Friday, July 26, 2024
Homeഇന്ത്യപ്രധാനമന്ത്രി അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി അസമിലെ കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിച്ചു

യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ അസമിലെ കാസിരംഗ ശേീയോദ്യാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ സന്ദര്‍ശിച്ചു. കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ സമാനതകളില്ലാത്ത പ്രകൃതിസൗന്ദര്യം അനുഭവിക്കാനും മോദി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളുടെ ടീമായ വനദുര്‍ഗ്ഗയുമായി സംവദിച്ച അദ്ദേഹം പ്രകൃതിയുടെ പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ അര്‍പ്പണബോധത്തെയും ധൈര്യത്തെയും അഭിനന്ദിക്കുകയും ചെയ്തു. ലഖിമായ്, പ്രദ്യുമ്ന, ഫൂൽമായ് എന്നീ ആനകള്‍ക്ക് കരിമ്പ് തീറ്റ നല്‍കിയതിന്റെ ദൃശ്യങ്ങളും പ്രധാനമന്ത്രി മോദി പങ്കുവച്ചു.

”ഇന്ന് രാവിലെ ഞാന്‍ അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലായിരുന്നു. സമൃദ്ധമായ ഹരിതാഭയ്ക്ക് നടുവില്‍ സ്ഥിതി ചെയ്യുന്ന യുനെസ്‌കോയുടെ ഈ ലോക പൈതൃക കേന്ദ്രം ഒറ്റ കൊമ്പുള്ള അതിഗംഭീരമായ കാണ്ടാമൃഗം ഉള്‍പ്പെടെ വൈവിദ്ധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ അനുഗ്രഹീതമാണ്.”

”കാസിരംഗ ദേശീയോദ്യാനം സന്ദര്‍ശിക്കാനും അതിന്റെ ഭൂപ്രകൃതിയുടെ സമാനതകളില്ലാത്ത സൗന്ദര്യവും അസമിലെ ജനങ്ങളുടെ ഊഷ്മളതയും അനുഭവിക്കാനും ഞാന്‍ നിങ്ങളോട് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ഓരോ സന്ദര്‍ശനവും ആത്മാവിനെ സമ്പന്നമാക്കുകയും അസമിന്റെ ഹൃദയവുമായി നിങ്ങളെ ആഴത്തില്‍ ബന്ധിപ്പിക്കുകയും ചെയ്യുന്ന സ്ഥലമാണിത്.”

”നമ്മുടെ വനങ്ങളെയും വന്യജീവികളെയും ധീരമായി സംരക്ഷിക്കുന്ന, സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുള്ള വനിതാ ഫോറസ്റ്റ് ഗാര്‍ഡുകളുടെ ടീമായ വന ദുർഗ്ഗയുമായി സംവദിച്ചു. നമ്മുടെ പ്രകൃതി പൈതൃകം സംരക്ഷിക്കുന്നതിലുള്ള അവരുടെ അര്‍പ്പണബോധവും ധൈര്യവും ശരിക്കും പ്രചോദനകരമാണ്.”

”ലഖിമായ്ക്കും പ്രദ്യുമ്‌നയ്ക്കും ഫൂലമായ്ക്കും കരിമ്പ് തീറ്റ കൊടുത്തു. കാണ്ടാമൃഗങ്ങള്‍ക്ക് പേരുകേട്ടതാണ് കാസിരംഗ, എങ്കിലും മറ്റ് നിരവധി ജീവിവര്‍ഗ്ഗങ്ങള്‍ക്കൊപ്പം ധാരാളം ആനകളും അവിടെയുണ്ട്.”

തന്റെ സന്ദര്‍ശനം ഉയര്‍ത്തിക്കാട്ടികൊണ്ട് എക്‌സിലെ പോസ്റ്റുകളുടെ ഒരു പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments