ഇന്ത്യയുടെ 75-മത് റിപ്പബ്ലിക് ദിനം ഫ്ലോറിഡാ ഓ ഐ സി സി യുടെ നേതൃത്വത്തിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ഫ്ലോറിഡായിലെ ഗാന്ധി സ്റ്റാച്യുവിൽ പുഷ്പാർച്ചന നടത്തി ആഘോഷിച്ചു.
കെ പിസി സി പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ അമേരിക്കയിൽ വന്നതിനു ശേഷവും മഹാത്മാ ഗാന്ധി സ്റ്റാച്യു സന്ദർശിക്കാനും ആ പുണ്യത്മാവിനെ
സ്മരിക്കാൻ സാധ്യമായതും അസുലഭ സന്ദർഭമായി. ബാപ്പുജിയുടെ കുട്ടിക്കാലം മുതൽക്കുള്ള പുസ്‌തകങ്ങൾ വായിച്ചിട്ടുള്ള ആളെന്ന നിലക്ക് അദ്ദേഹത്തെപ്പറ്റിയുള്ള ഓരോ ചിന്തകളും അവിസ്മരണീയമാണ്. രാഷ്ട്ര പിതാവിനു മുൻപിൽ നിൽക്കുമ്പോൾ മനസ്സിന്റ അകത്തളങ്ങളിൽ ആഞ്ഞു തള്ളുന്ന തിരമാലയാണ്.
ഇന്ത്യാ രാജ്യം സ്വതന്ത്ര രാജ്യമായി വളർന്നതിനു പിന്നിൽ അദേഹത്തിന്റെ മനസ്സിൽ ആസൂത്രണം ചെയ്ത, ലോകത്തിൽ ഇതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത അഹിംസാ സമരത്തിന് മുന്നിൽ രാജ്യത്തെ മുഴുവൻ വിറപ്പിച്ച തോക്കുകളും പീരങ്കികളും നിർജീവമായ ചരിത്രം ഉണ്ട്. ട്രിഗർ വലിക്കാൻ ശ്രമിച്ച പട്ടാളക്കാരന്റെ വിരലുകൾ സ്തംഭിച്ചു പോയ എത്രയോ സംഭവങ്ങൾ. മാർച്ച് ചെയ്യുന്ന കോൺഗ്രസ് ഭടന്മാരുടെ മേൽ ട്രിഗർ വലിക്കാൻ മടിച്ചു നിൽക്കുന്ന പട്ടാളക്കാർ.
സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തോക്കിനെ നിരായുധരായി തളച്ചിട്ട അഹിംസാ സമര മാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നത്. ഓ ഐ സി സി നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ വീശിഷ്ട അതിഥി ആയിരുന്നു. ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡന്റ് ജോർജി വർഗീസ് സ്വാഗതവും സെക്രട്ടറി ജോർജ് മാലിയിൽ നന്ദിയും പറഞ്ഞു.
നാഷണൽ വൈസ് പ്രസിഡന്റ് ഡോ. മാമ്മൻ സി ജേക്കബ്, റീജിയണൽ പ്രസിഡന്റ് ഡോ. സാജൻ കുര്യൻ, റീജിയണൽ ചെയർമാൻ ജോയി കുറ്റ്യാനി, ഓ ഐ സി സി ഫ്ലോറിഡാ ചെയർപേഴ്സൺ ശ്രീമതി ബിനു ചിലമ്പത്തു, ട്രഷറർ മാത്തുക്കുട്ടി തുമ്പമൺ, മെമ്പർഷിപ് കമ്മിറ്റി കോർഡിനേറ്റർ സേവി മാത്യു, ഫോമ ട്രഷറർ ബിജു തോണിക്കടവിൽ, ജോസ് തോമസ് സി. പി. എ, ഓ ഐ സി സി നേതാക്കളായ ഷീല ജോസ്, സജി സക്കരിയാസ്, ലുക്കോസ് പൈനുങ്കൽ, ബാബു കല്ലിടിക്കിൽ, അസിസ്സി നടയിൽ, മനോജ് ജോർജ്, ജെയിൻ വാതിയേലിൽ, ബിനു പാപ്പച്ചൻ, കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ് എന്നിവരുൾപ്പെടെ അനേകം പേർ പങ്കെടുത്തു.
ജോർജി വറുഗീസ്