Logo Below Image
Saturday, July 12, 2025
Logo Below Image
Homeസിനിമനടൻ മൻസൂർ അലി ഖാനെതിരായ പിഴ ഹൈക്കോടതി ഒഴിവാക്കി.

നടൻ മൻസൂർ അലി ഖാനെതിരായ പിഴ ഹൈക്കോടതി ഒഴിവാക്കി.

ചെന്നൈ: നടൻ മൻസൂർ അലിഖാന് ചുമത്തിയ ഒരു ലക്ഷം രൂപയുടെ പിഴ മദ്രാസ് ഹൈക്കോടതി ഒഴിവാക്കി. നടിമാരായ തൃഷ, ഖുശ്ബു, നടൻ ചിരംഞ്ജീവി എന്നിവർക്കെതിരെ മാനനഷ്ട ഹർജി സമർപ്പിച്ചതിനെത്തുടർന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് മൻസൂർ അലിഖാനെതിരെ വിധിച്ച പിഴയാണ് ഡിവിഷൻ ബെഞ്ച് ഒഴിവാക്കിയത്. മാനനഷ്ട നടപടി തുടരണമെന്ന മൻസൂർ അലിഖാന്റെ ആവശ്യം തള്ളി.

ലിയോയിൽ തൃഷയുണ്ടെന്നറിഞ്ഞപ്പോൾ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉറപ്പായും ഉണ്ടാകുമെന്ന് കരുതിയതായാണ് മൻസൂർ അലി ഖാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്‌. ഇത് രൂക്ഷവിമർശത്തിന്‌ ഇടയാക്കിയിരുന്നു. അപകീർത്തിപരമായ പ്രസ്താവനയിലൂടെ തനിക്കാണ് നഷ്ടം സംഭവിച്ചതെന്ന് കാട്ടി നടൻ കോടതിയെ സമീപിക്കുകയായിരുന്നു.

ഇതോടെ ജനശ്രദ്ധ നേടാനാണ് മൻസൂർ അലിഖാൻ കോടതിയെ സമീപിച്ചതെന്ന് ചൂണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ