Friday, September 20, 2024
Homeകഥ/കവിതതിടമ്പ് (കവിത) ✍ ഡോ: ജയദേവൻ

തിടമ്പ് (കവിത) ✍ ഡോ: ജയദേവൻ

ഡോ: ജയദേവൻ

മന്നനാമാദിത്യനൂഴിയിൽ നിത്യവും
കുന്നോളം വെട്ടം തരാനായ്,
വന്നുദിച്ചീടണം വിണ്ണിലെയമ്പലം-
തന്നിൽ കെടാവിളക്കേന്തി..

ഖിന്നത മാറുവാനന്ധകാരത്തിനെ
തന്നനം പാടിയുറക്കാൻ,
എന്നുമുണ്ടാകണം നീയന്തിയോളവും
പൊന്നണിഞ്ഞേകഭാവത്തിൽ..

ഒന്നിനൊന്നാഭയോടഗ്നിയുംചൂടി നീ
പിന്നെയും പൂക്കാലമേകാൻ,
ഉന്നതിയിൽ നിത്യസത്യമായ് വാഴണം
മന്നിനെ തണ്ടേറ്റിടേണം..

കിന്നരിപ്പട്ടുടുത്താരാധ്യനായ് രാജ-
സന്നിധിയിൽ വാണിടുമ്പോൾ,
തന്നിടേണം നിൻ്റെ വെട്ടത്തിലിത്തിരി
അന്നത്തിനുള്ളതും നിത്യം..

മിന്നിത്തിളങ്ങിത്തിടമ്പേറിയാരിലും
മുന്നിലായ് നില്ക്കുന്ന നീയേ,
മുന്നൊരുക്കത്തോടെ
മേദിനിക്കേകണം
ഒന്നും മറക്കാതെയെല്ലാം…

ഡോ: ജയദേവൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments