Sunday, December 22, 2024
Homeനാട്ടുവാർത്തകോട്ടയ്ക്കലിൽ പുഷ്പവീണ കച്ചേരി 

കോട്ടയ്ക്കലിൽ പുഷ്പവീണ കച്ചേരി 

കോട്ടയ്ക്കൽ.–വേറിട്ട സംഗീതാർച്ചനയുമായി പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ദബാഷിഷ് ഭട്ടാചാര്യ ഇന്നു കോട്ടയ്ക്കലിൽ. പുഷ്പവീണ കച്ചേരി അവതരിപ്പിക്കാനായാണ് അദ്ദേഹം ആര്യവൈദ്യശാല വിശ്വംഭര ക്ഷേത്രോത്സവത്തിനെത്തുന്നത്. കേരളത്തിൽ അദ്ദേഹത്തിന്റെ കച്ചേരി ഏറെ അപൂർവമാണ്.

ഹിന്ദുസ്ഥാനിയിൽ സ്ലൈഡ് ഗിറ്റാർ ആദ്യമായി പ്രയോഗിച്ച സംഗീതജ്‌ഞനാണ് ഭട്ടാചാര്യ. അദ്ദേഹത്തിന്റെ പുതിയ ഗിറ്റാർ സൃഷ്ടിയായ പുഷ്പവീണ മൃഗങ്ങളുടെ തൊലികൊണ്ടു നിർമിച്ച ലോകത്തിലെ ആദ്യത്തെ സ്ലൈഡ് ഉപകരണമാണെന്നു പറയുന്നു. ചതുരംഗി, ആനന്ദി, ഗാന്ധർവി എന്നിങ്ങനെ വ്യത്യസ്ത ഉപകരണങ്ങൾ അദ്ദേഹം രൂപകൽപന ചെയ്തിട്ടുണ്ട്. പലാശ്പ്രിയ, ശങ്കർധ്വനി, ചന്ദ്രമാലിക എന്നീ രാഗങ്ങളും അദ്ദേഹത്തിന്റെ സംഭാവനയാണ്.
കൊൽക്കത്ത സ്വദേശിയായ ഭട്ടാചാര്യ 3 വയസ്സുള്ളപ്പോൾ ഗിറ്റാർ വായിക്കാൻ തുടങ്ങിയതായി പറയുന്നു. നാലാംവയസ്സിൽ ആകാശവാണിയിലൂടെയായിരുന്നു അരങ്ങേറ്റം. രാഷ്ട്രപതിയുടെ സ്വർണമെഡൽ അടക്കം ഒട്ടേറെ ബഹുമതികൾ ലഭിച്ചു.

കഴിഞ്ഞ നവംബറിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന സമയത്ത് ആമപ്പാറ നരസിംഹമൂർത്തി ക്ഷേത്രത്തിൽ അദ്ദേഹം കച്ചേരി അവതരിപ്പിച്ചിരുന്നു. ഉത്സവത്തിന്റെ ഭാഗമായി ഇന്നലെ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പ്രത്യേക മേളം, രഞ്ജിനി, ഗായത്രി എന്നിവരുടെ സംഗീതക്കച്ചേരി, നളചരിതം മൂന്നാം ദിവസം, പ്രഹ്ലാളചരിതം കഥകളി, രാധാകൃഷ്ണമാരാരുടെ തായമ്പക തുടങ്ങിയവയുണ്ടായി. ഇന്ന് കല്ലേക്കുളങ്ങര അച്യുതൻകുട്ടി മാരാരുടെ തായമ്പക, സന്താനഗോപാലം, ദുര്യോധനവധം കഥകളി തുടങ്ങിയ പരിപാടികളും നടക്കും. 10ന് സമാപിക്കും.
. – – – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments