ക്രസൻ്റ് ടൗൺഷിപ്പ്– ഒഹായോ നദിക്ക് സമീപമുള്ള പിറ്റ്സ്ബർഗ് പ്രദേശത്ത് ഒരു വീട്ടിലുണ്ടായ സ്ഫോടനത്തെ തുടർന്ന് രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. 89 വയസ്സുള്ള ഡേവിഡ് മിച്ചൽ ജൂനിയർ, 87 വയസ്സുള്ള ഹെലൻ മിച്ചൽ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് അലെഗെനി കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് അറിയിച്ചു.
പിറ്റ്സ്ബർഗിന് പുറത്തുള്ള ക്രസൻ്റ് ടൗൺഷിപ്പിൽ ചൊവ്വാഴ്ച രാവിലെ 8:54 നാണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു.
നോർത്ത് വെസ്റ്റ് പിറ്റ്‌സ്‌ബർഗിൻ്റെ പ്രാന്തപ്രദേശങ്ങളിലെ ക്രസൻ്റ് ടൗൺഷിപ്പിൽ ചൊവ്വാഴ്ച രാവിലെ ഒൻപതു മണിക്ക് മുമ്പ് സ്‌ഫോടനം നടന്നതായി അലെഗെനി കൗണ്ടി എമർജൻസി ഡിസ്‌പാച്ചർമാർ പറഞ്ഞു. സ്‌ഫോടനത്തിൽ വീട് പൂർണമായും നിലംപൊത്തി, വീടിൻ്റെ അടിത്തറയിലും മലഞ്ചെരുവിലും തീ പടർന്നതായി അധികൃതർ അറിയിച്ചു. സ്ഫോടനത്തിൽ സമീപത്തെ രണ്ട് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആഗസ്ത് 12 ന്, അതേ കൗണ്ടിയിൽ 25 മൈൽ (40 കിലോമീറ്റർ) അകലെയുള്ള പ്ലം ബറോയിൽ നടന്ന സ്ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും മൂന്ന് വീടുകൾ നശിക്കുകയും ചെയ്തിരുന്നു.
സ്‌ഫോടനത്തിൻ്റെ കാരണം അല്ലെഗെനി കൗണ്ടി ഫയർ മാർഷലിൻ്റെ ഓഫീസും ഫെഡറൽ ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർ ആംസ് ആൻഡ് എക്‌സ്‌പ്ലോസീവ്‌സും നടത്തിയ അന്വേഷണത്തിലാണ്