Friday, January 3, 2025
Homeകേരളംകുവൈറ്റ് ദുരന്തം --ആരോഗ്യമന്ത്രി കുവൈറ്റിലേക്ക്:- കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

കുവൈറ്റ് ദുരന്തം –ആരോഗ്യമന്ത്രി കുവൈറ്റിലേക്ക്:- കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം: തീപിടിത്തത്തിൽ മലയാളികൾ കൊല്ലപ്പെട്ട കുവൈറ്റിലേക്ക് സംസ്ഥാന സർക്കാർ പ്രതിനിധിയായി ആരോഗ്യമന്ത്രി വീണാ ജോർജ്. രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനാണ് മന്ത്രി കുവൈറ്റിലേക്ക് പോകുന്നത്. ഇന്ന് ചേർന്ന അടിയന്തര മന്ത്രി സഭായോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ ധനസഹായമായി അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നൽകും. നേരത്തെ പ്രധാനമന്ത്രി മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.

കുവൈറ്റിൽ മരണപ്പെട്ടവരിൽ കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരണസംഖ്യയിൽ മലയാളികളുടെ എണ്ണം കൂടുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി കുവൈറ്റിലേക്ക് പോകുന്നത്. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈറ്റിലേക്ക് പോകുന്നത്.

മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കാം എന്ന് എംഎ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നല്‍കാം എന്ന് രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. നോര്‍ക്ക മുഖേനയാണ് ഈ സഹായം ലഭ്യമാക്കുക. ഇതോടെ ഒരു കുടുംബത്തിന് 12 ലക്ഷം രൂപയാണ് സഹായം ലഭിക്കുക. കുവൈറ്റിലുണ്ടായ അഗ്നിബാധ മരണങ്ങളില്‍ മന്ത്രിസഭ അനുശോചനം രേഖപ്പെടുത്തി. ഇതുവരെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച 16 മലയാളികള്‍ക്കാണ് അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടത്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹായങ്ങൾ ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികൾ മുഖേനയും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് കുവൈറ്റില്‍ നടത്തുന്ന ഇടപെടലുകളില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണപിന്തുണ നല്‍കും. കേരളത്തിന്‍റെ ഡല്‍ഹിയിലെ പ്രതിനിധി പ്രൊഫസര്‍ കെ വി തോമസ് വിദേശ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments