പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു.സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് ശേഷമാണ് കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് ഇപ്പോള്‍ ഉത്തരവ് വന്നിരിക്കുന്നത്.നിലവില്‍ ലോക്കല്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഈ അന്വേഷണത്തില്‍ കുടുംബം തൃപ്തരായിരുന്നില്ല. തുടര്‍ന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർഥി സിദ്ധാർത്ഥിന്റെ ദൗർഭാഗ്യകരമായ മരണം നാടിനെയാകെ ദുഃഖത്തിൽ ആഴ്ത്തിയതാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്‍റെ ഫേസ് ബുക്കില്‍ കുറിച്ചു . സിദ്ധാർത്ഥിന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫീസിലെത്തി കണ്ടിരുന്നു. പോലീസ് അന്വേഷണം നടന്നു വരികയാണ്. കുറ്റമറ്റതും നീതിപൂർവ്വവമായ അന്വേഷണത്തിലൂടെ എല്ലാ പ്രതികളെയും ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും കുടുംബം ഈ കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അതു സംബന്ധിച്ച നിവേദനം സിദ്ധാർത്ഥിന്റെ മാതാവ് നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ വികാരം മാനിച്ച് കേസ് അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി സിദ്ധാർത്ഥിന്റെ കുടുംബത്തെ അറിയിച്ചു എന്നും മുഖ്യമന്ത്രി ഫേസ് ബൂക്കിലൂടെ അറിയിച്ചു