക്ഷരമാലയ്ക്ക് ഉൾപ്പെടണമല്ലോ. അങ്ങനെ യോഗപരമായ സാധന ചെയ്തു സിദ്ധി വന്നതിനുശേഷം, ഇച്ഛാശക്തി പൂർണ്ണമായി ഉപയോഗിച്ച് ഉച്ചരിക്കുന്നതായ ഓരോ ശബ്ദവും അതതു ചക്രത്തിലെ അതതു ദളങ്ങളെ പ്രചോദിപ്പിക്കുന്നവയാണ്.

ദേഹ ഭാഗങ്ങളായ അഗ്നി , സൂര്യ , സോമ , ഖണ്ഡങ്ങൾ മേൽപ്പറഞ്ഞ തരത്തിലുള്ള സൂക്ഷ്മ ശരീരഭാഗങ്ങളെ മൊത്തമായി മറ്റൊരു തരത്തിലും വിഭജിക്കാറുണ്ട്. അണുക്കളെക്കൊണ്ട് (Atoms) നിർമ്മിച്ചതായ ഭൗതിക, അഥവാ ആണവമായ ശരീരമാണ് നമുക്ക് ദൃശ്യമാകുന്നത്. അതിനുള്ളിലും പുറത്തുമായി ഒതപ്രോതമായി പരിലസിയ്ക്കുന്ന ഊർജ്ജ ശരീരഭാഗത്തെയാണ് “പ്രണമയകോശ”മെന്ന് പറയുന്നത്.  ഇതിനേയും ഉൾക്കൊണ്ടു കൊണ്ട് മാനസമായ ഒരു ശരീരവും ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നുണ്ട്. അതിന്നപ്പുറമുള്ള അസ്തിത്വം ഊഹ്യം മാത്രമാണ്. അതായത് അനുഭവവേദ്യമല്ല. സാധാരണക്കാരന് ഈ മൂന്നു തലങ്ങളും നമ്മുടെ ഭൗതിക ശരീരത്തോടനുബന്ധിച്ച് ഒന്നിൻ്റെ ഉള്ളിൽ ഒന്നായി നിൽക്കുന്നതാണ്. എങ്കിലും ഭൗതികശരീരത്തിൽ തന്നെ ചില ഭാഗങ്ങളായി ഉള്ള ഒരു കല്പനയും ഋഷീശ്വരന്മാർ കണ്ടെത്തിയിട്ടുണ്ട്. മൂലാധാരം മുതൽ അനാഹതം വരെയാണ് ഈ ആണവ (Atomic) മേഖല. ഇതിനെ “”അഗ്നിഖണ്ഡമെന്നു “പറയുന്നു. അനാഹതം മുതൽ ആജ്ഞവരെ ഊർജ്ജ മേഖലയാണ്. ഇതിനെ സൂര്യഖണ്ഡമെന്നും പറയുന്നു. അതിനുമേൽ സഹസ്രാരം വരെയും ചന്ദ്രഖണ്ഡമായ മാനസതലമാണ്. അങ്ങനെ മനുഷ്യൻ അഗ്നി, സൂര്യ, സോമ ഖണ്ഡങ്ങളിൽക്കൂടിയും അതിനപ്പുറത്തുമായി വിരാജിക്കുന്നു. വേദങ്ങളിൽ പറയുന്ന ഭൂ , ഭുവ , സ്വ എന്ന വ്യാഹൃതി ശബ്ദങ്ങൾ ഇവയെതന്നെയാണ് സൂചിപ്പിക്കുന്നത്. അതിന്നപ്പുറത്തുള്ള ബിന്ദുവിലേയ്ക്കുള്ള നീട്ടലാണ്” ഭൂർ, ഭുവ, സ്വരോം എന്ന വാക്യം. ഓം എന്ന പ്രണവ വാക്യത്തിൻ്റെ അ , ഉ , മ് നാദം, ബിന്ദുക്കൾ എന്നിവ മിക്കവാറും ഇതിൻ്റെ മന്ത്രാക്ഷരങ്ങളാണെന്നു പറയാം. ഈ കല്പന ഏകദേശമാണെന്നു മാത്രമേ പറയാൻ കഴിയുകയുള്ളൂ. ശരിസ്സുഭാഗത്ത് അഗ്നി ഖണ്ഡമായ ആണവാംശം ( Mater) വ്യക്തമായി ഉണ്ടല്ലോ. ചതുർമ്മാനവും ബഹുമാനവുമായ ( Four dimensional and Maltidimensional) ശരീരത്തെ ത്രിമാനരൂപമായി ( Three dimensional) കല്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു വികൃതി മാത്രമാണിത്. ഏതാണ്ട് ഈ ശരീരഭാഗങ്ങളായ അഗ്നി , സൂര്യ , സോമ ഖണ്ഡങ്ങളെയും അതിനും ഉപരിയായി ബ്രഹ്മരന്ധ്രത്തേയും കല്പിക്കുന്നു. അവിടെയാണ് പരമാത്മാവ് വിരാജിയ്ക്കുന്നത്.ഈ ഒരു കല്പന തന്ത്ര- യോഗശാസ്ത്രത്തിലുടനീളം കാണാവുന്നതാണ്. ആണവവും (Atomic) ഊർജ്ജ പരവും (Anergy) മാനസികവും (Mental) ആയ തലങ്ങളെയാണിവ പ്രതിനിധാനം ചെയ്യുന്നതെന്നും മൊത്തത്തിൽ പറയാം.

പി. എം.എൻ.നമ്പൂതിരി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments