Friday, October 18, 2024
Homeഇന്ത്യജൂൺ ഒന്നിന്‌ അവസാനഘട്ടം ; വോട്ടെടുപ്പ്‌ 57 മണ്ഡലത്തിൽ.

ജൂൺ ഒന്നിന്‌ അവസാനഘട്ടം ; വോട്ടെടുപ്പ്‌ 57 മണ്ഡലത്തിൽ.

ന്യൂഡൽഹി; ജൂൺ ഒന്നിന്‌ ഏഴാം ഘട്ടത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്‌ അവസാനിക്കും. നാലിന്‌ വോട്ടെണ്ണും. അവസാന ഘട്ടത്തിൽ ഏഴ്‌ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഢിലുമായി 57 മണ്ഡലങ്ങളിലേക്കാണ്‌ വോട്ടെടുപ്പ്‌. പഞ്ചാബ്‌, ഹിമാചൽ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ്‌ അവസാനിക്കും. പഞ്ചാബിലെയും യുപിയിലെയും 13 വീതം മണ്ഡലങ്ങളിലേക്കും ബംഗാളിലെ ഒമ്പതും ബിഹാറിലെ എട്ടും ഒഡിഷയിലെ ആറും ഹിമാചലിലെ നാലും ജാർഖണ്ഡിലെ മൂന്നും ചണ്ഡീഗഢിലെ ഒരു മണ്ഡലത്തിലേക്കുമാണ്‌ വോട്ടെടുപ്പ്‌.

പഞ്ചാബിൽ എഎപിയും കോൺഗ്രസുമായാണ്‌ പ്രധാന മത്സരം. അകാലിദളും ബിജെപിയും മത്സരരംഗത്തുണ്ട്‌. ഹിമാചലിലെ നാലിടങ്ങളിൽ ബിജെപിയും കോൺഗ്രസും മുഖാമുഖം ഏറ്റുമുട്ടുന്നു. ചണ്ഡീഗഢിൽ ഇന്ത്യ കൂട്ടായ്‌മയ്ക്കായി കോൺഗ്രസാണ്‌ മത്സരിക്കുന്നത്‌. ബിജെപിയാണ്‌ പ്രധാന എതിരാളി. ബംഗാളിലെ എട്ട്‌ മണ്ഡലങ്ങളിൽ തൃണമൂൽ–- ബിജെപി–- സിപിഐ എം ത്രികോണ മത്സരമാണ്‌.

അവസാന ഘട്ടത്തിൽ ബംഗാളിലെ ജാദവ്‌പ്പുരിൽ ശ്രിജൻ ഭട്ടാചാര്യയും ഡംഡമ്മിൽ സുജൻ ചക്രവർത്തിയും കൊൽക്കത്ത ദക്ഷിണിൽ സെയ്‌റാഷാ ഹാലിമും ഡയമണ്ട്‌ ഹാർബറിൽ പ്രതികൂർ റഹ്‌പമാനും സിപിഐ എമ്മിനായി ശക്തമായ മത്സരം കാഴ്‌ചവയ്ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരാണസി, കോൺഗ്രസിന്റെ മനീഷ്‌ തിവാരി മത്സരിക്കുന്ന ചണ്ഡീഗഢ്‌, ബിജെപിയുടെ കങ്കണ റണാവത്തും കോൺഗ്രസിന്റെ വിക്രമാദിത്യ സിങ്ങും മത്സരിക്കുന്ന ഹിമാചലിലെ മണ്ഡി എന്നിവയാണ്‌ അവസാന ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments